Connect with us

വെള്ള ഗൗണിൽ അതീവ സുന്ദരി; ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യ; ചിത്രം വൈറൽ

Social Media

വെള്ള ഗൗണിൽ അതീവ സുന്ദരി; ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യ; ചിത്രം വൈറൽ

വെള്ള ഗൗണിൽ അതീവ സുന്ദരി; ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യ; ചിത്രം വൈറൽ

വെള്ള ഗൗണിൽ ക്രിസ്ത്യൻ മണവാട്ടിയായി അണിഞ്ഞൊരുങ്ങി സൂര്യയുടെ പുത്തൻ ചിത്രങ്ങൾ. ആ ചിത്രങ്ങൾ കണ്ട് കണ്ണെടുക്കാതെ ആരാധകർ. ക്രിസ്ത്യൻ മണവാട്ടിയായി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം സൂര്യ ജെ. സൂര്യയുടെ ഹെയർ സ്റ്റൈലും ഡ്രസ്സും ഒക്കെ ആരാധകരുടെ മനം കവരുന്നതാണ്.

അതിമനോഹരമായ ലുക്കിലാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ബിഗ് ബോസിന് ശേഷം സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയ സൂര്യ ഈ ചാനലിൽ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിഗ് ബോസിന് ശേഷം നിരവധി ഫോട്ടോഷൂട്ടുകൾ താരം ഇതിനോടകം നടത്തി.

ആ ഫോട്ടോഷൂട്ടുകളിൽ വച്ച് ഏറ്റവും ശ്രദ്ധേയമാകുകയാണ് ക്രിസ്ത്യൻ ബ്രൈഡ് ആയിട്ടുള്ള ഈ ഫോട്ടോ ഷൂട്ട് സീരിസ്. ബിഗ് ബോസിന് ശേഷം സൂര്യയുടെ ഓരോ വിശേഷങ്ങൾ സൂര്യയെ സ്നേഹിക്കുന്ന ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.സൂര്യയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയുവാനും ആരാധകർ വളരെയധികം ആകാംക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

സൂര്യയുടെ പിറന്നാൾ ഈ ഇടയ്ക്കാണ് കഴിഞ്ഞത്. ആ പിറന്നാളാഘോഷം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മലയാളത്തിന്റെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാളെന്ന് വിശേഷണത്തോടെയാണ് സൂര്യ ജെ മേനോൻ ബിഗ് ബോസിലേക്ക് എത്തുന്നത്.

ബിഗ് ബോസ് പുരോഗമിക്കവേ കരുത്തുറ്റ മത്സരാര്‍ഥിയാകാൻ സൂര്യക്ക് കഴിഞ്ഞിരുന്നു.ബിഗ് ബോസിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് സൂര്യ ജെ മേനോന് പുറത്തുപോകേണ്ടിവന്നത്. വലിയ ആരാധകരെ സൂര്യ ഇതിനോടകം നേടിയെടുത്തു.

പല ഭാവത്തിലും രൂപത്തിലുമുള്ള സ്റ്റൈലിലിലുമുള്ള സൂര്യ ജെ മേനോന്റെ ഫോട്ടോഷൂട്ടുകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറുന്നുണ്ട്.ഐശ്വര്യ റായ്‍യുടേതിന് സാമ്യമുള്ള ഫോട്ടോഷൂട്ടുകളാണ് തുടക്കകാലത്ത് സൂര്യയെ ശ്രദ്ധേയയാക്കിയത്.

More in Social Media

Trending

Recent

To Top