Connect with us

ഞങ്ങളുടെ അമ്മൂമ്മമാർ കല്യാണം കഴിച്ചപ്പോൾ മാറി പോയതാണ്, ഒരാൾ ഹിന്ദുവിലേക്കും മറ്റെയാൾ മുസ്ലിം കുടുംബത്തിലേക്കുമാണ് പോയത്; ആ രഹസ്യങ്ങൾ പരസ്യമാക്കി ആതിര മാധവും ഡയാനയും ; ശരിക്കും സഹോദരിമാർ !

Malayalam

ഞങ്ങളുടെ അമ്മൂമ്മമാർ കല്യാണം കഴിച്ചപ്പോൾ മാറി പോയതാണ്, ഒരാൾ ഹിന്ദുവിലേക്കും മറ്റെയാൾ മുസ്ലിം കുടുംബത്തിലേക്കുമാണ് പോയത്; ആ രഹസ്യങ്ങൾ പരസ്യമാക്കി ആതിര മാധവും ഡയാനയും ; ശരിക്കും സഹോദരിമാർ !

ഞങ്ങളുടെ അമ്മൂമ്മമാർ കല്യാണം കഴിച്ചപ്പോൾ മാറി പോയതാണ്, ഒരാൾ ഹിന്ദുവിലേക്കും മറ്റെയാൾ മുസ്ലിം കുടുംബത്തിലേക്കുമാണ് പോയത്; ആ രഹസ്യങ്ങൾ പരസ്യമാക്കി ആതിര മാധവും ഡയാനയും ; ശരിക്കും സഹോദരിമാർ !

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികമാരാണ് ആതിര മാധവും ഡയാന ഹമീദും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലൂടെയാണ് ആതിര പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയാകുന്നത്. പരമ്പരയിൽ സുമിത്രയുടെ മൂത്തമരുമകൾ ഡോക്ടർ അനന്യ എന്ന കഥാപാത്രമായിട്ടാണ് താരമെത്തുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ ഡയാന ഹമീദ് സ്റ്റാർമാജിക്കിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ഇടയിൽ സജീവമായത്.

ഇരുവരും തമ്മിലുള്ള ബന്ധം പ്രേക്ഷകർ എല്ലായിപ്പോഴും ചോദിക്കാറുണ്ട്. സഹോദരിമാരാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിത ഡയാനയ കുറിച്ചുള്ള ചില രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് ആതിര. തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ച ആ രഹസ്യം ഇതിനോടകം പരസ്യമായിക്കഴിഞ്ഞിട്ടുണ്ട്. ഡയാനയും ആതിരയെ കുറിച്ചുളള ചില കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.

നിരന്തരം ഡയാനയെ കൊണ്ട് വരണമെന്ന് തന്നോട് ആവശ്യപ്പെടാറുണ്ടെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് അതിര വീഡിയോ ആരംഭിച്ചിരിക്കുന്നത്. നടിയെ കുറിച്ച് അധികം ആർക്കും അറിയാത്ത ചില രഹസ്യങ്ങളാണ് ആതിര വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.

“ഡയാനയുടെ ഉറക്കത്തെ കുറിച്ചാണ് ആതിര ആദ്യം വീഡിയോയിൽ പറയുന്നത്. ഏത് സാഹചര്യത്തിലും ഡയാന ഉറങ്ങുമെന്നാണ് ആതിര പറയുന്നത്. തിരക്കേറിയ ട്രെയിനിൽ നിന്ന് ഉറങ്ങിയ സംഭവത്തെ കുറിച്ചും ആതിര പറയുന്നുണ്ട്. ഏത് സാഹചര്യത്തിലും തനിക്ക് ഉറങ്ങാൻ പറ്റുമെന്നാണ് ഇതിന് മറുപടിയായി ഡയാന പറയുന്നത്.

തനിക്ക് ഉറങ്ങാൻ ലൈറ്റും സൗണ്ടും ഒന്നും ഒരു പ്രശ്നമേ അല്ല എന്നും താരം പറയുന്നു. ലൈറ്റ് അംഗീകരിക്കാം. സൗണ്ടിലും ലൈറ്റിലും ഉറങ്ങാൻ തന്നെ കൊണ്ടും പറ്റും. എന്നാൽ നിന്ന് ഉറങ്ങാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണമെന്ന് ആതിര വീഡിയോയിൽ പറയുന്നു. ഉറങ്ങുന്നതിനിടെ ആരെങ്കിലും വന്ന് വിളിച്ചാൽ തന്റെ ഉറക്കം അതോടെ പോകുമെന്ന പറയുന്ന ആതിരയോട് തനിക്ക് അങ്ങനെയില്ലെന്നും കാര്യം കേട്ടതിന് ശേഷം താൻ വീണ്ടും കിടന്ന് ഉറങ്ങുമെന്നാണ് ഡയാന പറയുന്നത്.

ഡയാനയ്ക്ക് ജീവിതത്തിൽ ഏറ്റവും പേടിയുള്ള മറ്റൊരു സംഭവത്തെ കുറിച്ചാണ് ആതിര പിന്നീട് പറഞ്ഞത്. പ്രേതത്തെ ഡയാനയ്ക്ക് ഭയങ്കര പേടിയാണ്. ഫോണിലൂടെ പോലും പ്രേതത്ത പറ്റി വല്ലതും പറഞ്ഞാൽ ആ സമയം ഫോൺ കട്ട് ചെയ്തിട്ട് പോകാറുണ്ടെന്നും ആതിര പറയുന്നു. എന്നാൽ തനിക്ക് ഇങ്ങനെയുള്ളവരെ പേടിപ്പിക്കാൻ ഇഷ്ടമാണെന്നും, ഒരിക്കൽ തന്റെ ഫോൺ ഇതുപോലെ ഡയാന കട്ട് ചെയ്തുവെന്നും ആതിര പറയുന്നു.

ഡയാനയും ആതിരയെ കുറിച്ച് അധികം ആർക്കും അറിയാത് രഹസ്യ വീഡിയോയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രേതത്തെ പേടിയില്ലാത്ത അതിരയ്ക്ക് പല്ലി, ഉറമ്പ് എന്നിവയെ ഭയങ്കര പേടിയാണെന്നാണ് ഡയാന പറയുന്നത്. ഇത് ആതിര സമ്മതിച്ചിട്ടുമുണ്ട്. തനിക്ക് ഇവ രണ്ടും ഇഷ്ടമല്ല എന്നാണ് ആതിര മറുപടിയായിട്ട് പറയുന്നത്. കൂടാതെ മമ്മൂക്കയോടൊപ്പം ഒരു ചായ കുടിക്കാൻ പോകണമെന്നുള്ള ആഗ്രഹവും ഡയാന പങ്കുവെച്ചിട്ടുണ്ട്. ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സെലിബ്രിറ്റി ആരാണെന്നുള്ള ചോദ്യത്തിനായിരുന്നു മെഗാസ്റ്റാറിന്റെ പേര് താരം പറഞ്ഞത്.

പ്രേക്ഷകരുടെ സ്ഥിരം സംശയത്തിനും ഡയാന ഉത്തരം നൽകിയിട്ടുണ്ട്. ” തങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് പ്രേക്ഷകർ സ്ഥിരം ചോദിക്കാറുണ്ടെന്ന് ആതിര പറയുമ്പോഴണ് തങ്ങൾ സഹോദരിമാരാണെന്ന് ഡയാന മറുപടി നൽകുന്നത്. മുൻപ് ഒരിക്കലും ഇരുവരും തമ്മലുള്ള ആത്മബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങൾ സഹോദരങ്ങളാണ്, സുഹൃത്തുക്കൾ ആണ്, ഒരു കുടുംബം ആണ് എന്നാണ് അന്ന് ഇവർ പറഞ്ഞത്. കൂടാതെ അനുജത്തിയാണ് എന്ന് പലരും കരുതിയ സംഭവത്തെ കുറിച്ചും താരങ്ങൾ പങ്കുവെച്ചിരുന്നു.

കണ്ടതിനെ കുറിച്ചും ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചുമൊക്കെ അന്ന് പറഞ്ഞിരുന്നു. ”തമ്മിൽ ചെറിയ കാലത്തെ ബന്ധമാണ് ഉള്ളത് . ഒരു നാല് വർഷത്തെ. ഫോളോ മീ എന്ന ചാനലിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. ഡയാന ഇങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അങ്ങനെ കണ്ടു പരിചയം ആയി. സീരിയൽ വരെ എത്തി നിൽക്കുന്നുണ്ട്. വേറെ ആരും ചെയ്യാത്ത ആ സഹായം ആണ് അവൾ ചെയ്തത്. കുറെ നല്ല ഗുണങ്ങൾ പഠിച്ചതും ഡയാനയിൽ നിന്നുമാണ് എന്നും ആതിര പറയുന്നു. കൂടാതെ ഒരു വർഷം ഞങ്ങൾ സെയിം ക്യാംപസിൽ ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും ഞങ്ങൾ തമ്മിൽ പരിചയമില്ലായിരുന്നുവെന്നും” ആതിര ഡയാനയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞു,

പ്രേക്ഷകരെ പറ്റിക്കുന്നതിനെ കുറിച്ചും താരങ്ങൾ പറയുന്നു. ”കൂടത്തായി പരമ്പരയുടെ സമയത്ത് നമ്മൾ ഒരുമിച്ച് പോകുമ്പോൾ, അനുജത്തിയാണോ? നിങ്ങൾ തമ്മിൽ എന്താണ് ബന്ധമെന്ന് ആളുകൾ ചോദിക്കുമായിരുന്നു. അതിന് നൽകിയിരുന്ന രസകരമായ മറുപടിയെ കുറിച്ചും നടിമാർ പറഞ്ഞിരുന്നു,

ഞങ്ങളുടെ അമ്മൂമ്മമാർ കല്യാണം കഴിച്ചപ്പോൾ മാറി പോയതാണ്, ഒരാൾ ഹിന്ദുവിലേക്കും മറ്റെയാൾ മുസ്ലിം കുടുംബത്തിലേക്കുമാണ് പോയത്. അതുകൊണ്ടാണ് പേര് ആതിരയെന്നും ഡയാനയെന്നും ആയതെന്ന് ചോദിക്കുന്നവരോട് പറയുമായിരുന്നു എന്നും താരങ്ങൾ അന്ന് പറഞ്ഞിരുന്നു. ഫോട്ടോഷൂട്ടുകളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇരുകുടുംബംഗങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുളളത്.

about athira madhav

Continue Reading
You may also like...

More in Malayalam

Trending

Recent

To Top