Connect with us

കാവ്യയും ദിലീപും ഒരുക്കങ്ങൾ തുടങ്ങി, ഇനി ആഘോഷ രാവ്.. 3 ദിവസം കൂടി കഴിഞ്ഞാൽ! ആ സന്തോഷ വാർത്ത ഇതാ… ചിത്രം വൈറൽ

Malayalam

കാവ്യയും ദിലീപും ഒരുക്കങ്ങൾ തുടങ്ങി, ഇനി ആഘോഷ രാവ്.. 3 ദിവസം കൂടി കഴിഞ്ഞാൽ! ആ സന്തോഷ വാർത്ത ഇതാ… ചിത്രം വൈറൽ

കാവ്യയും ദിലീപും ഒരുക്കങ്ങൾ തുടങ്ങി, ഇനി ആഘോഷ രാവ്.. 3 ദിവസം കൂടി കഴിഞ്ഞാൽ! ആ സന്തോഷ വാർത്ത ഇതാ… ചിത്രം വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. താരകുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ദിലീപിൻറെയും കാവ്യയുടേയും പുതുപുത്തൻ ചിത്രങ്ങൾ ദിലീപ് ഫാൻസ് ഗ്രൂപ്പുകളിൽ ശ്രദ്ധ നേടുന്നു.ഫാൻസ് പുതിയ ചിത്രങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ്.

കറുത്ത ഷർട്ടിട്ട് കട്ടത്താടിവെച്ചാണ് ദിലീപ് പുതിയ ചിത്രങ്ങളിലുള്ളത്.ബ്രൌൺ നിറത്തിലുള്ള ചുരിദാർ അണിഞ്ഞാണ് ചിത്രങ്ങളിൽ കാവ്യയുള്ളത്. ചിത്രത്തിൽ മഹാലക്ഷ്മിയോ, മീനാക്ഷിയോ ഇല്ല. എവിടെ നിന്നാണ് ചിത്രമെന്നത് വ്യക്തമല്ല.

മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ദിലീപിൻറെയും കാവ്യയുടേയും മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ കൂടിയാണ്. മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഒരുക്കം തുടങ്ങിയോ? പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണോ? വോയിസ് ഓഫ് സത്യനാഥനിൽ അഭിനയിക്കുമ്പോഴുള്ള ലുക്കാണോ ഇതെന്നും ചിത്രം വൈറലായതോടെ ആരാധകർ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു കുർബ്ബാന സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനും ദിലീപ് എത്തിയിരുന്നു. ഈ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്.

ഈയടുത്ത് ദിലീപിനും കാവ്യയ്ക്കുമൊപ്പമുള്ള മഹാലക്ഷ്മിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വിമാനത്താവളത്തിൽ വെച്ച് ആരാധകർ പകർത്തിയ വീഡിയോ ആണ് ദിലീപ് ഫാൻസ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്.

മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയിൽ കാണാനാവുക. തൊട്ടുപിന്നിലെ ദിലീപുമുണ്ട്. കാവ്യയുടെ കൈയ്യിൽ തൂങ്ങി നടന്നുപോകുന്ന മഹാലക്ഷ്മിയുടെ വീഡിയോ കൗതുകം പകരുന്നതാണ്. ഇവരുടെ യാത്രയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയായിൽ നടന്നിരുന്നു

ഇൻഡിഗോ ഫ്‌ളൈറ്റിൽ ചെന്നൈയിലേക്ക് ആണ് ഇവർ പോയതെന്നാണ് ഏറ്റവും ഒടുവിലത്തെ സംസാരം. മീനാക്ഷി പഠിക്കുന്നത് അവിടെയാണ്. എന്നാൽ അതേ സമയം മഹാലക്ഷ്മിയുടെ പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയയിൽ ഉള്ള കാവ്യയുടെ സഹോദരന്റെ പക്കലേക്ക് പോയതാകാം എന്നുള്ള ചർച്ചകളും നടന്നിരുന്നു. മഹാലലക്ഷ്മിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ യാത്രയെന്നും സോഷ്യൽ മീഡിയ പറയുന്നു.

2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് മകൾക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നൽകിയ പേര്. അടുത്തിടെയാണ് മഹാലക്ഷ്മിയെ സ്നേഹത്തോടെ മലയാളികൾ മാമാട്ടി എന്ന് വിളിക്കാൻ തുടങ്ങിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top