എ സി റൂമിലിരുന്ന് സിനിമകൾ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിർമ്മാണ മേഘലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം…അപ്പോൾ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ പറ്റും.. ഹരീഷ് പേരടി

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുത്തപ്പോൾ നടിയായത് അന്ന ബെൻ ആയിരുന്നു. നിരവധി പേരാണ് പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സിനിമയിലെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ കുറിച്ചാണ് പോസ്റ്റ്. സിനിമ സിനിമയാവണെമെങ്കിൽ അവാർഡുകളുടെ പരിസരത്തുപോലും പേരുകൾ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്. നല്ല പ്രൊഡക്ഷൻ കൺട്രോളർ,മാനേജേർസ്,നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ചീഫ്,നല്ല സിനിമാ യുണിറ്റ്,നല്ല ഫൈറ്റ് മാസ്റ്റർ,നല്ല സഹസംവിധായകർ,നല്ല ക്യാമറായുണിറ്റ്,നല്ല ഫോക്കസ് പുള്ളർ,നല്ല സ്റ്റുഡിയോ,നല്ല പിആർഒ,നല്ല ഡ്രൈവർമാർ, നല്ലജൂനിയർ ആർട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്…ഇവരുടെയൊക്കെ വിയർപ്പാണ് സിനിമയെന്നും ഹരീഷ് പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകള്‍
സിനിമ സിനിമയാവണെമെങ്കിൽ അവാർഡുകളുടെ പരിസരത്തുപോലും പേരുകൾ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്…ഇവരില്ലെങ്കിൽ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല…നല്ല പ്രൊഡക്ഷൻ കൺട്രോളർ,മാനേജേർസ്,നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ചീഫ്,നല്ല സിനിമാ യുണിറ്റ്,നല്ല ഫൈറ്റ് മാസ്റ്റർ,നല്ല സഹസംവിധായകർ,നല്ല ക്യാമറായുണിറ്റ്,നല്ല ഫോക്കസ് പുള്ളർ,നല്ല സ്റ്റുഡിയോ,നല്ല PRO,നല്ല ഡ്രൈവർമാർ, നല്ലജൂനിയർ ആർട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്…ഇവരുടെയൊക്കെ വിയർപ്പാണ് സിനിമ…ഇവർക്കൊക്കെ എന്നാണ് നിങ്ങളുടെ അവാർഡുകളുടെ സവർണ്ണ പട്ടികയിൽ ഇടം കിട്ടുക…അതിന് Ac റൂമിലിരുന്ന് സിനിമകൾ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിർമ്മാണ മേഘലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം…അപ്പോൾ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ പറ്റും…സിനിമയുടെ അംഗീകാരങ്ങൾ ഇവരൊക്കെ അർഹിക്കുന്നുണ്ട്…ഈ മേഘലയിലെ കുറച്ച് പേരുടെ ഫോട്ടോസ് പങ്കുവെക്കുന്നു..ഇനിയുമുണ്ട് ഒരു പാട് ചങ്കുകൾ.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...