Connect with us

ചിരു കേൾക്കാൻ കൊതിച്ച ആ വിളി ; കണ്ണ് നിറഞ്ഞ് മേഘ്ന, കണ്ണുനനയാതെ കാണാനാവില്ല!

Malayalam

ചിരു കേൾക്കാൻ കൊതിച്ച ആ വിളി ; കണ്ണ് നിറഞ്ഞ് മേഘ്ന, കണ്ണുനനയാതെ കാണാനാവില്ല!

ചിരു കേൾക്കാൻ കൊതിച്ച ആ വിളി ; കണ്ണ് നിറഞ്ഞ് മേഘ്ന, കണ്ണുനനയാതെ കാണാനാവില്ല!

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ് . അന്യ ഭാഷക്കാരിയാണെങ്കിലും മേഘ്‍ന രാജിനോട് മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ആളെന്ന പോലെ ഇഷ്‍ടമുണ്ട്. മേഘ്‍ന രാജിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയു ചെയ്യറുണ്ട്.

അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ മേഘ്‌ന രാജിനൊപ്പം സിനിമാലോകവും ആരാധകരും സങ്കടപ്പെട്ടിരുന്നു. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെയായിരുന്നു ചിരുവിന്റെ വിയോഗം. ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇവര്‍. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുമ്പോഴും കുഴപ്പമില്ല, ഞാന്‍ തിരിച്ചെത്തുമെന്നായിരുന്നു ചിരു മേഘ്‌നയോട് പറഞ്ഞത്. ആ യാത്ര അവസാനയാത്രയായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. ചിരു എങ്ങും പോയിട്ടില്ല, മകനിലൂടെ പുനര്‍ജനിക്കുമെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. കുഞ്ഞതിഥിയായ റയാന്റെ വിശേഷങ്ങള്‍ പങ്കിട്ടും താരമെത്താറുണ്ട്.വിയോഗ ശേഷവും എല്ലാകാര്യങ്ങളിലും ചിരുവിന്റെ സാന്നിധ്യം മേഘ്‌ന ഉറപ്പാക്കാറുണ്ടായിരുന്നു. ബേബി ഷവര്‍ ചടങ്ങില്‍ ചിരുവിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോഴും ചിരുവിന്റെ ഫോട്ടോ മേഘ്‌ന കൊണ്ടുപോയിരുന്നു. മകനെത്തിയപ്പോള്‍ ആദ്യം കാണിച്ചതും തൊടീച്ചതും ആ ഫോട്ടോ ആയിരുന്നു. മേഘ്‌നയുടെ വിഷമഘട്ടം മനസിലാക്കി ആരാധകരും ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.ജൂനിയര്‍ ചിരു ഞങ്ങളുടെ കൂടി കുഞ്ഞാണെന്നാണ് ആരാധകര്‍ മേഘ്‌നയോട് പറയാറുള്ളത്. ചിരുവിനായി മനോഹരമായ തൊട്ടിലും ആരാധകര്‍ സമ്മാനിച്ചിരുന്നു. റയാന്‍ രാജ് സര്‍ജ എന്നായിരുന്നു മേഘ്‌ന മകന് പേരിട്ടത്. മകന്റെ വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയായി താരം പങ്കുവെക്കാറുണ്ട്. പപ്പായെന്നും ദാദായെന്നും വിളിക്കുന്ന ക്യൂട്ട് വീഡിയോയുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. അമ്മ എന്ന് റയാന്‍ വിളിക്കുന്നില്ലല്ലോയെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

എത്ര കണ്ടാലും മതിവരുന്നില്ല ഈ വീഡിയോ, കണ്ണുനിറഞ്ഞു പോവുന്നു, മകന്റെ വിളി കേള്‍ക്കാന്‍ ചിരു കൂടിയുണ്ടായിരുന്നെങ്കില്‍ എന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. എന്റെ സണ്‍ഷൈന്‍ എന്ന ക്യാപ്ഷനോടെയാണ് മേഘ്‌ന വീഡിയോ പോസ്റ്റ് ചെയ്തത്. എന്തൊരു ക്യൂട്ടാണ് അവന്റെ കുഞ്ഞ് പല്ലുകള്‍, റയാനെ കണ്ട് മതിവരുന്നില്ലെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

അധികം വൈകാതെ സ്‌ക്രീനിലേക്ക് താന്‍ തിരിച്ചെത്തുമെന്നും, ചിരു അതാഗ്രഹിക്കുന്നുണ്ടെന്നും മേഘ്‌ന പറഞ്ഞിരുന്നു. പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം അടുത്തിടെയാണ് പുറത്തുവന്നത്. ചിരുവിന്റെ സ്വപ്‌ന സിനിമയുമായും താനെത്തുന്നുണ്ടെന്നും മേഘ്‌ന വ്യക്തമാക്കിയിരുന്നു. കളേഴ്‌സ് ടിവിയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലേക്കും മേഘ്‌ന എത്തിയിരുന്നു. ചിരുവിന്റെ ശബ്ദം കേട്ടപ്പോള്‍ വികാരഭരിതയായ മേഘ്‌നയുടെ വീഡിയോ വൈറലായിരുന്നു.

കുഞ്ഞ് ജനിച്ച ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഭർത്താവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചുനിന്നത് കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണ കൊണ്ടാണെന്നും കുഞ്ഞിന്റെ വരവ് തന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഏറെ പ്രതീക്ഷ നൽകിയെന്നും മേഘ്ന പറഞ്ഞിരുന്നു. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നതെങ്കിലും. നേരത്തെ ജൂനിയർ സി, ജൂനിയർ ചീരു, ചിന്റുവെന്നുമെല്ലാമാണ് കുഞ്ഞിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്.

about meghna raj

Continue Reading
You may also like...

More in Malayalam

Trending

Recent

To Top