ആര്യൻഖാന്‍റെ കേസിനെ തുടർന്നുള്ള നയൻതാരയുടെ പിന്മാറ്റമോ? : ആറ്റ്ലി – ഷാരൂഖ് ചിത്രത്തിൽനിന്ന് നയൻതാര പിന്മാറിയേക്കുമെന്നുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത് !

ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ചിത്രത്തിൽ നിന്ന് തെന്നിന്ത്യയിലെ താര റാണി നയൻതാര പിൻമാറിയേക്കുമെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത് . ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻഖാൻ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സാഹചര്യത്തിലാണ് നയൻതാര ചിത്രത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഇതെന്ന് മുൻപ് തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു . ആറ്റ്ലി-ഷാരൂഖ് ഖാൻ ചിത്രം ഒരുങ്ങുന്നു എന്ന വാർത്തകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ നയൻതാര പിൻമാറുമെന്ന വാർത്തയെ ആശങ്കയോടെയാണ് ആരാധകർ കാണുന്നത്.
ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ആറ്റ്ലിയുടെ സിനിമയിൽ നായകനായി എസ്ആർകെ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ചിത്രത്തിൽ ഷാരൂഖ് ഡബിൾ റോളിലാകും എത്തുക എന്നാണ് സൂചന. അച്ഛന്റേയും മകന്റേയും വേഷങ്ങൾ ചെയ്യുന്നത് കിംഗ് ഖാനായിരിക്കും. കൂടാതെ, ബോളിവുഡ് താരം സന്യ മൽഹോത്രയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുനിൽ ഗ്രോവറാണ് ചിത്രത്തിൽ എത്തുന്ന മറ്റൊരു പ്രധാന താരം.
പഠാൻ സിനിമയുടെ ചിത്രീകരണത്തിനായി സ്പെയിനിലായിരുന്നു ഷാരൂഖ് ഖാൻ. എന്നാൽ മകൻ അറസ്റ്റിലായതോടെ ഷൂട്ടിങ് നിർത്തിവെച്ച് ഷാരൂഖ് ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു. ദീപിക പദുകോൺ ആണ് പഠാനിൽ നായികയായി എത്തുന്നത്. പഠാൻ പൂർത്തിയാക്കിയ ശേഷം ഷാരൂഖ്, ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും എന്ന് മുന്നേ തന്നെ അറിയിച്ചിരുന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള് ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...