Connect with us

ആരോ കാലില്‍ തൊട്ടുനോക്കി! തല ഉയര്‍ത്തി നോക്കിയപ്പോൾ മോനിഷ… മോനിഷ മരിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു; അന്ന് ആ രാത്രി 505 -ാം റൂമിൽ റൂമിൽ സംഭവിച്ചത്! നടന്റെ ഞെട്ടിക്കുന്ന അനുഭവം; നടുങ്ങി സിനിമ ലോകം

Malayalam

ആരോ കാലില്‍ തൊട്ടുനോക്കി! തല ഉയര്‍ത്തി നോക്കിയപ്പോൾ മോനിഷ… മോനിഷ മരിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു; അന്ന് ആ രാത്രി 505 -ാം റൂമിൽ റൂമിൽ സംഭവിച്ചത്! നടന്റെ ഞെട്ടിക്കുന്ന അനുഭവം; നടുങ്ങി സിനിമ ലോകം

ആരോ കാലില്‍ തൊട്ടുനോക്കി! തല ഉയര്‍ത്തി നോക്കിയപ്പോൾ മോനിഷ… മോനിഷ മരിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു; അന്ന് ആ രാത്രി 505 -ാം റൂമിൽ റൂമിൽ സംഭവിച്ചത്! നടന്റെ ഞെട്ടിക്കുന്ന അനുഭവം; നടുങ്ങി സിനിമ ലോകം

മോനിഷയുടെ മരണം പോലെ മലയാളികളെ ഇത്രയധികം വേദനിപ്പിച്ചൊരു മരണ വാര്‍ത്തയില്ല. വളരെ കുറച്ച് കാലം കൊണ്ട് അഭിനയ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മോനിഷയ്ക്ക് സാധിച്ചിരുന്നു. ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ നടി ഇരുപത്തിയൊന്നാമത്തെ വയസില്‍ ഒരു വാഹനാപകടത്തിലൂടെയാണ് മരിക്കുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന അമ്മ ശ്രീദേവി ഉണ്ണി രക്ഷപ്പെട്ടിരുന്നു.

മോനിഷ മരിച്ചിട്ട് 27 വര്‍ഷം പൂര്‍ത്തിയായിട്ടും ഇന്നും മകളുടെ ഓര്‍മ്മകളില്‍ കഴിയുകയാണ് ശ്രീദേവി ഉണ്ണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടം ഇന്നും കണ്‍മുന്നില്‍ നില്‍ക്കുകയാണെന്ന് ശ്രീദേവി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

മോനിഷ മരിച്ച് രണ്ടു വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനും മണിയന്‍പിള്ള രാജുവിനും ഉണ്ടായ ഒരു അനുഭവമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും ഉണ്ടായിരുന്നു. മദ്രാസില്‍ എത്തിയാല്‍ മണിയൻപിള്ള രാജു സ്ഥിരം തമസിക്കുന്നത് പാംഗ്രോ ഹോട്ടലിലെ 504-ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് ആ റും ഒഴിവില്ലാത്തതിനാല്‍ 505 ലാണു താമസിച്ചത്.

വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാന്‍ കിടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരോ കാലില്‍ തൊട്ടുനോക്കുന്നതായി രാജുവിനു തോന്നി. തല ഉയര്‍ത്തി നോക്കുമ്പോള്‍ അതാ മുമ്പില്‍ മോനിഷ നില്‍ക്കുന്നു. തിളങ്ങുന്ന വലിയൊരു ലാച്ചയും അതിനു ചേരുന്ന കറുത്ത ടോപ്പും അതില്‍ സ്വര്‍ണ്ണ നിറത്തില്‍ ഡിസൈന്‍ ചെയ്ത വലിയൊരു പൂവും, ഇതായിരുന്നു മോനിഷയുടെ വേഷം. രാജു അന്നോളം കാണാത്ത വേഷത്തിലായിരുന്നു മോനിഷ മുന്നില്‍ വന്നത്. അമ്മ വരാന്‍ വൈകും അതുകൊണ്ടു രാജുവേട്ടനോടു സംസാരിച്ചിരിക്കാം എന്നു കരുതി വന്നതാണെന്നും മോനിഷ പഞ്ഞു. ഓ അതിനെന്താ എന്നു മണിയന്‍പിള്ള രാജുവും പറഞ്ഞു.

എന്നാല്‍ രാജു പെട്ടന്നു ഞെട്ടിയുണര്‍ന്നപ്പോള്‍ മോനിഷയെ കാണാനില്ല. മോനിഷ മരിച്ചിട്ട് രണ്ട് വര്‍ഷം ആയിരുന്നു. അന്നു രാത്രിയില്‍ രാജുവിന് ഉറക്കം വന്നില്ല. പിറ്റേ ദിവസം തനിക്കുണ്ടായ അനുഭവം മോഹന്‍ലാലിനൊടും പ്രിയദര്‍ശനോടും പങ്കുവെച്ചു. ഇതു കേട്ടു മോഹന്‍ലാല്‍ തലയില്‍ കൈവെച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. കമലദളത്തിന്റെ ഫങ്ഷനു വേണ്ടി മദ്രാസില്‍ വന്നപ്പോള്‍ മോനിഷയും അമ്മയും താമസിച്ചിരുന്നത് റും നമ്പര്‍ 505 ലായിരുന്നു. രാജു സ്വപ്നത്തില്‍ കണ്ട അതേ വേഷമായിരുന്നു അന്നു മോനിഷ ധരിച്ചിരുന്നതെന്നും. അന്ന് അക്ഷരാർത്ഥത്തിൽ താരങ്ങൾ പകച്ചുപോയ സംഭവമായിരുന്നു.

1992 ഡിസംബര്‍ അഞ്ചിനാണ് മോനിഷയും, അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നത്. ചെപ്പടിവിദ്യയെന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു കാറപകടം. ഗുരുവായൂരിലെ നൃത്തപരിപാടിയുടെ റിഹേഴ്സലിനായി ബാംഗ്ലൂരിലേക്ക് പോവാനായി തീരുമാനിച്ചിരുന്നു മോനിഷ. തിരുവനന്തപുരത്തെ ലൊക്കേഷനില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.

മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കണ്ണുകള്‍ ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ അമ്മയോട് പറഞ്ഞിരുന്നു. അപകടത്തില്‍ കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ കഴിഞ്ഞില്ല. പകരം അച്ഛന്‍ പി.എന്‍ ഉണ്ണി മരിച്ചപ്പോള്‍ മകളുടെ ആ ആഗ്രഹം സഫലമാക്കിയെന്നും മോനിഷയുടെ അമ്മ പറഞ്ഞിരുന്നു

ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതമായിരുന്നു മോനിഷയുടെ ആദ്യ മലയാള ചിത്രം. നഖക്ഷതങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. പിന്നീട് ഋതുഭേതം, ആര്യന്‍, അധിപന്‍, പെരുന്തച്ചന്‍, കാഴ്ചയ്ക്കപ്പുറം, വേനല്‍ക്കിനാവുകള്‍, കമലദളം, ചമ്പക്കുളം തച്ചന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ട് മുന്‍നിര നായികയായി ഉയര്‍ന്നു. ജി.എസ് വിജയന്‍ സംവിധാനം ചെയ്ത ചെപ്പടി വിദ്യ, മണിവണ്ണന്റെ മൂണ്‍ട്രാവതു കണ്‍ തുടങ്ങിയ ചിത്രങ്ങളിലാണ് മോനിഷ അവസാനമായി വേഷമിട്ടത്.

More in Malayalam

Trending

Recent

To Top