Connect with us

ഏഷ്യാനെറ്റിലെ സീരിയൽ നായകന്മാരെല്ലാം പുപ്പുലി തന്നെ….; എന്നാൽ കഥാപാത്രമായിട്ട് വരുമ്പോൾ കേമൻ ആരാണ്? ; പ്രേക്ഷകർ പറയുന്നു !

Malayalam

ഏഷ്യാനെറ്റിലെ സീരിയൽ നായകന്മാരെല്ലാം പുപ്പുലി തന്നെ….; എന്നാൽ കഥാപാത്രമായിട്ട് വരുമ്പോൾ കേമൻ ആരാണ്? ; പ്രേക്ഷകർ പറയുന്നു !

ഏഷ്യാനെറ്റിലെ സീരിയൽ നായകന്മാരെല്ലാം പുപ്പുലി തന്നെ….; എന്നാൽ കഥാപാത്രമായിട്ട് വരുമ്പോൾ കേമൻ ആരാണ്? ; പ്രേക്ഷകർ പറയുന്നു !

പൊതുവെ ഏഷ്യാനെറ്റ് സീരിയലൊക്കെയും വളരെയധികം ചർച്ച ചെയ്യപ്പെടാറുണ്ട്. വർഷങ്ങൾക്ക് മുൻപുള്ള സീരിയലുകളുടെ പേരുകൾ പോലും ഇന്നും മലയാളി പ്രേക്ഷകരുടെ ഓർമ്മയിൽ തന്നെയുണ്ടാകും. മിന്നുകെട്ട്, എന്റെ മനസപുത്രി, പാരിജാതം, ‘അമ്മ, ഓട്ടോഗ്രാഫ്, കുങ്കുമപ്പൂവ് അങ്ങനെ ഒരുപാടൊരുപാട് പേരുകൾ… കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഈ സീരിയലിലെ കഥാപാത്രങ്ങളെ ഓർമ്മ വരുന്നുണ്ടാകണം.

അതിനുള്ള കാരണം ആ കഥാപാത്രങ്ങൾക്കൊപ്പം നാം കാണുന്ന നടീ നടൻമാർ തന്നെയാണ്. കുങ്കുമപ്പൂവ് എന്ന പരമ്പര ഓർക്കുമ്പോൾ തന്നെ ജയന്തി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെ ഓർമ്മ വരും. അതായത് മലയാളികളുടെ പ്രിയപ്പെട്ട ആശാ ശരത്ത്. ഏഷ്യാനെറ്റ് സീരിയലുകളിൽ എത്തിയിട്ടുള്ള എല്ലാ നടീ നടന്മാരും അവരുടെ അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുകളും കഥയുടെ കാര്യത്തിലും കഥാപാത്രങ്ങളുടെ കാര്യത്തിലും ഒന്നിനൊന്ന് മെച്ചമാണ്. കൊറോണ ഒരു വില്ലനായി നിൽക്കുന്നത് കൊണ്ട് ഒന്നുരണ്ട് സീരിയലുകൾ ഇപ്പോൾ ലാഗ് അടിച്ചു പോകുന്നുണ്ട് , എന്നതൊഴിച്ചാൽ മലയാളം സീരിയലുകളിൽ ഏഷ്യാനെറ്റ് സീരിയലുകൾക്ക് നല്ല റേറ്റിങ്ങാണ്..

ഇനി സീരിയൽ നായകന്മാരിലേക്ക് വരാം. യൂത്തന്മാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന പരമ്പരകളുടെ നായകന്മാരെ കുറിച്ചാണ് പറയുന്നത്. ഇതിൽ നിങ്ങളുടെ ഇഷ്ട നായകന്മാരെ വിട്ടുപോയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പറയാം…

കൂട്ടത്തിൽ സാന്ത്വനത്തിലെ ശിവനാണ് കൂടുതൽ ആരാധകർ ഉള്ളത്. കലിപ്പന്റെ കാന്താരി എന്നൊരു പേരുദോഷം ഉണ്ടെങ്കിലും ശിവന്റെ അഭിനയത്തിനുമുന്നിൽ പലപ്പോഴും കണ്ണ് നിറഞ്ഞിട്ടുണ്ട്. അഞ്ജലിയുടെ വാക്കുകൾ തെറ്റുധരിച്ച് അവർ തമ്മിൽ പിണങ്ങി ഇരുന്ന ദിവസങ്ങൾ ആരാധകർ ഒട്ടും തന്നെ ഓർക്കാൻ ഇഷ്ടപ്പെടുന്നവയല്ല. എന്നാൽ അപ്പോഴൊക്കെ ശിവൻ കരയുന്ന ഓരോ രംഗങ്ങളും അറിയാതെ പ്രേക്ഷകരും കരഞ്ഞു പോകുന്നതായിരുന്നു.

സാന്ത്വനത്തിൽ ശിവനായി എത്തുന്നത് സജിൻ ആണ്. ശിവനായെത്തുന്ന സജിനെ ആദ്യ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. പ്ലസ്ടു എന്ന സിനിമയിലൂടെയാണ് സജിന്‍ അഭിനയത്തിലേക്കെത്തിയത്. എന്നാല്‍ സജിനെ ആളുകള്‍ അടുത്തറിഞ്ഞത് ശിവേട്ടനായാണ്. സജിന്റെ കഥാപാത്രം ഹിറ്റായതോടെയാണ് സിനിമാതാരം ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്നും പ്രേക്ഷകര്‍ അറിയുന്നത്.

പിന്നെ ജനപ്രിയ പരമ്പരയിൽ മുന്നിൽ നിൽക്കുന്ന കൂടെവിടെയിലെ ഋഷികേശ്. ഋഷി ആദ്യമെത്തിയപോലെയല്ല ഇപ്പോഴെന്ന് എല്ലാവരും പറയും, പക്ഷെ അത് ഋഷിയെന്ന കഥാപാത്രം മാത്രമാണ്. എന്നാൽ, ബിപിൻ എന്ന നായകനെ ആരാധകർ സ്നേഹിക്കുന്നത് കഥാപാത്രത്തിനേക്കാൾ ഏറെയാണ്. ബിപിൻ ചേട്ടന്റെ കുറുമ്പും കുശുമ്പും കലിപ്പും ആ ചിരിയും കണ്ണുകൾ കൊണ്ടുതന്നെ റൊമാന്റിക് ആകുന്ന നോട്ടവുമെല്ലാം മറ്റൊരു നായകനും അവകാശപ്പെടാനില്ല എന്നാണ് ആരാധകർ പറയുന്നത്.

സീതയുടെ രാമായനായി ഫ്ളവർസ് ടിവിയിൽ എത്തിയ കാലം മുതൽ പലരുടെയും ഹൃദയം കവർന്ന നടനായിരുന്നു ബിപിൻ. സീത സീരിയൽ അവസാനിച്ചതോടെ ഏവരും മിസ് ചെയ്‌തത്‌ ബിപിനെക്കൂടിയാണ്. അങ്ങനെ ബിപിൻ എന്ന താരത്തിനായി കാത്തിരിക്കുമ്പോഴാണ് ഏഷ്യാനെറ്റിൽ കൂടെവിടെയുടെ ടൈറ്റിൽ സോങ് എത്തുന്നത്. ആ ഒരു ടൈറ്റിൽ സോങ്ങിൽ തന്നെ ബിപിനു എന്തുമാത്രം ആരാധകർ ഉണ്ടെന്നറിയാം.

അടുത്തത് വളരെ പക്വതയുള്ള പ്രണയ കഥയുമായിട്ടെത്തിയ അമ്പാടിയും അലീന ടീച്ചറും. അതിൽ അമ്പാടിയുടെ പവർ തിരിച്ചറിഞ്ഞത് പരമ്പരയിൽ നിന്നും അമ്പാടി പിന്മാറി എന്ന വാർത്ത എത്തിയതോടെയാണ്. അമ്പാടിയായി പരമ്പരയിൽ എത്തുന്നത് നിഖിൽ നായരാണ്. അമ്പാടി തിരിച്ചെത്തണം എന്നുള്ള അഭ്യർത്ഥനകൾ കൂടിവന്നപ്പോൾ നിഖിൽ തന്നെ അമ്പാടിയായിട്ടെത്തുകയും ചെയ്‌തു.

പിന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗത്തിലെ കിരൺ. കിരൺ എന്ന കഥാപാത്രത്തെ അത്രത്തോളം ഭംഗിയാക്കാൻ നാലീഫ് ജിയയ്ക്കും സാധിച്ചു. ഒരു നായക കഥാപാത്രത്തിന് പ്രേക്ഷകർ കൽപ്പിക്കുന്ന എല്ലാ ചേരുവകളും ചേർത്താണ് കിരണിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. തന്റെ പെണ്ണിനെ ഒരുത്തനും നോവിക്കില്ല… അതിനി അവളുടെ സ്വന്തം അച്ഛനാണെങ്കിലും പോലും എന്ന രീതിയിലുള്ള ഒരു ഉശിരൻ കഥാപാത്രമാണ് കിരണിന്റേത്. അതുകൊണ്ട് തന്നെ കിരണിനും കല്യാണിയ്ക്കും അത്രയധികം ആരാധകരും ഉണ്ട്. ഇനി വരാനിരിക്കുന്ന ഐപിസോഡുകളിൽ പോലും കല്യാണിയെ മരണത്തിൽ നിന്നും രക്ഷിക്കുന്ന കിരണിന്റെ മാസ്സ് പെർഫോമൻസ് കാണാം.

പിന്നെയുള്ള പ്രേക്ഷകരുടെ ഇഷ്ട പരമ്പര പാടാത്ത പൈങ്കിളിയാണ്. അതിൽ ദേവ എന്ന കഥാപാത്രത്തെ ഇന്നും ആരാധകർ ആഗ്രഹിക്കുന്നത് സൂരജ് സണ്ണിനെയാണ്. എങ്കിലും സൂരജിന് പകരം എത്തിയ ലക്കിയെ ഇഷ്ടപ്പെടുന്നവരും ധാരാളമാണ്. ഒരു പരമ്പരയിൽ നായികാ നായക സ്ഥാനത്തുനിന്നും വ്യക്തികൾ മാറിയാൽ പിന്നെ ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ തികച്ചും പ്രയാസമായിരിക്കും, ആ ഒരു അവസ്ഥയായിരുന്നു പാടാത്ത പൈങ്കിളിയ്ക്ക് ഉണ്ടായത്. സാഹചര്യങ്ങൾ വഷളാക്കിയ ഒരു സീരിയൽ ഇപ്പോൾ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. ദേവയായി ലെക്ജിത്ത് സൈനിയാണ് ഇപ്പോഴുള്ളത്. ലക്കിയെയും ഇപ്പോൾ ആരാധകർ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്..

നായക കഥാപാത്രങ്ങൾ മാത്രല്ല, പല സീരിയയിലുകളിലും സഹനടന്മാർക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒരു കുടുംബത്തിലെ എല്ലാ വ്യക്തികൾക്കും അതിന്റെതായ പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെയാണ് പരമ്പരകൾ മുന്നേറുന്നത്.

ഇനി നിങ്ങൾക്കിവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്നുള്ളത് നിങ്ങൾക്ക് തന്നെ കുറിക്കാം.. ഈ പറഞ്ഞവരെ കുറിച്ചൊക്കെയുള്ള അഭിപ്രായവും ഇവിടെ പ്രതിപാദിക്കാത്തവരെക്കുറിച്ചും നിങ്ങൾക്ക് പറയാം….

about malayalam serial

More in Malayalam

Trending

Recent

To Top