Malayalam
നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്, ഒടുവിൽ അത് തന്നെ നടന്നു! ദിലീപ് ആ ലക്ഷ്യത്തിലേക്ക്? ശനിയാഴ്ച സംഭവിക്കുന്നത്! കാര്യങ്ങൾ പോകുന്ന പോക്ക്
നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്, ഒടുവിൽ അത് തന്നെ നടന്നു! ദിലീപ് ആ ലക്ഷ്യത്തിലേക്ക്? ശനിയാഴ്ച സംഭവിക്കുന്നത്! കാര്യങ്ങൾ പോകുന്ന പോക്ക്
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വമ്പൻ ട്വിസ്റ്റ്. കേസില്‍ നടന് ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. ഇതോടെ പ്രോസിക്യൂഷന് ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും.
നേരത്തെ കേസില്‍ നടി കാവ്യ മാധവനും കൂറുമാറിയിരുന്നു. 34ാം സാക്ഷിയായിരുന്നു കാവ്യ. അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന് ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന് വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.
കേസില്‍ സാക്ഷിയായ ബിന്ദു പണിക്കരും, ഇടവേള ബാബുവും മൊഴി മാറ്റി പറഞ്ഞിരുന്നു. പോലീസിന് മുന്‍പ് നല്കിയ മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത്. കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. നടന് ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തില്‍ എത്തിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
അതേസമയം കേസിൽ വിചാരണ പൂർത്തിയാക്കാൻ കോടതി ആറു മാസം കൂടി അനുവദിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ ആവശ്യത്തിന് സുപ്രീംകോടതി അംഗീകാരം നൽകി. മൂന്നാം തവണയാണ് കേസിന്റെ വിചാരണക്ക് സമയം നീട്ടി നൽകിയത്.
കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജിയാണ് സുപ്രീംകോടതിക്ക് കത്ത് നൽകിയത് . കേസിന്റെ വിചാരണ ആഗസ്റ്റിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇത് സാധ്യമാവില്ലെന്നാണ് സ്പെഷ്യൽ ജഡ്ജി അറിയിച്ചിരുന്നത്. കോവിഡിെന തുടർന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത് കോടതി നടപടികൾ വൈകുന്നതിന് കാരണമായെന്ന് സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമേ കേസിൽ നിന്ന് പ്രോസിക്യൂട്ടർ പിൻമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഹൈകോടതിക്ക് മുമ്പാകെ ഹരജിയും എത്തിയിരുന്നു. ഇതെല്ലാം വിചാരണ നടപടികൾ വൈകാനിടയാക്കിയെന്നാണ് വാദം.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ദിലീപ് നല്കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയരുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.
