Connect with us

താൻ ഇപ്പോഴും അത് സൂക്ഷിച്ചു വച്ചിട്ടുണ്ട് വിലയേറിയ ആ സമ്മാനം തന്റെ പൊന്നോമനയ്ക്കായി കാവ്യ മാറ്റിവെച്ചത്! കണ്ണ് നിറഞ്ഞ് ആരാധകർ

Malayalam

താൻ ഇപ്പോഴും അത് സൂക്ഷിച്ചു വച്ചിട്ടുണ്ട് വിലയേറിയ ആ സമ്മാനം തന്റെ പൊന്നോമനയ്ക്കായി കാവ്യ മാറ്റിവെച്ചത്! കണ്ണ് നിറഞ്ഞ് ആരാധകർ

താൻ ഇപ്പോഴും അത് സൂക്ഷിച്ചു വച്ചിട്ടുണ്ട് വിലയേറിയ ആ സമ്മാനം തന്റെ പൊന്നോമനയ്ക്കായി കാവ്യ മാറ്റിവെച്ചത്! കണ്ണ് നിറഞ്ഞ് ആരാധകർ

പ്രേക്ഷകരുടെ പ്രിയനായികയാണ് കാവ്യ മാധവൻ കുട്ടികളി ഉള്ള നാണമുള്ള വിടർന്ന കണ്ണുകളും മനോഹരമായ ചിരിയും ഇടതൂർന്ന മുടിയുമായി സ്ത്രീത്വം വിളങ്ങുന്ന സുന്ദരിയായിട്ടായിരുന്നു കാവ്യയെ ആരാധകർ സ്വീകരിച്ചിരുന്നത്.അഭിനയത്തിന്റെ കാര്യത്തിലും ഒട്ടുമോശമല്ലാത്തതിനാൽ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടുപോയ കാവ്യാ ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്.

ബാലതാരമായി തുടക്കം കുറിച്ച കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. ആദ്യ സിനിമയിലെ നായകന്‍ ഒടുവിൽ ജീവിത പങ്കാളിയായി എത്തുകയായിരുന്നു. ദിലീപിന്റെ ഭാര്യയായി മാറിയ കാവ്യ ഇപ്പോൾ നാല് വയസ്സുകാരിയുടെ അമ്മ കൂടിയാണ്. മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് താരം

കാവ്യയുടെ എന്ത് വിശേഷങ്ങളും ആരാധകർക്ക് ഹരമാണ്. അത്തരത്തിലൊരു വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. ഓരോ സമയവും താൻ ശേഖരിച്ചു വച്ച സാധങ്ങൾ സൂക്ഷിക്കുന്ന ഒരു പെട്ടിയുണ്ട് തന്റെ പക്കൽ എന്ന് കാവ്യ പറയുന്ന ഒരു മുൻകാല അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

കാവ്യയെ അടുത്തറിയുന്നവർക്ക് നടിയുടെ ഏറ്റവും രസകരമായ ഒരു ചെല്ല പേരിനെക്കുറിച്ച് അറിയാം. കടിഞ്ഞൂൽ കല്യാണത്തിലെ ഹൃദയകുമാരി. ചെറുപ്പത്തിൽ താൻ ഉപയോഗിച്ച സാധനങ്ങൾ എണ്ണി എണ്ണി പറയുന്ന ഹൃദയകുമാരിയെ സിനിമ പ്രേമികൾ മറക്കാൻ ഇടയില്ല. അത്തരത്തിൽ ഒരു സ്വഭാവം കാവ്യക്കും ഉണ്ടായിരുന്നു. അങ്ങനെയാണ് രസകരമായ ഒരു പേര് കൂടി പ്രിയപ്പെട്ടവർ കാവ്യയെ വിളിച്ചിരുന്നത്.

കൗതുകം തോന്നുന്ന എന്തും കാവ്യ സൂക്ഷിച്ചു വയ്ക്കാറുണ്ട്. തന്റെ പ്രിയപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുന്ന പെട്ടിയും താൻ മരിക്കുമ്പോൾ കൂടെ വച്ച് വേണം കത്തിക്കാൻ എന്ന് കാവ്യ പറയുന്നുണ്ട്. ആദ്യത്തെ സ്റ്റേറ്റ് അവാർഡ് മുതൽ, അമ്മ തുന്നിയ ആദ്യത്തെ ഉടുപ്പ് വരെയും നിധിപോലെ കാവ്യ സൂക്ഷിക്കുന്നു. പെരുമഴക്കാലം എന്ന സിനിമയിലെ അഭിനയത്തിനാണ് കാവ്യക്ക് ആദ്യമായി ഒരു സ്റ്റേറ്റ് അവാർഡ് ലഭിക്കുന്നത്. സ്റ്റേറ്റ് അവാർഡ് പോലെ തന്നെ വിലയേറിയ ഒരു സമ്മാനം ഉണ്ട് കാവ്യക്ക് ഒപ്പം. ചേട്ടൻ ആദ്യമായി ഓസ്‌ട്രേലിയയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന ഒരു പെർഫ്യൂം. ആ ബോട്ടിൽ താൻ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും കാവ്യ പറയുന്നു

ക്‌ളാസ്സ്മേറ്റ്സ് സിനിമയുടെ ലോക്കേഷനിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ ശേഖരത്തിലേക്ക് ലാൽ ജോസ് ഉപയോഗിച്ച സിഗരറ്റ് കൂടും കാവ്യ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒപ്പം ആ ശേഖരത്തിൽ വിലമതിക്കാൻ ആകാത്ത ഒന്ന് കൂടിയുണ്ട്. കാവ്യക്ക് ഒരു വയസ്സുള്ളപ്പോൾ കാവ്യയുടെ അമ്മ തുന്നിയ ഒരു ഉടുപ്പ്. അതിന്നും ഭദ്രമായി തന്നെ കാവ്യ സൂക്ഷിച്ചുവച്ചിരിക്കുന്നു.

തുന്നൽ പഠിച്ചിട്ടില്ലാത്ത തന്റെ അമ്മ കൈകൊണ്ട് തുന്നിയ ഒരു ഉടുപ്പ് താൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് . വാടാമല്ലിയുടെ നിറമുള്ള ആ ഉടുപ്പ് വലുതായിട്ടും കളയാതെ അമ്മ സൂക്ഷിച്ചുവച്ചിരുന്നു. അതിന്റെ ഒപ്പം വല്യമ്മയുടെ ഒരു കുഞ്ഞു മിഡിയും ഉണ്ട്. അത് കൈമാറി തന്റെ കയ്യിലെത്തി, തന്റെ മോൾക്ക് എന്നും പറഞ്ഞു കാവ്യ സൂക്ഷിച്ചുവച്ചിരുന്നു. വിലയേറിയ ആ സമ്മാനം മാമാട്ടിക്ക് കൊടുത്തോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

മകളുടെ സിനിമ അരങ്ങേറ്റം, കലോത്സവവേദികളിലെ ചിത്രങ്ങൾ, ബാലതാരമായി വന്ന കാവ്യ, നായികയായി മാറിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ. കഥാപാത്രങ്ങൾ. അവാർഡുകൾ. കാവ്യയെ കുറിച്ചുവന്ന അഭിമുഖങ്ങൾ വാർത്തകൾ, ഒപ്പം സന്തോഷങ്ങൾ നിറയ്ക്കുന്ന ഒരുപാട് നിമിഷങ്ങൾ കോർത്തിണക്കിയ ബുക്കുകൾ അച്ഛൻ ഉണ്ടാക്കി നൽകിയിട്ടുണ്ട്. മുൻപൊരിക്കൽ റിമി സമ്മാനം നൽകിയ കൂളിംഗ് ഗ്ലാസിനെക്കുറിച്ച് കാവ്യ സംസാരിച്ചിരുന്നു. അമേരിക്കൻ ട്രിപ്പിനിടയിൽ ആണ് റിമി കാവ്യയുടെ പിണക്കം മാറ്റാനായി വില കൂടിയ ഒരു കൂളിംഗ് ഗ്ലാസ് സമ്മാനം നൽകുന്നത്. അതിപ്പോഴും താൻ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്ന് കാവ്യ പറയുന്നു

Continue Reading
You may also like...

More in Malayalam

Trending