Connect with us

മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ്, സൂഫിയും സുജാതയും ഒടിടിയില്‍ പോയപ്പോള്‍, സിനിമ തിയേറ്ററുകളില്‍ കാണാനുള്ളതാണെന്ന് പറഞ്ഞ വ്യക്തിയാണ് സ്വന്തം ചിത്രം ഒടിടിയ്ക്ക് നല്‍കുന്നത്; മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍

Malayalam

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ആന്റണി പെരുമ്പൂവൂര്‍ നിര്‍മ്മാണം ചെയ്ത് പുറത്തെത്തുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം ഒടിടി റിലീസിന് നല്‍കിയ തീരുമാനം പുറത്ത് വന്നതിനു പിന്നാലെ രംഗത്തെത്തിയിരിക്കുകയാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍.

മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണെന്നും സൂഫിയും സുജാതയും ഒടിടിയില്‍ പോയപ്പോള്‍, സിനിമ തിയേറ്ററുകളില്‍ കാണാനുള്ളതാണെന്ന് പറഞ്ഞ വ്യക്തിയാണ് മോഹന്‍ലാല്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് സ്വന്തം ചിത്രം അദ്ദേഹം തന്നെ ഒടിടിക്ക് നല്‍കുകയാണെന്ന് വിജയകുമാര്‍ പറഞ്ഞു. വാര്‍ത്താ ചാനലിനോട് പ്രതികരിക്കവേയായിരുന്നു ഫിയോക്ക് പ്രസിഡന്റിന്റെ ഈ പരാമര്‍ശം.

മരക്കാര്‍ എന്ന ചിത്രത്തിന്റെ പിന്നില്‍ സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല. അതിന്റെ അണിയറയിലും അരങ്ങിലും ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ആന്റണി എന്ന ബിസിനസുകാരനൊപ്പം മോഹന്‍ലാല്‍ എന്ന ഒരു കലാകാരനും പ്രതിഭാധനനായ ഒരു സംവിധായകനും അതിനു പിന്നിലുണ്ട്. അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കാണണോ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കാണണോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്.

മോഹന്‍ലാല്‍ എന്ന വലിയ നടന്റെ വിസ്മയകരമായ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണുമെന്ന് വിശ്വസിക്കുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു. മോഹന്‍ലാല്‍ കലാകരാന്‍ എന്നതിനെക്കാള്‍ ഉപരിയായി ബിസിനസുകാരനായി മാറി എന്നതാണ് അദ്ദേഹം ഇപ്പോള്‍ ഓടിടി റിലീസിനെ എതിര്‍ക്കാത്തതിന്റെ കാരണം. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ്. 2019ല്‍ സിനിമ തിയേറ്ററുകള്‍ക്ക് ഉള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാണ് ഈ അഭിപ്രായം തിരിഞ്ഞതെന്ന് വിജയകുമാര്‍ ചോദിക്കുന്നു. ഞങ്ങളുമായി ഇടപാട് നടന്നിട്ടുള്ള വിവരം ആമസോണിനെ അറിയിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് അഡ്വാന്‍സ് തിരിച്ചുകൊടുത്തതെന്നും അദ്ദഹം വ്യക്തമാക്കി. തിയേറ്റര്‍ ഉടമകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വഞ്ചിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് മരക്കാര്‍ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നും ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിയേറ്ററിലും ഒടിടിയിലും ഒരേസമയം റിലീസ് ചെയ്യുകയില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top