Malayalam
ഇനിയില്ല! നെടുമുടി വേണു ഓർമ്മയുടെ കൊടുമുടിയിലേക്ക്… അന്ത്യവിശ്രമം ശാന്തികവാടത്തിൽ ദൃശ്യങ്ങളിലൂടെ…
ഇനിയില്ല! നെടുമുടി വേണു ഓർമ്മയുടെ കൊടുമുടിയിലേക്ക്… അന്ത്യവിശ്രമം ശാന്തികവാടത്തിൽ ദൃശ്യങ്ങളിലൂടെ…
നടന് നെടുമുടി വേണു ഓർമയുടെ കൊടുമുടിയിലേക്ക്… തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടന്നു. മകന് ഉണ്ണിയാണ് അന്ത്യകര്‍മങ്ങള്‍ നിർവഹിച്ചത്. കുടുംബാംഗങ്ങളും സിനിമാപ്രവര്‍ത്തകരും ജനപ്രതിനിധികളും ആരാധകരും ശാന്തി കവാടത്തില്‍ സന്നിഹിതരായിരുന്നു.
പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകി എത്തിയിരുന്നു. ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന അയ്യന്‍കാളി ഹാളിലേക്ക് സിനിമാ സാംസ്കാരിക പൊതുമേഖലയില്‍ നിന്നുള്ള നിരവധിപേര്‍ എത്തി. ഉച്ചയ്ക്ക് 12.30ന് പൊതുദര്‍ശനം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
നടന് വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തി. ഇന്നലെ രാത്രി തന്നെ മമ്മൂട്ടിയും മോഹന്‍ലാലും വേണുവിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
