Connect with us

ഭാവനയ്ക്കൊപ്പം ആ നടി! കാത്തിരുന്ന ചിത്രം പുറത്ത്, ഒടുവിൽ ആ മഞ്ഞുരുകിയോ? അമ്പരന്ന് ആരാധകർ

Malayalam

ഭാവനയ്ക്കൊപ്പം ആ നടി! കാത്തിരുന്ന ചിത്രം പുറത്ത്, ഒടുവിൽ ആ മഞ്ഞുരുകിയോ? അമ്പരന്ന് ആരാധകർ

ഭാവനയ്ക്കൊപ്പം ആ നടി! കാത്തിരുന്ന ചിത്രം പുറത്ത്, ഒടുവിൽ ആ മഞ്ഞുരുകിയോ? അമ്പരന്ന് ആരാധകർ

പ്രായവ്യത്യാസമില്ലാതെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് റിമി ടോമി. ഗായിക, അവതാരക, അഭിനേത്രി എന്നിങ്ങനെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമാണ് താരം. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തായിരുന്നു റിമി പ്രേക്ഷകരുമായി കൂടുതൽ അടുക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായതോടു കൂടിയ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച താരം യൂട്യൂബ് ചാനലിലും സജീവമാകുകയായിരുന്നു.

യുവഗായികമാരെല്ലാം ഒന്നിച്ചെത്തുന്ന സൂപ്പര്‍ 4ല്‍ വിധി കർത്താവായും റിമി ഇപ്പോൾ എത്തുന്നുണ്ട് . റിമിയ്ക്ക് പുറമെ ജ്യോത്സന, സിതാര, വിധു പ്രതാപ് തുടങ്ങിയവും വിധി കർത്താക്കളാണ്. സീനിയേഴ്‌സിന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞതിന് പിന്നാലെയായാണ് ജൂനിയേഴ്‌സിന്റെ തുടങ്ങിയത്. 

മിഥുന്‍ രമേഷ് നയിക്കുന്ന സൂപ്പര്‍ 4 ജൂനിയേര്‍സിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീനിയേഴ്‌സിന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞതിന് പിന്നാലെയായാണ് ജൂനിയേഴ്‌സിന്റെ തുടങ്ങിയത്. പുതിയ തുടക്കത്തില്‍ സെലിബ്രിറ്റിയായെത്തിയത് ഭാവനയായിരുന്നു. മലയാളത്തിന്റെ മകളും കന്നഡത്തിന്‍രെ മരുമകളുമായ ഭാവനയെ സ്വാഗതം ചെയ്തത് വിധുവായിരുന്നു. ഭാവന സൂപ്പര്‍ 4 ലേക്ക് എത്തുന്നതിനെക്കുറിച്ച് പറഞ്ഞുള്ള റിമി ടോമിയുടെ പോസ്റ്റ് നേരത്തെ വൈറലായി മാറിയിരുന്നു.

ഭാവനയും റിമി ടോമിയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. ഭാവനയുടെ വിവാഹ വിരുന്നില്‍ റിമി ടോമി പങ്കെടുത്തിരുന്നു. അങ്ങനെ അറുത്ത് മാറ്റുന്ന തരത്തിലുള്ള ശത്രുതയൊന്നുമുണ്ടായിട്ടില്ല. തുടക്കത്തിലെ ആ സൗഹൃദം ഇടയ്‌ക്കെപ്പഴോ നഷ്ടമായിരുന്നുവെന്നായിരുന്നു ഒരഭിമുഖത്തില്‍ പറഞ്ഞത്. സഹോദരനൊപ്പമായാണ് റിമി ഭാവനയുടെ വിവാഹ വിരുന്നില്‍ പങ്കെടുത്തത്. കാവ്യ മാധവനും ഭാവനയും റിമിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടക്കാലത്ത് വൈറലായിരുന്നു. സ്റ്റേജ് ഷോയ്ക്കായി വിദേശത്ത് പോയപ്പോഴുള്ള ചിത്രങ്ങളായിരുന്നു പ്രചരിച്ചത്. ആ ഷോയ്ക്ക് ശേഷമായാണ് ഇരുവരും പിണങ്ങിയതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ സൗഹൃദം ഇപ്പോഴും അതേ പോലെ തന്നെയാണെന്നാണ് റിമി ടോമി പറയുന്നത്. ഭാവനയുടെ ചിത്രങ്ങള്‍ക്ക് കീഴിലെല്ലാം ആദ്യം സ്‌നേഹം അറിയിച്ചെത്താറുള്ളത് റിമിയാണ്.

ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഭാവന അതിഥിയായുള്ള എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. ഭാവനയ്‌ക്കൊപ്പമായി അഞ്ജു ജോസഫും ഷോയിലേക്ക് എത്തിയിരുന്നു. കറുത്ത സാരിയില്‍ അതീവ സുന്ദരിയായാണ് ഭാവന ഷോയിലേക്കെത്തിയത്. ബോളിവുഡ് ഗാനത്തിനൊപ്പമായി ചുവടുവെച്ചായിരുന്നു ഭാവനയുടെ എന്‍ട്രി. സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നു, അടുത്ത കാലത്ത് ഭാവനയെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ ഷോയിലാണെന്നായിരുന്നു റിമിയുടെ കമന്റ്. കുട്ടിപ്പട്ടാളത്തെ നയിക്കാനായാണ് താനെത്തിയതെന്നായിരുന്നു അഞ്ജു പറഞ്ഞത്. ഭാവനയ്ക്കായി ഗാനം ഡെഡിക്കേറ്റ് ചെയ്തായിരുന്നു കുട്ടിപ്പാട്ടുകാരെത്തിയത്.

ഭാവനയുമായുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെയും റിമി വാചാലയായിരുന്നു. ഡയറ്റിന്റെ കാര്യത്തില്‍ തന്നെ മോട്ടിവേറ്റ് ചെയ്തത് ഭാവനയാണ്. എത്ര ഗ്ലാസ് വെള്ളം കുടിക്കണമെന്നുള്ള കാര്യങ്ങള്‍ വരെ ഭാവനയാണ് പറഞ്ഞുതന്നത്. വിളിക്കുമ്പോഴെല്ലാം വര്‍ക്കൗട്ടിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഇങ്ങനെ ഗുണ്ടുമണിയായി ഉരുണ്ടിരുന്നാല്‍ പോരെന്ന് ഭാവന തന്നോട് പറയാറുണ്ടെന്നും റിമി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top