Connect with us

ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടും; കാന്‍സര്‍ രോ​ഗികള്‍ക്ക് മുടി ദാനം ചെയ്ത് ധ്രുവ സര്‍ജ

News

ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും മലയാളികൾക്ക് വളരെ പരിചിതനാണ് ധ്രുവ സര്‍ജ. താരത്തിണ്റ്റെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുന്നത്

കാന്‍സര്‍ രോ​ഗികള്‍ക്കായി തന്റെ മുടി ദാനം ചെയ്യുന്ന വീഡിയോയാണിത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് മുടി ദാനം ചെയ്ത വിവരം ആരാധകരെ അറിയിച്ചത്.

ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടും എന്ന അടിക്കുറിപ്പില്‍ മുടി മുറിക്കുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. കാന്‍സര്‍ രോ​ഗികള്‍ക്കായി മുടി ദാനം ചെയ്യണമെന്നും താരം അഭ്യര്‍ത്ഥിച്ചു. മുടിക്ക് പത്ത് ഇഞ്ച് നീളമുണ്ടെങ്കില്‍ മുടി ദാനം ചെയ്യാന്‍ സാധിക്കും. കീമോതെറാപ്പി മൂലം മുടികൊഴിച്ചില്‍ അനുഭവിക്കുന്ന 15 വയസില്‍ താഴെയുള്ള കാന്‍സര്‍ രോ​ഗികള്‍ക്ക് ഇത് ഉപയോ​ഗിക്കാമെന്നും ധ്രുവ വിഡിയോയില്‍ പറഞ്ഞു.

പൊഗാരു എന്ന സിനിമയ്ക്കായാണ് ധ്രുവ സര്‍ജ മുടി വളര്‍ത്തിയത്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തുടര്‍ന്നാണ് മുടി ദാനം ചെയ്യാന്‍ തീരുമാനിച്ചത്.

More in News

Trending

Recent

To Top