Malayalam
സൂര്യയുടെ വമ്പൻ ശത്രുക്കൾ! ആ സംശയം ബലപ്പെടുന്നു! ഇനി ചോദ്യങ്ങൾ ഇല്ല എണ്ണിയെണ്ണി പറയുന്നു; സൂര്യയുടെ മറുപടിയും പുറത്ത്
സൂര്യയുടെ വമ്പൻ ശത്രുക്കൾ! ആ സംശയം ബലപ്പെടുന്നു! ഇനി ചോദ്യങ്ങൾ ഇല്ല എണ്ണിയെണ്ണി പറയുന്നു; സൂര്യയുടെ മറുപടിയും പുറത്ത്
ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് സിനിമാ, സീരിയലിലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരികയായും സൂര്യ സജീവമായിരുന്നു.
കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളില്‍ ഒരാളായ സൂര്യ ആര്‍ജെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അച്ഛനും അമ്മയും മാത്രമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് തന്റേതെന്ന് സൂര്യ പലപ്പോഴും പറയാറുണ്ട് പ്രായമായവരെ സംരക്ഷിക്കാൻ ഒരു വീട് വേണമെന്ന ആഗ്രഹവുമായിട്ടാണ് ബിഗ് ബോസ്സിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ വളരെ ദുർബലയായ മത്സരാർത്ഥിയായി തോന്നിപ്പിച്ച സൂര്യ അവസാന ലാപ്പിനു തൊട്ടുമുന്പുവരെ ബിഗ് ബോസിൽ പിടിച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കഴിഞ്ഞ ദിവസം സൂര്യ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്നിരുന്നു. തനിക്കെതിരെ ഇപ്പോഴും തുടരുന്ന സോഷ്യല്‍ മീഡിയ അതിക്രമങ്ങളെക്കുറിച്ചായിരുന്നു സൂര്യ തുറന്നു പറഞ്ഞത്. തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയു ചെയ്യുന്നവര്‍ക്കെതിരെ തെറിവിളിയാണെന്നും തനിക്ക് രണ്ട് സിനിമകള്‍ നഷ്ടപ്പെട്ടുവെന്നും സൂര്യ ലൈവില്‍ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം. സിനിമാ രംഗത്തുള്ള എന്റെ കുറച്ച് ഹേറ്റേഴ്സ്, ബിഗ് ബോസിന് ശേഷം വന്ന ഹേറ്റേഴ്സ്, ചില മത്സരാര്‍ത്ഥികളെ ഇഷ്ടപ്പെടുന്നവര്‍ എന്നാണ് ഞാന്‍ പറഞ്ഞത്. ഇതിനെ വളച്ചു കെട്ടി അവരുടെ മത്സരാര്‍ത്ഥിയെ എന്ന് പറഞ്ഞു വരുന്നവരോട് ആ അഭിമുഖം മുഴുവന്‍ അര്‍ത്ഥം മനസിലാക്കി കണ്ടിട്ട് വന്നിട്ട് സംസാരിക്കുക. ഞാന്‍ ആരേയും പരാമര്‍ശിച്ചിട്ടില്ല. അവര്‍ ആരാണെന്ന് എനിക്കറിയില്ല. അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
പിന്നാലെ തനിക്ക് ലഭിച്ചൊരു കമന്റും മെസേജും സൂര്യ പങ്കുവെക്കുന്നുണ്ട്. ഇതിനുള്ള മറുപടിയും സൂര്യ നല്‍കുന്നുണ്ട്. സിനിമയില്‍ നോട്ടീസ് ചെയ്യുന്ന ഒരു കഥാപാത്രം പോലും സൂര്യ ചെയ്തിട്ടില്ല. പിന്നെ എങ്ങനെ സുര്യയ്ക്ക് ശത്രുക്കള്‍ ഉണ്ടാവാനാണ് എന്നായിരുന്നു ഒരു കമന്റ്. ഇതോടൊപ്പം ചേച്ചിക്കെങ്ങനെ സിനിമയില്‍ ഇത്ര ശത്രുക്കള്‍? നോട്ടീസ് ചെയ്യുന്ന ഒരു കഥാപാത്രം പോലും ചേച്ചി ചെയ്തിട്ടില്ലല്ലോ. പിന്നെങ്ങനെ ഇത്ര ശത്രുക്കള്‍ എന്ന മെസേജും താരം പങ്കുവെച്ചിട്ടുണ്ട്. ഇത് പങ്കുവച്ചു കൊണ്ടാണ് സൂര്യ തന്റെ മറുപടി നല്‍കിയിരിക്കുന്നത്.
ഞാന്‍ 12 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട്. നായികയായി അഞ്ച് സിനിമകള്‍. ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും പോലുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം അഭിനയിച്ചു. പ്രശസ്തരായ അഭിനേതാക്കള്‍ക്കും ടെക്നീഷ്യന്മാര്ക്കും ഒപ്പമാണ് മിക്ക സിനിമകളും. എന്റെ അവസാന സിനിമയ്ക്ക് ഒരു വിഭാഗത്തില്‍ ഫിലിം ക്രിട്ടിക്്സ് പുരസ്കാരം ലഭിച്ചു. മനസിലായെന്ന് കരുതുന്നു. നന്ദി. എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതേസമയം ഇതോടെ ഈ അധ്യായം താന്‍ അവസാനിപ്പിക്കുകയാണെന്നും കാരണം അവരെ മാറ്റാന്‍ സാധിക്കില്ലെന്നും സൂര്യ പറയുന്നുണ്ട്. ഈ അധ്യായം ഞാന്‍ അടയ്ക്കുന്നു. കാരണം ഇപ്പോഴും ചിലര്‍ കരുതുന്നത് ഇതെല്ലാം നാടകമാണെന്നാണ്. അവരെ തിരുത്താന്‍ എനിക്കാകില്ല. കാരണം അവര്‍ സത്താന്റെ 2.0 പതിപ്പാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ടേക്ക് കെയര്‍ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
എനിക്ക് വന്ന മൂവി ചാന്‍സസ് അവര്‍ കളഞ്ഞു, കളയിച്ചതാണ്. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ചിരിച്ചു കളിച്ചു നിന്നു. എന്നെ പിന്തുണച്ച് ആരെങ്കിലും കമന്റ് ചെയ്താല്‍ അവരെയും അവരുടെ വീട്ടുകാരേയും തെറി വിളിക്കുമെന്നാണ് സൂര്യ ലൈവില്‍ പറഞ്ഞത്. ഒരു തമിഴ് സിനിമ ലഭിച്ചിരുന്നു. അതിന്റെ നിര്‍മ്മാതാവിന് ചിലര്‍ ഫേക്ക് അക്കൗണ്ടിലൂടെ ഈ സിനിമ നടക്കാന്‍ പാടില്ല, സൂര്യയെ വച്ച് പടം ചെയ്യരുതെന്ന് പറഞ്ഞ് മെസേജ് അയച്ചു. മനസില്‍ തോന്നിയ വികാരം പ്രകടിപ്പിച്ചുവെന്നതിന്റെ പേരില്‍ ഒരാളുടെ ലൈഫ് തകര്‍ക്കുന്നത് എന്തിനാണ്? എന്നും സൂര്യ ചോദിക്കുന്നുണ്ട്.
