Malayalam
ചില നഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്; ജീവിതത്തിൽ ഉണ്ടായ വേർപാട് പങ്കുവച്ച് സൂരജ് സൺ!
ചില നഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്; ജീവിതത്തിൽ ഉണ്ടായ വേർപാട് പങ്കുവച്ച് സൂരജ് സൺ!
പാടാത്ത പൈങ്കിളി എന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ സൂരജ് സീരിയലിൽ നിന്നും പിന്മാറിയെങ്കിലും ഇപ്പോഴും ആരാധകർ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ഒരു കലാകാരനാണ് . ആരോഗ്യ കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സീരിയലിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി സൂരജ് വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്.
പാടാത്ത പൈങ്കിളിയിലെ ദേവയായിട്ടായിരുന്നു ആദ്യം സൂരജിനെ മലയാളികൾ അറിയുന്നത്. പരമ്പരയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയിൽ തന്റേതായ ഒരിടം സൂരജ് അതിനകം ഒരുക്കിയിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു ആരോഗ്യ പ്രശ്നങ്ങളാൽ പരമ്പരയിൽ നിന്ന് സൂരജ് മാറിനിന്നത്. താരത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
എന്നാൽ, ഇപ്പോൾ വളരെ സങ്കടകരമായ ഒരു വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൂരജ്. ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ട ഓരാളുടെ വേർപാടിനെ കുറിച്ചാണ് സൂരജ് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സൂരജ് സണ്ണിന്റെ അച്ഛന്റെ സഹോദരൻ അപ്രതീക്ഷിതമായി മരണമടഞ്ഞത്. പ്രിയപ്പെട്ടവരുടെ വേർപാട് എല്ലാവരേയും പോലെ സൂരജിനേയും തളർത്തിയിരിക്കുകയാണ് . അദ്ദേഹവുമായി തനിക്കുള്ള ആത്മബന്ധത്തെ കുറിച്ചും ആ വേർപാടിലൂടെ അനുഭവപ്പെടുന്ന വിടവിനെ കുറിച്ചുമെല്ലാം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സൂരജ്.
പോയതൊന്നും തിരിച്ചുവരില്ലെന്നും ചില നഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലതെന്നുമാണ് സൂരജ് കുറിച്ചത്. ജീവിത്തിലെ ഏറ്റവും സങ്കടകരമായ നിമിഷങ്ങളെ കുറിച്ച് ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിലാണ് സൂരജ് വിവരിച്ചിരിക്കുന്നത്.
‘ചില നഷ്ടങ്ങൾ സംഭവിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നതാണ് നല്ലത്. ഇത് എന്റെ അച്ഛന്റെ അനുജനാണ്.. ഒരു വലിയ കലാകാരൻ എന്നുതന്നെ പറയാം സർട്ടിഫൈഡ് ആർട്ടിസ്റ്റ് ആന്റ് ഫോട്ടോഗ്രാഫർ….രമേഷ് ചന്ദ്രൻ വിനായക് (എന്റെ ഗുരു) കലയിൽ കഴിവ് തെളിയിച്ച വ്യക്തി.
വരച്ച ചിത്രങ്ങൾ ആണേലും എടുത്ത ഫോട്ടോകൾ ആണെങ്കിലും അതിശയത്തോടെ നോക്കി നിന്ന് പോകും. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ചിന്താഗതി അദ്ദേഹത്തിന്റെ കലാ ജീവിതത്തിന്റെ പ്രത്യേകതകളായിരുന്നു. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ വാക്കുകൾ കൊണ്ട് കൊട്ടാരം തീർത്തകൊണ്ടോ പോയതൊന്നും തിരിച്ചുവരില്ല. എന്റെ ജീവിതത്തിലെ സന്തോഷങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കാറുണ്ട് ഈ ദുഖവും….’ അച്ഛന്റെ സഹോദരന്റെ പോട്ടോകൂടി പങ്കുവെച്ചുകൊണ്ട് സൂരജ് സൺ കുറിച്ചു.
about sooraj sun