Connect with us

ആര്യന്‍ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍ പക്ഷികള്‍; വീഡിയോയുമായി മനോജ് ക്യാപ്ഷനെതിരെ വിമർശനം; മറുപടിയുമായി മനോജ് കുമാര്‍

Malayalam

ആര്യന്‍ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍ പക്ഷികള്‍; വീഡിയോയുമായി മനോജ് ക്യാപ്ഷനെതിരെ വിമർശനം; മറുപടിയുമായി മനോജ് കുമാര്‍

ആര്യന്‍ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍ പക്ഷികള്‍; വീഡിയോയുമായി മനോജ് ക്യാപ്ഷനെതിരെ വിമർശനം; മറുപടിയുമായി മനോജ് കുമാര്‍

അടുത്തിടെയാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ഷാരുഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. എട്ട് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത് ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തെ നടുക്കടലിലെ കപ്പലില്‍ നിന്നും പൊക്കിയത്.

മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്

കഴിഞ്ഞ ദിവസം നടൻ മനോജ് കുമാർ ആര്യൻഖാനെയും ആ കുടുംബത്തെയും കുറിച്ച് പറയുന്ന ഒരു വീഡിയോയുമായി എത്തിയിരുന്നു.ഒപ്പം തന്റെ മകന്റെ പ്രായമായുള്ള കുട്ടികൾക്കായുള്ള ഉപദേശവും അദ്ദേഹംനൽകുന്നുണ്ട് .

ആര്യന്‍ഖാന്‍ , ദുല്‍ഖര്‍ സല്‍മാന്‍ , പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍ പക്ഷികള്‍ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് മനോജ് വീഡിയോ പങ്കിട്ടത്. ഇതേത്തുടര്‍ന്ന് വീഡിയോയ്‌ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

ഞാന്‍ തംബ് നെയിലില്‍ ആര്യന്‍ഖാന്‍ , ദുല്‍ഖര്‍ സല്‍മാന്‍ , പ്രണവ് മോഹന്‍ലാല്‍ ഒരേ തൂവല്‍ പക്ഷികള്‍ എന്ന് കുറിച്ചത് എന്ന് നിങ്ങള്‍ അറിയണം. ഇവര്‍ മൂന്നുപേരും മഹാനടന്മാരുടെ മക്കള്‍ ആണ്. വെള്ളിക്കരണ്ടിയുമായി പിറന്ന മക്കള്‍ ആണ് ഇവര്‍ മൂന്നുപേരും. എന്നായിരുന്നു മനോജിന്റെ മറുപടി.

നമ്മള്‍ മനസിലാക്കേണ്ട കാര്യം ദുല്‍ഖറും, പ്രണവും എത്ര സിംപിള്‍ ആയി ജീവിക്കുന്നവര്‍ ആണ് എന്നതാണ്. ആര്‍ഭാടത്തില്‍ ജനിച്ച കുട്ടികള്‍ ആണെങ്കിലും ഇതേപോലെ ലാളിത്യം തുളുമ്പുന്ന പൊന്നും കുടങ്ങളെ സമ്മാനിച്ചതിന് മമ്മൂക്കയെയും ലാലേട്ടനെയും നമിക്കണം. എന്റെ മകനും വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നും തന്നെയില്ല. മക്കള്‍ അച്ഛനും അമ്മയ്ക്കും അഭിമാനം ആകണം. മക്കളെ വളര്‍ത്തുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കുക. മാക്‌സിമം മക്കളുടെ ഒരു കടിഞ്ഞാണ്‍ നമ്മുടെ കൈയ്യില്‍ ഉണ്ടാകണം- മനോജ് കുമാര്‍ പറയുന്നു.

Continue Reading

More in Malayalam

Trending

Recent

To Top