മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണുവിന്റെ വിയോഗ വാർത്ത വളരെ വേദനയോടെയാണ് മലയാളികൾ കേട്ടത്. മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുള്ള അതുല്യ പ്രതിഭയാണ് ശ്രീ നെടുമുടി വേണു ,. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍.
ശ്രീ നെടുമുടി സാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മെട്രോമാറ്റിനി ചാനലിനോട് സംസാരിക്കുമാകയാണ് ഫിഷെറീസ് സാംസ്‌കാരിക സിനിമ യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ..
അദ്ദേഹത്തിന്റെ വാക്കുകകളിലേക്ക്…
“മലയാളത്തിന്റെയും ഇന്ത്യൻ സിനിമയുടെയും അതുല്യനായ പ്രതിഭാ ശാലിയായിരുന്നു ശ്രീ നെടുമുടി വേണു. അദ്ദേഹം അഞ്ഞൂറിൽ പരം സിനിമകളിൽ അഭിനയിച്ച് അദ്ദേഹം അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും അപൂർവങ്ങളിൽ അപൂർവമാണ്… കുട്ടനാടുകാരന്റെ സത്യസന്തമായ ചിരിയും വർത്തമാനവുമായി ശോഭിച്ച കലാകാരന് അനുശോചനം രേഖപ്പെടുത്തുന്നു. “
നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും, സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ താരങ്ങൾക്കൊപ്പവും മത്സരിച്ചഭിനയിക്കുന്ന ഒരു നടന്‍ തന്നെയായിരുന്നു താരം.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...