Malayalam
മാമാട്ടിയുടെ പിറന്നാൾ ദിനത്തിൽ ചേച്ചിയുടെ വമ്പൻ സർപ്രൈസ്! എല്ലാവരും കാണാൻ ആഗ്രഹിച്ച കമന്റ് ഇതൊട്ടും പ്രതീക്ഷിച്ചില്ല; ഇതിൽ കൂടുതൽ ഇനിയെന്ത് വേണം
മാമാട്ടിയുടെ പിറന്നാൾ ദിനത്തിൽ ചേച്ചിയുടെ വമ്പൻ സർപ്രൈസ്! എല്ലാവരും കാണാൻ ആഗ്രഹിച്ച കമന്റ് ഇതൊട്ടും പ്രതീക്ഷിച്ചില്ല; ഇതിൽ കൂടുതൽ ഇനിയെന്ത് വേണം
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു ദിലീപിൻെറയും കാവ്യയുടെയും മകളായ മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷിച്ചത്. 3ാം പിറന്നാളാഘോഷിക്കുന്ന മഹാലക്ഷ്മിക്ക് ആശംസ അറിയിച്ച് പ്രിയപ്പെട്ടവരും, ആരാധകരും എത്തിയിരുന്നു. ഇപ്പോഴിതാ പിറന്നാളാഘോഷത്തിലെ ചിത്രവുമായെത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ്
പിറന്നാള്‍ കേക്കിനരികിലായി മഹാലക്ഷ്മിയേയും എടുത്ത് നില്‍ക്കുന്ന ഫോട്ടോയായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. കൈയ്യിലൊരു ബലൂണുമായി ചിരിച്ച് പോസ് ചെയ്യുകയായിരുന്നു മഹാലക്ഷ്മി. മാമാട്ടി ഹാപ്പി ബര്‍ത്ത് ഡേ എന്നെഴുതിയുള്ള അലങ്കാരങ്ങളും ചിത്രത്തില്‍ കാണുന്നുണ്ട്. ചേച്ചിയുടേയും അനിയത്തിയുടേയും ക്യൂട്ട് ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.
പതിവ് തെറ്റിക്കാതെ ആദ്യത്തെ കമന്റുമായെത്തിയത് നമിത പ്രമോദായിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത. ലവ് ചിഹ്നമായിരുന്നു നമിതയുടെ കമന്റ്. തിരിച്ച് മീനാക്ഷിയും മറുപടിയായി സ്‌നേഹം അറിയിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ കമന്റുകള്‍ക്കെല്ലാം മീനാക്ഷി മറുപടി നല്‍കിയിട്ടുണ്ട്.
കാവ്യ മാധവന്റെ സഹോദര ഭാര്യയായ റിയ മിഥുനും മഹാലക്ഷ്മിക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. ഇന്ന് ഞങ്ങളെല്ലാം നിനക്ക് വേണ്ടി ആഘോഷിക്കുകയാണ്. ലോകത്തെ മുഴുവന്‍ സന്തോഷവും നിനക്ക് ലഭിക്കട്ടെ, മാമിയുടെ കുഞ്ഞുമാമാട്ടിക്ക് പിറന്നാളാശംസകള്‍ എന്നായിരുന്നു റിയ കുറിച്ചത്. മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രവും റിയ പോസ്റ്റ് ചെയ്തിരുന്നു.
ദിലീപിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കിട്ടായിരുന്നു നടി സുജ കാര്‍ത്തിക മഹാലക്ഷ്മിയ്ക്ക്\ ആശംസ നേര്‍ന്നത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ മാമാട്ടി, എല്ലാ സൗഭാഗ്യങ്ങളും തന്ന് ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു സുജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കാവ്യ മാധവന്റേയും ദിലീപിന്റേയും അടുത്ത സുഹൃത്ത് കൂടിയാണ് സുജ കാര്‍ത്തിക. സിനിമയില്‍ സജീവമല്ലെങ്കിലും ആ സൗഹൃദം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട് സുജ.
പിറന്നാളിന് തൊട്ടുമുന്‍പായിരുന്നു മഹാലക്ഷ്മി വിദ്യാരംഭം കുറിച്ചത്. ആ സന്തോഷം ദിലീപ് ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നായിരുന്നു ദിലീപിന്റെ വാക്കുകൾ.
ആദ്യാക്ഷരം കുറിക്കുന്നതിനിടെ ചിണുങ്ങിക്കരഞ്ഞ മാമാട്ടിയെ സമാധാനിപ്പിച്ചത് മീനൂട്ടിയായിരുന്നു. മീനൂട്ടിയുടെ തോളിലേക്ക് ചാഞ്ഞുകിടന്നിരുന്ന ഫോട്ടോ ദിലീപ് പോസ്റ്റ് ചെയ്തിരുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രം നേരത്തെയും വൈറലായി മാറിയിരുന്നു.
അടുത്തിടെയായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. തന്റെ ചിത്രങ്ങളായിരുന്നു തുടക്കത്തില്‍ പങ്കിട്ടിരുന്നത്. ഓണത്തിന് പൂക്കളമൊരുക്കുന്ന ചിത്രത്തില്‍ മഹാലക്ഷ്മിയും കൂടെയുണ്ടായിരുന്നു. ദിലീപിനും കാവ്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. പിറന്നാള്‍ ദിനത്തില്‍ കാവ്യ മാധവന് ആശംസ അറിയിച്ചും മീനാക്ഷി എത്തിയിരുന്നു.
