Connect with us

മരിച്ചതിനു ശേഷവും എല്ലാ ദിവസവും ചീരുവിനെ കാണാറുണ്ട്, അപ്പോള്‍ തന്നോട് പറയുന്നത്!; എല്ലാം ദുഃസ്വപ്‌നമെന്ന് കരുതാനാണ് താത്പര്യം; തുറന്ന് പറഞ്ഞ് മേഘ്‌ന രാജ്

News

മരിച്ചതിനു ശേഷവും എല്ലാ ദിവസവും ചീരുവിനെ കാണാറുണ്ട്, അപ്പോള്‍ തന്നോട് പറയുന്നത്!; എല്ലാം ദുഃസ്വപ്‌നമെന്ന് കരുതാനാണ് താത്പര്യം; തുറന്ന് പറഞ്ഞ് മേഘ്‌ന രാജ്

മരിച്ചതിനു ശേഷവും എല്ലാ ദിവസവും ചീരുവിനെ കാണാറുണ്ട്, അപ്പോള്‍ തന്നോട് പറയുന്നത്!; എല്ലാം ദുഃസ്വപ്‌നമെന്ന് കരുതാനാണ് താത്പര്യം; തുറന്ന് പറഞ്ഞ് മേഘ്‌ന രാജ്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മേഘ്ന രാജ്. മേഘ്നയുടെ ഭര്‍ത്താവും നടനുമായി ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. പിന്നീടങ്ങോട്ട് മേഘ്നയുടേതായി എത്തിയ ഓരോ വാര്‍ത്തകളും വിശേഷങ്ങളും പ്രേക്ഷകര്‍ ഒരു വിങ്ങലും നൊമ്പരത്തോടെയുമാണ് സ്വീകരിച്ചത്. തന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാനാകാതെയായിരുന്നു ചീരു ഈ ലോകത്തോട് വിട പറഞ്ഞത്.

ചിരഞ്ജീവി സര്‍ജയുടെ വേദനയില്‍ കഴിഞ്ഞിരുന്ന മേഘ്ന രാജിന്റെ കുടുംബത്തില്‍ സന്തോഷം നിറച്ചാണ് ജൂനിയര്‍ ചിരു എത്തിയത്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമാണെന്ന് കരുതാനാണ് താത്പര്യം എന്നാണ് മേഘ്ന പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേകുറിച്ച് പറഞ്ഞത്. തന്റെ ജീവിതം തിരിച്ചറിഞ്ഞതും തന്നെ പൂര്‍ണമായി മനസിലാക്കിയതും ചിരു മാത്രമാണ്. ചിരു പോയിട്ടും എല്ലാ ദിവസവും തങ്ങള്‍ കാണുന്നുണ്ട്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമെന്ന് കരുതാനാണ് താത്പര്യം. നമുക്ക് വീട്ടില്‍ പോവാമെന്ന് തന്നോട് പറയും എന്നാണ് മേഘ്ന പറയുന്നത്.

അതേസമയം, മകന്‍ ചിരുവിന്റെ പുനര്‍ജന്മമാണെന്ന് ഉറപ്പിച്ച് പറയുകയാണ് മേഘ്‌ന. കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പാ എന്നാണ് ആദ്യം പറഞ്ഞത്. പിന്നെയാണ് അമ്മ എന്ന് പറഞ്ഞതെന്നും മേഘ്‌ന പറയുന്നു. ജനിക്കാന്‍ പോവുന്നത് ആണ്‍കുഞ്ഞ് ആയിരിക്കുമെന്ന് ചിരു നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്റെ ആഗ്രഹം പെണ്‍കുഞ്ഞ് ആയിരുന്നു. അന്നേരവും ചിരു ഉറപ്പിച്ച് പറഞ്ഞു, ഇത് ആണ്‍കുഞ്ഞാണെന്ന്.

കുഞ്ഞിനെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ടിരുന്നു. ചിരുവിന്റെ മുഖത്ത് എന്നും എപ്പോഴും ചിരിയുണ്ട്. ചിരിയോടുള്ള മുഖത്തോടെ മാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളു. ചിരുവിന്റെ ചിത്രങ്ങളിലെല്ലാം നിറഞ്ഞ ചിരിയുണ്ട്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ജീവിതം നന്നായി ആഘോഷിച്ചത് തനിക്ക് വേഗം പോവാന്‍ വേണ്ടിയാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും സന്തോഷം മാത്രമാണ് കൊടുത്തത്.

ഞങ്ങളുടെ രണ്ട് കുടുംബത്തിനും ഏറെ പ്രിയപ്പെട്ടവനായിരുന്നു. വീട്ടില്‍ ചേട്ടനും അനിയനുമില്ല. ആത്മാര്‍ഥമായ രണ്ട് സുഹൃത്തുക്കളായിരുന്നു ചിരുവും ധ്രുവയും. അതുവരെ സിനിമകളുടെ തിരക്കിലായിരുന്നു രണ്ട് പേരും. ഇരു കുടുംബങ്ങളും ഒത്ത് ചേരാന്‍ വഴിയൊരുക്കിയതാണ് ലോക്ഡൗണ്‍. 2018 മേയ് 2 നാണ് വിവാഹം. ആദ്യ വിവാഹ വാര്‍ഷികും ഞങ്ങള്‍ രണ്ട് പേരുടെയും കുടുംബത്തിനൊപ്പം ആഘോഷിച്ചു. 2019 ലായിരുന്നു ധ്രുവയുടെ വിവാഹം. പിന്നെ സര്‍ജ കുടുംബത്തില്‍ ഞങ്ങള്‍ നാല് പേരും ഒരുമിച്ചായിരുന്നു.

സന്തോഷങ്ങള്‍ അവസാനിക്കാന്‍ പോകുന്നതിന്റെ ഭാഗമായിരുന്നോ ആ ഒത്തുചേരലുകളെന്ന് തോന്നി പോകാറുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനാണ് ചിരു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഞാന്‍ പോകുന്നുവെന്ന് പറയുകയോ ഒരു സൂചന നല്‍കുകയോ ചെയ്യാതെ ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അവസാന രാത്രിയില്‍ ചിരുവിന്റെ നോട്ടം മറക്കാനാകില്ല. ഞാന്‍ അപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ചിരുവിനായിരുന്നു എന്നെക്കാളും സന്തോഷം.

ലോക്ഡൗണിലാണ് ഞാനുമായി കൂടുതല്‍ പ്രണയത്തിലായതെന്ന് ചിരു പറയുമായിരുന്നു. ആ സമയത്ത് ചിരു എന്റെ അരികില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ ചിരുവിനെയും കൂടുതല്‍ പ്രണയിച്ചു. ജീവിതത്തില്‍ എന്ത് കാര്യം ചെയ്യുമ്പോഴും ആഘോഷമാക്കുന്നതാണ് ചിരുവിന്റെ രീതി. ചിരു പോയതിനാല്‍ ബേബി ഷവര്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഒടുവില്‍ എല്ലാവരും നിര്‍ബന്ധിച്ചു. ധ്രുവയുടെയും അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കളുടെയും ചേര്‍ന്ന് മൂന്ന് ബേബി ഷവര്‍ കിട്ടി. എല്ലാം ചിരു മുന്‍കൂട്ടി നിശ്ചയിച്ചത് പോലെയാണ് നടന്നത് എന്നും മേഘ്ന പറയുന്നു.

സുഹൃത്തുക്കളെ കുടുംബത്തെ പോലെയാണ് ചിരു കാണുന്നത്. ചിരുവിന്റെ മരണശേഷമാണ് സൗഹൃദത്തിന്റെ വില അറിയുന്നത്. വിഷമഘട്ടത്തില്‍ കൂടെ നില്‍ക്കുകയും ജീവിതത്തിലേക്ക് തിരികെ വരുന്നതിന് ആശ്വാസം പകരുകയും ചെയ്ത ചിരുവിന്റെയും തന്റെയും സുഹൃത്തുക്കള്‍ എല്ലാവരും തന്നെ ചേര്‍ത്തു പിടിച്ചുവെന്നും മേഘ്ന പറഞ്ഞു.

More in News

Trending

Recent

To Top