Connect with us

എൻസിബിയ്ക്ക് മുന്നിൽ അനന്യയ്ക്ക് മുട്ടിടിച്ചു! ആര്യന് മയക്കുമരുന്ന് നൽകിയത് അയാൾ ! ആ നിർണ്ണായക വെളിപ്പെടുത്തൽ തൂക്കിയെടുത്തു

Bollywood

എൻസിബിയ്ക്ക് മുന്നിൽ അനന്യയ്ക്ക് മുട്ടിടിച്ചു! ആര്യന് മയക്കുമരുന്ന് നൽകിയത് അയാൾ ! ആ നിർണ്ണായക വെളിപ്പെടുത്തൽ തൂക്കിയെടുത്തു

എൻസിബിയ്ക്ക് മുന്നിൽ അനന്യയ്ക്ക് മുട്ടിടിച്ചു! ആര്യന് മയക്കുമരുന്ന് നൽകിയത് അയാൾ ! ആ നിർണ്ണായക വെളിപ്പെടുത്തൽ തൂക്കിയെടുത്തു

ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരുഖിന് പിന്നാലെ മക്കളും സിനിമയിലേക്ക് എത്തുമെന്ന് കരുതി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് വലിയൊരു കേസാണ് വന്നത്. താരത്തിന്റെ മൂത്തമകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായതോടെ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം വിറങ്ങലിച്ചിരിയ്ക്കുകയാണ്. ആഢംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ നിന്നുമാണ് താരപുത്രനെ കസ്റ്റഡിയിലെടുക്കുന്നത്. ആഴ്ചകളായിട്ടും ജാമ്യം പോലും ലഭിക്കാത്ത സാഹചര്യത്തിലൂടെ ഇപ്പോൾ കടന്ന് പോകുന്നത്

എൻസിബിയ്ക്ക് മുന്നിൽ ഇപ്പോൾ ഇതാ ഒരു നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ബോളിവുഡ് നടി അനന്യ പാണ്ഡെ. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയോട് “ആര്യന് ഒന്നോ രണ്ടോ തവണ മയക്കുമരുന്ന് വിതരണം ചെയ്യാൻ കഴിയുന്ന ഒരാളെ അറിയാം, എന്ന് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

അനന്യയുടെ നിർദേശപ്രകാരം ആര്യന് മയക്കുമരുന്ന് കടത്തി നൽകി’ എന്ന് കരുതപ്പെടുന്ന ഒരു പ്രമുഖ സെലിബ്രിറ്റിയുടെ 24-കാരനായ വീട്ടുജോലിക്കാരനെ വെള്ളിയാഴ്ച ‘ചോദ്യം ചെയ്യാനായി’ എൻസിബി കൊണ്ടുവന്നതായി ഒരു പ്രമുഖ ചാനലിന് വിവരം ലഭിച്ചു. മുംബൈയിലെ മലാദ് മേഖലയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചു. നീണ്ട ചോദ്യം ചെയ്യലിന് ശേഷം എൻസിബി ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു

അതേസമയം തന്നെ കേസുമായി ബന്ധപ്പെട്ട് എന്‍സിബി ചോദ്യം ചെയ്ത യുവനടി അനന്യ പാണ്ഡെ ആര്യനുമായി താന്‍ നടത്തിയ വാട്ട്സ് ആപ്പ് ചാറ്റ് തമാശയുടെ ഭാഷയിലുള്ളതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഞ്ചാവിന്‍റെ ലഭ്യതയെക്കുറിച്ച് ഇരുവരും തമ്മില്‍ വാട്‍സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി എന്‍സിബി കണ്ടെത്തിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യംചെയ്യലിനിടെ ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ചാറ്റിലുള്ളത് തമാശയാണെന്ന് അനന്യ മറുപടി നല്‍കിയത്.

കഞ്ചാവ് ഒപ്പിക്കാൻ പറ്റുമോ എന്നായിരുന്നു മുന്‍ വാട്സ്ആപ്പ് ചാറ്റിൽ ആര്യൻ അനന്യയോട് ചോദിച്ചത്. ഇതിന് ‘റെഡിയാക്കാം’ എന്നാണ് അനന്യ നല്‍കിയ മറുപടി. ഇരുവരും തമ്മിൽ ലഹരി ഇടപാടുണ്ടെന്ന് സ്ഥാപിക്കാൻ എൻസിബി മുന്നോട്ട് വയ്ക്കുന്ന തെളിവാണിത്. എന്നാൽ ഇതൊരു തമാശ മാത്രം ആയിരുന്നെന്നും താൻ ആർക്കും ലഹരി മരുന്ന് നൽകിയിട്ടില്ലെന്നും രണ്ട് ദിനം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ അനന്യ ആവർത്തിച്ചു. അതേസമയം അനന്യ വീണ്ടും എൻസിബി ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അനന്യയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്

More in Bollywood

Trending

Recent

To Top