News
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു! മികച്ച നടന് ജയസൂര്യ നടി അന്ന ബെന്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു! മികച്ച നടന് ജയസൂര്യ നടി അന്ന ബെന്‍
അൻപത്തിയൊന്നാമത്കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാർഡ് ലഭിച്ചത്. ‘കപ്പേള’യിലെ അഭിനയമാണ് അന്ന ബെന്നിനെ അവാർഡിന് അർഹയാക്കിയത്.
മികച്ച സിനിമയായി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ.
മികച്ച നവാഗത സംവിധായകന് – മുസ്തഫ ചിത്രം കപ്പേള,
മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം
മികച്ച സ്വഭാവ നടന്: സുധീഷ് (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സ്വഭാവ നടി: ശ്രീരേഖ (വെയിൽ)
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോൻ മാലിക്, ട്രാന്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് ഫാസില്‍,വെള്ളം. സണ്ണി എന്നിവയിലൂടെ ജയസൂര്യ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ,ഫോറൻസിക് എന്നിവയിലൂടെ ടൊവിനോ തോമസ്, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചലൂടെ സുരാജ് വെഞ്ഞാറമൂട്, എന്നിവര്‍ കടുത്തമല്‍സരം കാഴ്ചവച്ചിരുന്നു.
