Connect with us

വാര്യന്‍ കുന്നനു വേണ്ടി പിരിച്ച പണവും സ്വന്തം പേരില്‍ വാങ്ങിയ 90 സെന്റ് സ്ഥലവും ഉപേക്ഷിച്ചിട്ടു വേണം പോവാന്‍..മോദിയെ അനുകൂലിച്ച്‌ കേരളത്തില്‍ ഒരു അഹിന്ദുവിന് നില്‍ക്കാനാവില്ല എന്ന് അലി അക്ബര്‍ കണ്ടെത്തിയിരിക്കുന്നു;സംവിധായകനെ ട്രോളി ജോണ്‍ ഡിറ്റോ

Malayalam

വാര്യന്‍ കുന്നനു വേണ്ടി പിരിച്ച പണവും സ്വന്തം പേരില്‍ വാങ്ങിയ 90 സെന്റ് സ്ഥലവും ഉപേക്ഷിച്ചിട്ടു വേണം പോവാന്‍..മോദിയെ അനുകൂലിച്ച്‌ കേരളത്തില്‍ ഒരു അഹിന്ദുവിന് നില്‍ക്കാനാവില്ല എന്ന് അലി അക്ബര്‍ കണ്ടെത്തിയിരിക്കുന്നു;സംവിധായകനെ ട്രോളി ജോണ്‍ ഡിറ്റോ

വാര്യന്‍ കുന്നനു വേണ്ടി പിരിച്ച പണവും സ്വന്തം പേരില്‍ വാങ്ങിയ 90 സെന്റ് സ്ഥലവും ഉപേക്ഷിച്ചിട്ടു വേണം പോവാന്‍..മോദിയെ അനുകൂലിച്ച്‌ കേരളത്തില്‍ ഒരു അഹിന്ദുവിന് നില്‍ക്കാനാവില്ല എന്ന് അലി അക്ബര്‍ കണ്ടെത്തിയിരിക്കുന്നു;സംവിധായകനെ ട്രോളി ജോണ്‍ ഡിറ്റോ

ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവെയ്ക്കുന്നുവെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ അലി അക്ബറിനെ ട്രോളി സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ജോണ്‍ ഡിറ്റോ.

അലി അക്ബര്‍ ബിജെപിയെന്ന ബഹുജന പാര്‍ട്ടിയെ മുസ്ലീം വിരോധമെന്ന ലേബല്‍ ചാര്‍ത്തി നല്‍കുന്നത് നിര്‍ത്തണമെന്നും, വാര്യംകുന്നന്‍ സിനിമ ബിജെപിക്ക് ബാധ്യതയാകുമെന്നും അലി അക്ബറിനെ നിയന്ത്രിക്കണമെന്നും താന്‍ മുന്‍പ് പറഞ്ഞിരുന്നതാണെന്ന് ജോണ്‍ ഡിറ്റോ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു

ജോണ്‍ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

അലി അക്ബര്‍ BJP യെന്ന ബഹുജന പാര്‍ട്ടിയെ മുസ്ലീം വിരോധമെന്ന ലേബല്‍ ചാര്‍ത്തി നല്‍കുന്നത് നിര്‍ത്തണമെന്നും, വാര്യംകുന്നന്‍ സിനിമ BJP ക്ക് ബാധ്യതയാകുമെന്നും അലി അക്ബര്‍ നെ നിയന്ത്രിക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. ‘അധികാരവും ആളനക്കവും കണ്ട് BJP യിലേക്ക് വന്ന തന്നെപ്പോലുള്ളവരെ’സ്വയംവിമര്‍ശിച്ചിട്ടാണ് അലി അക്ബര്‍ BJP വിടുന്നത്. ഒരു പക്ഷവും ഇനിയില്ലത്രേ. വാര്യന്‍ കുന്നനു വേണ്ടി പിരിച്ച പണവും സ്വന്തം പേരില്‍ വാങ്ങിയ 90 സെന്റ് സ്ഥലവും ഉപേക്ഷിച്ചിട്ടു വേണം പോവാന്‍. മോഡിയെ അനുകൂലിച്ച്‌ കേരളത്തില്‍ ഒരു അഹിന്ദുവിന് നില്‍ക്കാനാവില്ല എന്ന് അലി അക്ബര്‍ കണ്ടെത്തിയിരിക്കുന്നു. ഖനനം ചെയ്യാനാണ് വന്നത്. പക്ഷെ അധികാരം ലഭിച്ചില്ല. മുസ്ലീം പേരില്‍ കൊയ്യാനുള്ള വയല്‍ BJP യില്‍ ഇല്ല എന്ന നിരാശയില്‍ പടം മടക്കുന്നു. പക്ഷരഹിതനാകുന്നു.

കൃഷ്ണ വിഗ്രഹത്തെ നായെ കൊണ്ട് ഉമ്മ വയ്പ്പിക്കുന്ന അലി അക്ബറിന്റെ ചെയ്തിയെ ഞാന്‍ വിമര്‍ശിച്ചപ്പോള്‍ അനേകം നിഷ്ക്കളങ്കരായ പരിവാര്‍കാര്‍ എന്നെ മാന്തിപ്പൊളിച്ചു. അന്നേ ഞാന്‍ പറഞ്ഞതാണ്. അലി മോഡിയെ അനുകൂലിച്ചത് ദേശീയതയുടെ സംരക്ഷണത്തിനോ
ഭാരതീയജ്ഞാന വിനിമയങ്ങളെ സംരക്ഷിക്കുമെന്നു കരുതിയോ അല്ല. സ്വയം കുമ്ബസാരിച്ചതു പോലെ അധികാര സ്ഥാനം കണ്ട് മോഹിച്ചാണ്. അലി ഭായ്, 2012 മുതല്‍ നരേന്ദ്ര മോഡിയെ പിന്തുണച്ചതിന് എല്ലാ ഇടങ്ങളിലും നിന്ന് ഇടതു – ക്രിസ്ത്യന്‍ – ജിഹാദികളാല്‍ ഒഴിവാക്കപ്പെട്ട് നില്‍ക്കുന്ന ഞാന്‍ Facebook എന്ന ഒറ്റ പ്ലാറ്റ്ഫോമില്‍മാത്രം ശ്വസിച്ചാണ് ചത്തിട്ടില്ല എന്ന് സ്വയം ബോധ്യപ്പെടുത്തുന്നത്. അങ്ങനെ നില്‍ക്കാന്‍ വലിയ ധൈര്യവും നിരാസക്തി ഇവയൊക്കെ വേണം. ഒരു ജീവിതം മുഴുവന്‍ സംഘപരിവാറിനായി ത്യജിച്ച്‌ ഒരവകാശവാദവുമില്ലാതെ , ഒന്നുമാകാതെ നില്‍ക്കുന്ന ആയിരക്കണക്കിന് പ്രചാരകന്മാരും പ്രവര്‍ത്തകരും ഇവിടെയുണ്ട്. അതിനെയൊക്കെ മറികടന്ന് അഹിന്ദുവായതിന്റെ പേരില്‍ എന്തു സംവരണമാണ് അലി അക്ബ്ബറിന് നല്‍കേണ്ടത്?

പ്രിയപ്പെട്ട മോഡി അനുകൂലികളെ , കേരളത്തില്‍ BJP ക്ക് മേല്‍ക്കൈ കിട്ടാത്തത് കേരളത്തില്‍ ദേശീയ ബോധമുള്ളവര്‍ ന്യൂനപക്ഷമായിട്ടാണ്. ജിഹാദികളും പള്ളിയും വെള്ളാപ്പുളിയന്‍മാരായ കമ്മ്യൂണിസ്റ്റുകളും കൂട്ടം ചേര്‍ന്നിരിക്കുന്നത് മൂലമുള്ള മന:പൂര്‍വ്വവോട്ടിങ്ങു മൂലമാണ്. ഈ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ മത ജാതി സംവരണങ്ങള്‍ നല്‍കേണ്ടതില്ല. ലാഭമില്ലാതെ വരുമ്ബോള്‍ തിരിച്ചു നടക്കുന്ന അലി അക്ബര്‍മാര്‍ പോകുന്നതു തന്നെയാണ്നല്ലത്. യാത്രാ മംഗളങ്ങള്‍. അലി അക്ബര്‍ BJP യുടെ അംഗത്വം രാജിവച്ചിട്ടില്ല. അത് BJP തന്നെ ഒഴിവാക്കിക്കൊടുക്കേണ്ടതാണ്. ജനങ്ങളിലിറങ്ങി പ്രവര്‍ത്തിച്ച്‌ നേടുന്ന തേ സ്ഥായിയാവൂ.. BJP ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ.

More in Malayalam

Trending

Recent

To Top