Bollywood
ലിസ്റ്റ് തീരുന്നില്ല.. കേസിൽ ആ നടന്റെ മകളും? വിറങ്ങലിച്ച് ബോളിവുഡ്! കാര്യങ്ങൾ പോകുന്ന പോക്ക്
ലിസ്റ്റ് തീരുന്നില്ല.. കേസിൽ ആ നടന്റെ മകളും? വിറങ്ങലിച്ച് ബോളിവുഡ്! കാര്യങ്ങൾ പോകുന്ന പോക്ക്
ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ അറസ്റ്റിലായ ആര്യനുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ആര്യന് അറസ്റ്റിലായതിന് പിന്നാലെ പല പ്രമുഖ താരങ്ങളുടെ മക്കളും എന്‍സിബിയുടെ പരിധിയിലൂടെയാണ് പോവുന്നത്. താരപുത്രിയും നടിയുമായ അനന്യ പാണ്ഡെയ്ക്ക് രണ്ട് തവണ സമന്‍സ് ലഭിക്കുകയും ചെയ്തു. ഇതോടെ ആര്യനും അനന്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള കഥകളും നാട്ടില്‍ പാട്ടായി. താരപുത്രൻ്റെ പ്രണയത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചുമുള്ള കഥകളാണ് ഇപ്പോൾ വൈറലാവുന്നത്.
ആര്യന് ഖാനും അനന്യയും പ്രണയത്തിലായിരുന്നു എന്ന തരത്തില്‍ ഗോസിപ്പുകള്‍ മുന്‍പേ പ്രചരിച്ചിരുന്നു. 2019 മുതലാണ് താരപുത്രിയും താരപുത്രനും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന് പുറംലോകം അറിഞ്ഞ് തുടങ്ങിയത്. ആ കാലത്ത് തന്നെ ലണ്ടനിലുള്ള ഒരു വ്ളോഗറുമായിട്ടും ആര്യന് ഇഷ്ടത്തിലാണെന്ന കിംവദന്തി പ്രചരിച്ചിരുന്നു. ഡെക്കാന്‍ ക്രോണിക്കല്‍ പറഞ്ഞത് പ്രകാരം ആര്യനും വ്ളോഗറും തമ്മിലുള്ളത് വെറും ഗോസിപ്പ് മാത്രമാണെന്നാണ്. എന്നാല്‍ അനന്യയുമായി സൗഹൃദം എന്നും കാത്തുസൂക്ഷിച്ചിരുന്നു. ഷാരുഖ് ഖാന്റെ മകള്‍ സുഹാനയും അനന്യയും തമ്മിലുള്ള സൗഹൃദമാണ് ആര്യനുമായിട്ടുള്ള ബന്ധത്തിലേക്ക് എത്തുന്നത്.
സുഹാനയെ കാണുന്നതിനായി ഷാരുഖിന്റെ വീട്ടിലേക്ക് അനന്യ എത്താറുണ്ട്. ശേഷം ആര്യനുമായി കറങ്ങാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതേ കേസില്‍ നടന് സഞ്ജയ് കപൂറിന്റെ മകള്‍ ഷനയ കപൂറിന്റെ പേരും മുഴങ്ങി കേള്‍ക്കുന്നുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്കിടയിലുള്ള പോലെ വലിയൊരു സൗഹൃദം അവരുടെ മക്കള്‍ക്കിടയിലും കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
അതേസമയം സോഷ്യൽ മീഡിയയിൽ നല്ല ആരാധകരുണ്ടായിട്ടും ആര്യൻ ലൈംലൈറ്റിൽ തിളങ്ങാതെ മാറിനിന്നു. ആര്യന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിന് നിലവിൽ 1.4 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. കൂടുതലും അമ്മ ഗൗരി, സഹോദരി സുഹാന, സഹോദരൻ അബ്രാം, സുഹൃത്തുക്കൾ എന്നിവരോടൊപ്പമുള്ള ഫോട്ടോകളാൽ സജീവമാണ് ഈ പ്രൊഫൈൽ. തന്റെ സൂപ്പർസ്റ്റാർ അച്ഛനിൽ നിന്ന് വ്യത്യസ്തനായി, ഈ താരപുത്രൻ ലജ്ജാശീലനാണ്. പൊതുശ്രദ്ധയിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ ആര്യൻ ഇപ്പോഴും ശ്രമിക്കാറുണ്ട്
ആര്യനെ ഉൾക്കൊള്ളുന്ന പ്രചാരണം നിരന്തരം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും കരിയറിനെയും ചുറ്റിപ്പറ്റി ഇപ്പോഴും രഹസ്യസ്വഭാവമുണ്ട്. ആര്യൻ തന്റെ സ്കൂൾ വിദ്യാഭ്യാസം ലണ്ടനിലെ സെവനോക്സിൽ നിന്നാണ് നേടിയത്. ഈ വർഷം ആദ്യം സതേൺ കാലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്, സിനിമാറ്റിക് ആർട്സ്, ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ ബിരുദം കരസ്ഥമാക്കിയിരുന്നു. പഠനത്തിൽ മിടുക്കൻ എന്നതിലുപരി, ആര്യൻ ഒരു ഫിറ്റ്നസ് പ്രേമിയാണ്. ആയോധനകലയിൽ പരിശീലനം നേടിയ ആര്യന് തായ്ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് ഉണ്ട്. 2010 ലെ മഹാരാഷ്ട്ര തായ്ക്വോണ്ടോ മത്സരത്തിൽ ആര്യൻ സ്വർണ്ണ മെഡൽ നേടി. ഇളയ സഹോദരൻ അബ്രാമും അതേ നിലയിൽ പരിശീലനം നേടുന്നുണ്ട്
കുടുംബത്തിന്റെ കാര്യത്തില്‍ ഏറെ ആശങ്കയും ആകുലതകളും ഉള്ള നടനാണ് ഷാരുഖ് ഖാന്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്ന കാര്യത്തില്‍ അദ്ദേഹം മുന്നിലായിരുന്നു. വിദ്യഭ്യാസത്തിന് ശേഷമേ സിനിമയിലേക്കുള്ള താല്പര്യത്തെ പ്രോത്സാഹിപ്പിക്കുകയുള്ളുവെന്ന് താരരാജാവ് മുന്‍പ് വ്യക്തമാക്കിയിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ആര്യന് സിനിമയിലേക്ക് എത്തിയിരുന്നു.
പിതാവിനെ പോലെ അഭിനയിക്കാന്‍ താല്പര്യം കുറവായത് കൊണ്ട് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ആര്യന്. സിനിമയിൽ സജീവമാവുന്നതിനുള്ളിൽ വലിയ തിരിച്ചടിയാണ് താരപുത്രന് ലഭിച്ചത്. വൈകാതെ മകള്‍ സുഹാനയും അഭിനയത്തിലേക്ക് ചുവടുവെക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് കേസില്‍ കുടുങ്ങുന്നത്. അതേ സമയം മകനെ കുറിച്ചോ കേസിനെ കുറിച്ചോ ഷാരുഖ് ഖാൻ അടങ്ങുന്ന കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളടക്കം താരകുടുംബത്തിന് പിന്നാലെ കൂടിയെങ്കിലും വൈകാതെ ഇക്കാര്യത്തിലൊരു വ്യക്തത വരുമന്നാണ് പ്രതീക്ഷിക്കുന്നത്.
