Connect with us

തേപ്പ് കിട്ടിയിട്ടില്ല, ഞാന്‍ ഒരുപാട് ആളുകളെ തേച്ചിട്ടുണ്ട്, എനിക്ക് എല്ലാവരെയും കല്യാണം കഴിക്കാന്‍ ആകുമോ!?, നമ്മള്‍ മരിക്കാന്‍ കിടക്കും വരെയും പ്രണയിക്കണം; താന്‍ ഇപ്പോഴും പ്രണയിക്കുന്നുണ്ടെന്ന് കാര്‍ത്തിക

Malayalam

തേപ്പ് കിട്ടിയിട്ടില്ല, ഞാന്‍ ഒരുപാട് ആളുകളെ തേച്ചിട്ടുണ്ട്, എനിക്ക് എല്ലാവരെയും കല്യാണം കഴിക്കാന്‍ ആകുമോ!?, നമ്മള്‍ മരിക്കാന്‍ കിടക്കും വരെയും പ്രണയിക്കണം; താന്‍ ഇപ്പോഴും പ്രണയിക്കുന്നുണ്ടെന്ന് കാര്‍ത്തിക

തേപ്പ് കിട്ടിയിട്ടില്ല, ഞാന്‍ ഒരുപാട് ആളുകളെ തേച്ചിട്ടുണ്ട്, എനിക്ക് എല്ലാവരെയും കല്യാണം കഴിക്കാന്‍ ആകുമോ!?, നമ്മള്‍ മരിക്കാന്‍ കിടക്കും വരെയും പ്രണയിക്കണം; താന്‍ ഇപ്പോഴും പ്രണയിക്കുന്നുണ്ടെന്ന് കാര്‍ത്തിക

നിരവധി ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് കാര്‍ത്തിക കണ്ണന്‍. മിനിസ്‌ക്രീനില്‍ മാത്രമല്ല, ബിഗ്‌സ്‌ക്രീനിലും തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചും തന്റെ മറ്റ് വിശേഷങ്ങളെ കുറിച്ചും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ആണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. അപ്പോള്‍ എന്റെ പ്രായം കൂട്ടിക്കോളൂ കുഴപ്പമില്ല. ഭ്രമണം മുതല്‍ അപ്പച്ചി കഥാപാത്രങ്ങള്‍ ആണ് ചെയ്യുന്നത്. അന്ന് അത് ക്ലിക്ക് ആയിരുന്നു. അങ്ങനെ കിട്ടുന്നത് ഒക്കെയും അപ്പച്ചി കഥാപാത്രങ്ങള്‍ ആണ്. ഇപ്പോള്‍ ആളുകള്‍ എന്നെ വിളിക്കുന്നത് അപ്പച്ചി എന്നാണ്.

തേപ്പ് കിട്ടിയിട്ടില്ല. ഞാന്‍ ഒരുപാട് ആളുകളെ തേച്ചിട്ടുണ്ട്. എനിക്ക് പിന്നെ എല്ലാവരെയും കൂടി കല്യാണം കഴിക്കാന്‍ ആകുമോ. ഒരു കാമുകന്റെ കൈയ്യില്‍ നിന്നും മറ്റൊരു കാമുകന്റെ കൈയിലേയ്ക്ക് കത്തൊക്കെ കൊടുത്തുവിട്ടിട്ടുണ്ട്. അതൊക്കെ ആ കാലം. അതൊക്കെ ആ കാലഘട്ടത്തിലെ തമാശയാണ്. നമ്മള്‍ മരിക്കാന്‍ കിടക്കും വരെയും പ്രണയിക്കണം എന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ ഇപ്പോഴും പ്രണയിക്കുന്നുണ്ട്.

ഒരുപാട് ആളുകള്‍ ഇഷ്ടം ആണെന്ന് ഒക്കെ പറയാറുണ്ട്. ഒരുപാട് പ്രേമം ഒക്കെ ഉണ്ടായിരുന്നു. ഞാന്‍ ഏഴാം ക്‌ളാസില്‍ വച്ചിട്ട് പ്രേമിച്ച ആളാണ്. അത് കഴിഞ്ഞു ഒരുപാട് പ്രേമം ഉണ്ടായിട്ടുണ്ട്. വണ്‍ സൈഡായതും അല്ലാത്തതുമായ പ്രണയങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. പിന്നെ കണ്ണന്‍ ആണ് ഹതഭാഗ്യന്‍ ആയത്.

പ്രണയം വല്ലാത്തൊരു ഫീലാണ്. നമ്മുടെ മനസ്സൊക്കെ നല്ല ഫ്രഷ് ആകും. പ്രണയം മറ്റൊരു രീതിയിലേക്ക് പോകരുത്. കൊലപാതകം ആത്മഹത്യ എന്ന നിലയിലേക്ക് ഒന്നും പോകാതെയുള്ള പ്രണയം ആണ് വേണ്ടത്. നമുക്ക് ഏതിനെയും പ്രണയിക്കാം. പ്രകൃതിയെ പ്രണയിക്കാം വസ്ത്രങ്ങളെയും ഒക്കെയും പ്രണയിക്കാം. പോസീസീവ്നെസ്സ് ഇല്ലാതെയുള്ള പ്രണയം ആയിരിക്കണം എന്നുമാത്രം. കൊച്ചിനെ കൊന്നിട്ട് കാമുകന്റെ കൂടെ പോകുന്ന ചീപ്പ് പ്രണയങ്ങള്‍. അതിനോടൊന്നും യോജിക്കുന്നില്ല. മനസ്സില്‍ പ്രണയം ഏതൊരു മനുഷ്യനും നല്ലതാണ്.

ഇപ്പോള്‍ തൂവല്‍സ്പര്‍ശത്തിലാണ് അഭിയിക്കുന്നത്. തമ്മില്‍ അടിപ്പിക്കുന്ന കഥാപാത്രമാണ് അത്. എന്നെ വിശ്വസിച്ചാണ് സംവിധായകന്‍ ശ്രീജിത്തേട്ടന്‍ എന്നെ അത് ഏല്‍പ്പിക്കുന്നത്. പിന്നെ തലയില്‍ ഓരോന്ന് വിധിച്ചിട്ടുണ്ടല്ലോ. അത് നമ്മളിലേക്ക് എത്തും. കമന്റ്സ് ഒക്കെയും ഞാന്‍ വായിക്കാറുണ്ട്. മോശമായി ആരും ഭ്രമണത്തിലെ അപ്പച്ചിയെ കുറ്റം പറഞ്ഞിട്ടില്ല. എന്നെ കുറിച്ച് നല്ലത് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം മാത്രമാണുള്ളത്. പ്രേക്ഷകര്‍ ആണ് ഞങ്ങളെ നിലനിര്‍ത്തുന്നത് എന്നും താരം പറഞ്ഞു.

More in Malayalam

Trending

Recent

To Top