Social Media
ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ബലം; ഗുഡ് നൈറ്റ് നേർന്നുകൊണ്ട് റിമിയുടെ പുത്തൻ പോസ്റ്റ്
ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ബലം; ഗുഡ് നൈറ്റ് നേർന്നുകൊണ്ട് റിമിയുടെ പുത്തൻ പോസ്റ്റ്
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്
സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കിടുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്ന റിമി ഏറ്റവും ഒടുവിൽ ഗുഡ് നൈറ്റ് നേർന്നുകൊണ്ട് ഷെയർ ചെയ്ത ഒരു ചിത്രമാണ് വൈറലായി മാറിയത്.
ആരോ എന്നോട് ചോദിച്ചു, എന്താണ് എന്റെ വീക്ക്നെസ്സ് എന്ന്. ഞാൻ പറഞ്ഞു ഞാൻ ഭയങ്കര സെൻസിറ്റീവ് ആണ് എന്ന്. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കുകയും അത് എന്നെ മുറിപ്പെടുത്തുകയും ചെയ്യുമെന്ന്. അവർ എന്നോട് വീണ്ടും ചോദിച്ചു എന്താണ് ബലം എന്ന്. ഞാൻ പറഞ്ഞു ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ബലം എന്ന്. ഇതേ വാക്കുകൾ അടങ്ങുന്ന ഒരു തോട്ടാണ് റിമി പങ്കിട്ടത്. ഒട്ടനവധി അഭിപ്രായങ്ങൾ ആണ് റിമിക്ക് ലഭിച്ചത്.
മീശമാധവന് എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഏഷ്യാനെറ്റ്, മഴവില്‍ മനോരമ തുടങ്ങി വിവിധ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചു.
