ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടും; കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് ധ്രുവ സര്‍ജ
ചിരഞ്ജീവി സര്‍ജയുടെ സഹോദരന് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും മലയാളികൾക്ക് വളരെ പരിചിതനാണ് ധ്രുവ സര്‍ജ. താരത്തിണ്റ്റെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുന്നത്
കാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടി ദാനം ചെയ്യുന്ന വീഡിയോയാണിത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് മുടി ദാനം ചെയ്ത വിവരം ആരാധകരെ അറിയിച്ചത്.
ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടും എന്ന അടിക്കുറിപ്പില്‍ മുടി മുറിക്കുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. കാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്യണമെന്നും താരം അഭ്യര്‍ത്ഥിച്ചു. മുടിക്ക് പത്ത് ഇഞ്ച് നീളമുണ്ടെങ്കില്‍ മുടി ദാനം ചെയ്യാന്‍ സാധിക്കും. കീമോതെറാപ്പി മൂലം മുടികൊഴിച്ചില്‍ അനുഭവിക്കുന്ന 15 വയസില്‍ താഴെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് ഇത് ഉപയോഗിക്കാമെന്നും ധ്രുവ വിഡിയോയില്‍ പറഞ്ഞു.
പൊഗാരു എന്ന സിനിമയ്ക്കായാണ് ധ്രുവ സര്‍ജ മുടി വളര്‍ത്തിയത്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തുടര്‍ന്നാണ് മുടി ദാനം ചെയ്യാന്‍ തീരുമാനിച്ചത്.
