Connect with us

സാനിറ്ററി പാഡ് ഞെട്ടിച്ചു! നടുക്കുന്ന കാഴ്ച്ച, ആര്യൻ ഖാൻ കുടുക്കിലേക്ക്… കാര്യങ്ങൾ കൈവിട്ട് പോകുന്നു.. അമ്പട കേമാ

Bollywood

സാനിറ്ററി പാഡ് ഞെട്ടിച്ചു! നടുക്കുന്ന കാഴ്ച്ച, ആര്യൻ ഖാൻ കുടുക്കിലേക്ക്… കാര്യങ്ങൾ കൈവിട്ട് പോകുന്നു.. അമ്പട കേമാ

സാനിറ്ററി പാഡ് ഞെട്ടിച്ചു! നടുക്കുന്ന കാഴ്ച്ച, ആര്യൻ ഖാൻ കുടുക്കിലേക്ക്… കാര്യങ്ങൾ കൈവിട്ട് പോകുന്നു.. അമ്പട കേമാ

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ബോളീവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പിടിയിലായതിന്‍റെ ഞെട്ടലിലാണ് സിനി ലോകം. കഴിഞ്ഞ ദിവസം നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തെ നടുക്കടലിലെ കപ്പലില്‍ നിന്നും പൊക്കിയത്.

മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. MDMA തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്.പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയാണ് എൻസിബി ഉദ്യോഗസ്ഥർ‍ വിരുന്നിനെത്തിയവരിൽ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയത്.

അതോടൊപ്പം തന്നെ ആര്യൻ ഖാന്റെ ലെൻസ് കേസിനുള്ളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിരിക്കുന്നു. കേസിൽ പിടിയിലായ മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകളിൽ നിന്നും മരുന്ന് പെട്ടികളിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

മ്യൂസിക്കൽ പാർട്ടി എന്ന പേരിൽ നടത്തിയ ലഹരി പാർട്ടിക്കിടെ എൻസിബി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ പെൺകുട്ടികളുടെ സാനിറ്ററി പാഡുകളിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ചരസ്, എംഡിഎംഎ, കൊക്കെയ്ൻ ഉൾപ്പെടെയുള്ളവയാണ് പിടിച്ചെടുത്തത്. ആര്യൻ ഖാന്റെ സുഹൃത്തും ബോളിവുഡ് നടനുമായ അർബ്ബാസ് മെർച്ചെന്റിന്റെ ഷൂസിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. നിരോധിത മയക്കുമരുന്നുകളെക്കുറിച്ച് ആര്യൻ ഖാനും സുഹൃത്തുക്കളും ഒന്നിലധികം തവണ സംസാരിച്ചതായി വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ വ്യക്തമായിട്ടുണ്ട്

എൻസിബി കസ്റ്റഡിയിൽ കഴിയുന്ന ആര്യനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം എന്നീ കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയിരിക്കുന്നത്. എന്നാൽ സംഭവത്തിൽ ആര്യൻ ഖാന് പങ്കില്ലെന്ന് ആര്യന്‍റെ അഭിഭാഷകനായ സതീഷ് മനേഷിൻഡെ അറിയിച്ചിരിക്കുകയാണ്. ‘സംഘാടകർ ആര്യനെ അതിഥിയായി ക്ഷണിക്കുകയായിരുന്നു, പണം മുടക്കി ആര്യന്‍ കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നും ബോർഡിങ് പാസ് പോലുമില്ലായിരുന്നുവെന്നും ചാറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ അറസ്റ്റ് എന്നുമാണ് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

തന്‍റെ സുഹൃത്ത് ഷാരൂഖിനെ വീട്ടിലെത്തി ആശ്വസിപ്പിക്കാൻ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ എത്തുകയുണ്ടായി. ഇന്നലെ രാത്രിയാണ് ഷൂരൂഖിന്‍റെ മുംബൈയിലെ വീടായ മന്നത്തിൽ സല്‍മാന്‍ ഖാന്‍ എത്തിയത്. ഷാരൂഖിനെ സന്ദര്‍ശിക്കാനെത്തിച്ചേരുന്ന സൽമാന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. ഇതാണ് യഥാർഥ സുഹൃത്ത്, സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിൽക്കുന്ന സുഹൃത്ത് തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രങ്ങൾക്കും വീഡിയോയ്ക്കും താഴെ ആരാധകർ പോസ്റ്റ് ചെയ്തിട്ടുള്ളത്.

മകൻ കസ്റ്റഡിയിലായതോടെ സിനിമ ചിത്രീകരണത്തിനായി സ്‌പെയിനിലേയ്ക്ക് പോകുന്നത് ഷാരൂഖ് ഖാന്‍ മാറ്റിവെച്ചു. പത്താന്‍ സിനിമയുടെ ഷൂട്ടിംഗ് ആണ് താരം നിര്‍ത്തിവെച്ചിരിക്കുന്നത്. ദീപിക പദുക്കോണിനൊപ്പമുള്ള ഗാന രംഗത്തിന്റെ ചിത്രീകരണത്തിനായി അടുത്ത ദിവസം സ്‌പെയിനിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു ഷാരൂഖ്.

More in Bollywood

Trending

Recent

To Top