Malayalam
ഇനി ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങള്‍ ഏതാണ്, ആസിഫിനോട് ചോദിച്ച ആ ചോദ്യം? നടന്റെ മറുപടി ഞെട്ടിച്ചു
ഇനി ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങള്‍ ഏതാണ്, ആസിഫിനോട് ചോദിച്ച ആ ചോദ്യം? നടന്റെ മറുപടി ഞെട്ടിച്ചു
മലയാളികളുടെ ഇഷ്ട നായകനാണ് ആസിഫ് അലി. ഇപ്പോൾ ഇതാ തനിക്ക് ഒരു മാസ് മസാല എന്റര്‍ടൈനര്‍ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നടന് തുറന്ന് പറയുകയാണ്
നമ്മള് ഇപ്പോള്‍ മിസ്സ് ചെയ്യുന്നത് അത്തരത്തിലൊരു സിനിമയാണ്. റിയലസ്റ്റിക് സിനിമകളാണ് ഇപ്പോള്‍ കൂടുതലായി പുറത്തു വരുന്നത്. അത് മാറി പാട്ടും ഡാന്‍സും ഫൈറ്റും എല്ലാം ഉള്ള ഒരു സിനിമ. തിയേറ്റര്‍ ആംബിയന്‍സില്‍ ആളുകള്‍ക്ക് ബഹളം ഉണ്ടാക്കി കാണാന്‍ പറ്റുന്ന ഒരു സിനിമ, ഒരു പുലിമുരുകന് പോലെയോ ചോട്ടാ മുംബൈ പോലുള്ളതോ ആയ ഒരു സിനിമ ചെയ്യണമെന്നാണ് തോന്നുന്നത്. ഒരു ഓഡിയന്‍സ് എന്ന നിലയില്‍ ഞാന്‍ അത്തരത്തിലൊരു സിനിമ മിസ്സ് ചെയ്യുന്നുണ്ട്, ആസിഫ് പറയുന്നു
രഘുവരന് എന്ന നടനെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെന്നും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നുമാണ് നടന് അഭിമുഖത്തില്‍ പറയുന്നത്. എനിക്ക് ദുല്ഖറുമായിട്ടും ഫഹദുമായിട്ടുമൊക്കെ സിനിമ ചെയ്യണമെന്നുണ്ട്. ഞങ്ങള്‍ ഇതുവരെ കോമ്പിനേഷന്‍സ് ചെയ്തിട്ടില്ല. ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തത് റെഡ് വൈന്‍ ആണ്. അതിന് ശേഷം ഒരു സിനിമ ചെയ്യാന്‍ പറ്റിയിട്ടില്ല. കുറേ സിനിമകള്‍ ആലോചിച്ചു. അത് സംഭവിച്ചില്ല. അങ്ങനെയുള്ള ഒരുപാട് പേരുണ്ട്, ആസിഫ് പറയുന്നു.
ഇനി ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങള്‍ ഏതാണെന്ന ചോദ്യത്തിന് സിനിമ ചെയ്ത് തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്നായിരുന്നു ആസിഫിന്റെ മറുപടി.
