Connect with us

ടാ… നീ എനിക്ക് സേതുവേട്ടൻ അല്ല എന്റെ ചിമ്പുരുന്റെ മോനാ… നമ്മുടെ മോൻ ടിവിയിൽ വരുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വരാറുണ്ട്…എന്നെ കെട്ടിപ്പിടിച്ചു നിറ കണ്ണുകളോടെ കുറെ ഉമ്മകൾ തന്നു; സേതുവേട്ടന്റെ കുറിപ്പ് വൈറൽ

Malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സീരിയലിൽ സേതുവേട്ടനായി പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ബിജേഷ് അവനൂർ. തുടക്കത്തിൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ പുതുമുഖമായിരുന്നു താരം. എന്നാൽ വളരെ പെട്ടെന്ന് തന്നെ ബിജേഷ് പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തനിക്ക് അവാർഡ് കിട്ടിയതിന് തുല്യമാണെന്നാണ് നടൻ പറയുന്നത്.

ബിജേഷിന്റെ വാക്കുകൾ ഇങ്ങനെ…

ടാ… നീ എനിക്ക് സേതുവേട്ടൻ അല്ല എന്റെ ചിമ്പുരുന്റെ മോനാ…(എന്റെ അച്ഛന്റെ പേര് ചിതംബരൻ എന്നാണ് അദ്ദേഹത്തെ ആണ് പറയുന്നത് ).പക്ഷെ… നിന്നെ ടിവിയിൽ സീരിയൽ ഇൽ കാണുമ്പോ വല്ലാത്ത ഇഷ്ട്ടം തോന്നുന്നു. നമ്മുടെ മോൻ ടിവിയിൽ വരുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വരാറുണ്ട്…ഇത്രയും പറഞ്ഞു ചേടിത്യാർ (പ്ലമേന ചേടിത്യാർ എന്നാണവരെ വിളിക്കുക )എന്നെ കെട്ടിപ്പിടിച്ചു നിറ കണ്ണുകളോടെ കുറെ ഉമ്മകൾ തന്നു. നടുറോഡിൽ വച്ചു എന്റെ വണ്ടി കൈകാണിച്ചു തടുത്തു നിർത്തി ആണ് ഇത്രയും പറഞ്ഞത്. ഇതൊക്കെ ആണ് നമുക്ക് കിട്ടുന്ന ശരിക്കുള്ള അവാർഡുകൾ. ജീവിതത്തിൽ എവിടെ തോറ്റാലും ജയിക്കാൻ ഇത്തരം ചില സന്തോഷങ്ങൾ മതിയാകും…സ്നേഹം നടിക്കാതെ.., ഉള്ളു തുറന്നു സ്നേഹിക്കുന്ന ഇത്തരം ചില നല്ല മനസ്സുകൾ നമുക്ക് ചുറ്റും ഉണ്ട്. സ്വാർത്ഥത വെടിഞ്ഞു ഒന്ന് സ്നേഹിച്ചാൽ പത്തു മടങ്ങു തിരിച്ചു തരുന്നവർ – നടൻ ചിത്രത്തിനൊപ്പം കുറിച്ചു.

താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് നടന്റെ പോസ്റ്റിന് ലഭിക്കുന്നത്. കൂടുതൽ സന്തോഷം തരാൻ മറ്റൊന്നിനും സാധിക്കില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുവെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി താരം സാന്ത്വനത്തിൽ മാറി നിൽക്കുകയാണ്. ചിപ്പി,രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ,ബിജേഷ് ആവനൂർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top