പ്രണയ പരമ്പരകളുമായിട്ടാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എല്ലാ കഥകളിലും വളരെ വ്യത്യസ്തമായ മനോഹരമായ പ്രണയമുണ്ട്… എന്നാൽ, യൂത്തിനെ കൂടി ആകർഷിക്കുന്ന അടിപൊളി പ്രണയം മാക്സിമം കുടുംബപ്രേക്ഷകരിലേക്ക് ഇടം പിടിക്കുകയാണ്. കഴിഞ്ഞ സംസ്ഥാന ടെലിവിഷൻ അവാർഡ് സമയത്ത് ജൂറി പരാമർശിച്ച സീരിയലിന്റെ പ്രശ്നങ്ങളെയൊക്കെ തുടച്ചുമാറ്റത്തക്ക വിധത്തിലാണ് പുത്തൻ സീരിയൽ എത്തുന്നത്.
ലോകം കൈപ്പിടിയിലൊതുക്കിയ സിദ്ധാർത്ഥിന്റെയും വലിയ സ്വപ്നങ്ങൾ ഒപ്പം കൂടിയ അപർണ്ണയുടെയും കഥ പറയുന്ന പരമ്പരയുമായി സീ കേരളം എത്തുകയാണ്…. നാളെ മുതൽ രാത്രി 7 മണിക്ക് പ്രണയത്തിന്റെ വർണ്ണപകിട്ടുമായി പ്രണയവർണ്ണങ്ങൾ.
ഇതിനോടകം തന്നെ നിങ്ങളും അതിലെ ടൈറ്റിൽ സോങ് കേട്ടിട്ടുണ്ടാകും… ശെരിക്കും ഒരു സിനിമാറ്റിക് സ്റ്റൈലിൽ ഒരുങ്ങുന്ന പരമ്പരയാണ് പ്രണയവർണ്ണങ്ങൾ. സീ കേരളത്തിൽ ആൾറെഡി നല്ല പ്രണയകഥകൾ ഉണ്ട്.. നീയും ഞാനും മിസ്സിസ് ഹിറ്റ്ലർ ഒക്കെ വളരെ മികച്ച സ്വീകാര്യത നേടി മുന്നേറുന്ന പരമ്പരകളാണ് . അതോടൊപ്പം പ്രണയം തന്നെ പകിട്ടാക്കാൻ പ്രണയ വർണ്ണങ്ങളും എത്തുകയാണ്.
പരമ്പരയ്ക്ക് പിന്നിലെ മറ്റു വിശേഷങ്ങൾ കാണാം വീഡിയോയിലൂടെ!
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....