Connect with us

കൂടെയുണ്ട് ഞങ്ങൾ, ഒറ്റപെടുത്തില്ല…; സുഹൃത്തിനെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍; ചിത്രം വൈറൽ

Bollywood

കൂടെയുണ്ട് ഞങ്ങൾ, ഒറ്റപെടുത്തില്ല…; സുഹൃത്തിനെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍; ചിത്രം വൈറൽ

കൂടെയുണ്ട് ഞങ്ങൾ, ഒറ്റപെടുത്തില്ല…; സുഹൃത്തിനെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍; ചിത്രം വൈറൽ

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ബോളീവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പിടിയിലായതിന്‍റെ ഞെട്ടലിലാണ് സിനി ലോകം. കഴിഞ്ഞ ദിവസം നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തെ നടുക്കടലിലെ കപ്പലില്‍ നിന്നും പൊക്കിയത്.

സുഹൃത്തിനെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. ഇന്നലെ രാത്രിയാണ് ഷൂരൂഖിന്‍റെ മുംബൈയിലെ വീടായ മന്നത്തിൽ സല്‍മാന്‍ ഖാന്‍ എത്തിയത്. ഷാരൂഖിനെ സന്ദര്‍ശിക്കാനെത്തിച്ചേരുന്ന സൽമാന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. ഇതാണ് യഥാർഥ സുഹൃത്ത്, സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിൽക്കുന്ന സുഹൃത്ത് തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രങ്ങൾക്കും വീഡിയോയ്ക്കും താഴെ ആരാധകർ പോസ്റ്റ് ചെയ്തിട്ടുള്ളത്.

മകൻ കസ്റ്റഡിയിലായതോടെ സിനിമ ചിത്രീകരണത്തിനായി സ്‌പെയിനിലേയ്ക്ക് പോകുന്നത് ഷാരൂഖ് ഖാന്‍ മാറ്റിവെച്ചിരിക്കുകയാണ്. പത്താന്‍ സിനിമയുടെ ഷൂട്ടിംഗ് ആണ് താരം നിര്‍ത്തിവെച്ചിരിക്കുന്നത്. ദീപിക പദുക്കോണിനൊപ്പമുള്ള ഗാന രംഗത്തിന്റെ ചിത്രീകരണത്തിനായി അടുത്ത ദിവസം സ്‌പെയിനിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു ഷാരൂഖ്.

മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് താരപുത്രനെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ചോദ്യം ചെയ്ത എട്ടു പേരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ആര്യന്‍ ഖാന്‍, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരാണ് എട്ടുപേര്‍.

എന്‍സിബി സംഘം യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറിയതായി റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എക്സ്റ്റസി, കൊക്കെയ്ന്‍, എംഡി (മെഫെഡ്രോണ്‍), ചരസ് തുടങ്ങിയ മരുന്നുകള്‍ കപ്പലില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ നിന്ന് കണ്ടെടുത്തതായി ഏജന്‍സി അറിയിച്ചു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കപ്പല്‍ മുംബൈയില്‍ നിന്ന് കടലില്‍ പോയതിന് ശേഷമാണ് പാര്‍ട്ടി ആരംഭിച്ചത്.

More in Bollywood

Trending