അനശ്വര നടന് നെടുമുടിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് മലയാള സിനിമാലോകം. നെടുമുടി വേണു ഓര്‍മ്മയാകുമ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് നാളിതുവരെ ജന്മം കൊണ്ട ഏറ്റവും മഹാനായ നടനെയാണ്. എന്നും ഏത് വേഷവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ സാധിക്കുന്ന പ്രതിഭയെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലുമടക്കം പ്രമുഖ താരങ്ങളെല്ലാം നെടുമുടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഇതിനോടക്ക് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് . നടന് റഹ്മാനും സംവിധായകന് പ്രിയദര്‍ശനുമടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം അദ്ദേഹത്തത്തിന്റെ ഏറ്റവും പ്രിയപ്പെട്ട തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിലേക്കായിരുന്നു മൃതദേഹം എത്തിച്ചത്. ആദരാഞ്ജലികൾ അർപ്പിക്കാൻ മലയാള സിനിമയിലെ ചെറുതും വലുതുമായ നിരവധി പേരാണ് എത്തിയത്. നടനെ അവസാനമായി ഒരുനോക്ക് കാണാൻ മമ്മൂട്ടിയും എത്തിയിരുന്നു.പത്തരയോടെ മമ്മൂട്ടിയും പുലർച്ചെ ഒന്നരയോടെ മോഹൻലാലും എത്തിയിരുന്നു.
രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാഷ്ട്രീയ സിനിമ രംഗത്തെ നിരവധി പേരാണ് നെടുമുടി വേണുവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. വിങ്ങലോടെ മാത്രമേ ആ ദൃശ്യങ്ങൾ കാണാൻ സാധിക്കുകയുള്ളു… ആ ദൃശ്യങ്ങളിലേക്ക്
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...