Connect with us

അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി, “അച്ഛൻ” 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു; മകളുടെ പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാർ

Malayalam

അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി, “അച്ഛൻ” 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു; മകളുടെ പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാർ

അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി, “അച്ഛൻ” 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു; മകളുടെ പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാർ

കൃഷ്ണകുമാറിന്റേയും സിന്ധു കൃഷ്ണയുടേയും മൂത്ത മകളാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടയായിരുന്നു അഹാന അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ആദ്യ സിനിമ റിലീസ് ചെയ്ത് 3 വര്‍ഷത്തിന് ശേഷമായാണ് അടുത്ത സിനിമയുമായി അഹാന എത്തിയത്.

ലൂക്ക, പതിനെട്ടാംപടി തുടങ്ങിയ ചിത്രങ്ങളിലാണ് പിന്നീട് അഹാനയെ കണ്ടത്. അഭിനയത്തിന് പുറമെ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയ താരപുത്രി താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റും പങ്കിട്ടിരുന്നു.

ഇപ്പോൾ ഇതാ പിറന്നാള്‍ ദിനത്തില്‍ മകൾക്ക് ആശംസ അറിയിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. അച്ഛനായിട്ട് 26 വര്‍ഷമായതിനെക്കുറിച്ചായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്. അഹാനയുടെ കുട്ടിക്കാല ചിത്രങ്ങള്‍ക്കൊപ്പമായാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

നമസ്കാരം, എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13. 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു. 1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി. അഹാന. അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി, “അച്ഛൻ”. 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അഹാനക്കും, എനിക്ക് കിട്ടിയ “അച്ഛൻ” എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദിയെന്നായിരുന്നു കൃഷ്ണകുമാർ കുറിച്ചത്.

മകള്‍ക്ക് ആശംസ അമ്മ അറിയിച്ച് സിന്ധു കൃഷ്ണയും എത്തിയിട്ടുണ്ട്. എത്ര പെട്ടെന്നാണ് 26 വര്‍ഷങ്ങള്‍ കടന്ന് പോയത്. എപ്പോഴും എനിക്കൊപ്പമായി നീയുള്ളതും എന്നെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതിന് നന്ദിയെന്നുമായിരുന്നു സിന്ധു കൃഷ്ണ കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top