Malayalam
അപ്പുവിനെ മരണത്തിലേക്ക് തള്ളിവിട്ട് ബാലു; സിദ്ധുവിന്റെ പുതിയ നീക്കം ; പുത്തൻ പരമ്പര പ്രണയവർണ്ണങ്ങൾ !
അപ്പുവിനെ മരണത്തിലേക്ക് തള്ളിവിട്ട് ബാലു; സിദ്ധുവിന്റെ പുതിയ നീക്കം ; പുത്തൻ പരമ്പര പ്രണയവർണ്ണങ്ങൾ !
പെൺകുട്ടികൾക്ക് വളരെ മികച്ച ഒരു ജോബ് നേടിയെടുക്കാനും അതിനോടൊപ്പം പ്രണയവും ജീവിതവും സ്വപ്നം കാണാനുമൊക്കെ പഠിപ്പിക്കുന്ന ഒരു പരമ്പര, അതാണ് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പുത്തൻ പരമ്പര പ്രണയവർണ്ണങ്ങൾ… വിനോദത്തിനൊപ്പം കുറച്ചേറെ സ്വപ്നം കാണാനുള്ള ഡോർ ഓപ്പൺ ആകണം…
ഇതിന്റെ ഒരു വേർഷൻ സൂര്യ ടി വിയിൽ വർണ്ണപ്പകിട്ട് എന്ന പേരിൽ സംപ്രേക്ഷണം ചെയ്തിരുന്നു. അതിൽ ജിഷിൻ എടുത്തുപറയേണ്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പത്ത് എപ്പിസോഡുകൾ പിന്നിട്ട് മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് പരമ്പര.
പ്രണയവർണ്ണങ്ങൾ പുത്തൻ എപ്പിസോഡ് വളരെ ആകാംക്ഷ ഒളിപ്പിക്കുന്ന ഒന്നായിരിക്കുകയാണ്. തുടക്കം തന്നെ സിദ്ധു സോണിയുമായി മെയിൽ ചെക്ക് ചെയ്യുകയാണ്.. സിദ്ധുവിന് മുന്നിൽ ലോട്ടസ് എന്ന ഒരു വലിയ കമ്പനിയുടെ എം ഡിയുമുണ്ട്. സംഭവം സൊണാലിയ്ക്ക് കൊടുത്ത ഒരു ഓർഡർ കാൻസൽ ചെയ്ത് ആ അഡ്വാൻസ് തുക തിരികെ വേടിക്കാനാണ് അയാളെത്തിയിരിക്കുന്നത്. എന്നാൽ അതിനു തക്കതായ കാരണമൊന്നും അയാൾ പറയുന്നില്ല…
പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
about pranaya varnnangal
