Malayalam
സോഷ്യൽ മീഡിയ കയ്യടിക്കിയ സുര നമ്പൂതിരിയും നരസിംഹ മന്നാടിയാറും ; ശ്രദ്ധ നേടി ധ്രുവം, കരിക്ക് റീമിക്‌സ്
സോഷ്യൽ മീഡിയ കയ്യടിക്കിയ സുര നമ്പൂതിരിയും നരസിംഹ മന്നാടിയാറും ; ശ്രദ്ധ നേടി ധ്രുവം, കരിക്ക് റീമിക്‌സ്
മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തിയിൽ നിൽക്കുന്ന വിനോദ ചാനലാണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ കരിക്ക്. വെബ് സീരീസുകളും ഷോര്‍ട്ട് വീഡിയോകളും കോമഡി വീഡിയോകളുമായി ഇപ്പോഴും ലക്ഷക്കണക്കിന് ആരാധകരെയാണ് ഇവർ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് . കരിക്കിന്റെ ഓരോ വീഡിയോയ്ക്കും ശരാശരി ഒരു കോടിയിലധികം കാഴ്ചക്കാരാണ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടാവാറ്.
യൂട്യൂബില്‍ മാത്രം മൂന്ന് കോടിയിലധികം പേര്‍ കണ്ട കരിക്കിന്റെ ‘അറേഞ്ച്‌മെന്റ് കല്യാണം’ എന്ന വീഡിയോയിലെ ‘സുര നമ്പൂതിരി’യെ അവതരിപ്പിച്ച് ഏറെ കയ്യടിയും ആരാധകരെയും നേടിയ താരമാണ് കൃഷ്ണചന്ദ്രന്‍.
ഇപ്പോള്‍ അറേഞ്ച്‌മെന്റ് കല്യാണത്തിലെ സുര നമ്പൂതിരിയുടെ ചില രംഗങ്ങളും സൂപ്പര്‍ഹിറ്റ് ചിത്രം ‘ധ്രുവ’ത്തിലെ മമ്മൂട്ടിയുടെ നായകകഥാപാത്രമായ നരസിംഹ മന്നാടിയാരുടെ ചില രംഗങ്ങളും ചേര്‍ത്ത് പുറത്തിറക്കിയ റീമിക്‌സ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ധ്രുവത്തില്‍ നരസിംഹ മന്നാടിയാര്‍ ഗൗതമി അവതരിപ്പിച്ച മൈഥിലി എന്ന കഥാപാത്രത്തിന്റെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തുന്ന രംഗമാണ് മമ്മൂട്ടിക്ക് പകരം കൃഷ്ണചന്ദ്രന്‍ അവതരിപ്പിച്ച സുര നമ്പൂതിരിയുടെ മുഖവും സംഭാഷണവും ചേര്‍ത്തുവെച്ച് പുറത്തിറക്കിയത്. കരിക്കിന്റെ അറേഞ്ച്‌മെന്റ് കല്യാണം വീഡിയോയിലെ പെണ്ണുകാണാന്‍ രംഗത്തില്‍ സുര നമ്പൂതിരിക്ക് പകരം മമ്മൂട്ടിയുടെ നരസിംഹ മന്നാടിയാരുടെ മുഖവും സംഭാഷണങ്ങളും ചേര്‍ത്തുവെച്ചുള്ള രംഗവും വീഡിയോയിലുണ്ട്.
ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിരിയുണര്‍ത്തുന്ന ഈ വീഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോയിലെ ഓരോ ഡയലോഗ് മിക്‌സിങ്ങും എടുത്തു പറഞ്ഞു കൊണ്ടാണ് പലരും കമന്റ് ചെയ്യുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത അതുല്‍ സജീവിന്റെ എഡിറ്റിങ്ങിനെ അഭിനന്ദിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്.
about karikku
