ഇങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് നേരത്തെ അദ്ദേഹത്തോട് പറഞ്ഞിരുന്നു; ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല… അര്ജുൻ ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ!

അള്ള് രാമചന്ദ്രന് ശേഷം ബിലഹരിയും കൃഷ്ണശങ്കറും ഒരുമിക്കുന്ന ചിത്രമാണ് കുടുക്ക്. ചിത്രത്തിലെ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ വിശേഷങ്ങള്‍ പങ്കിട്ട് ദുര്‍ഗയും കൃഷ്ണശങ്കറും എത്തിയിരുന്നു.
ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ ലിപ് ലോക് രംഗത്തിന് ശേഷം ഭര്‍ത്താവ് പ്രതികരിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം
ആ പാട്ട് പ്രമോട്ട് ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അര്‍ജുനാണ്. അര്ജുന് നല്ല സപ്പോര്‍ട്ടീവാണ്. ഇങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
വീട്ടുകാര്‍ എങ്ങനെ എടുക്കുമെന്നതിനെക്കുറിച്ചായിരുന്നു പിന്നീട് ആശങ്കപ്പെട്ടത്. ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അര്‍ജുനായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടുകാരോട് പറഞ്ഞത്. അത്രയും സപ്പോര്‍ട്ടീവാണ് അര്ജുന്. ഇക്കാര്യത്തില്‍ ഞാന്‍ ലക്കിയാണെന്നുമായിരുന്നു ദുര്‍ഗ പറഞ്ഞത്.
സിനിമ നമ്മുടെ ജോലിയാണ്. ആ കഥാപാത്രങ്ങളാണ് ആ രംഗം ചെയ്തത്. കിച്ചുവും ദുര്‍ഗയുമല്ല മാരനും ഈവുമാണ് ലിപ് ലോക് ചെയ്തത്. പേഴ്സണല്‍ ലൈഫിനെ ഇക്കാര്യം ബാധിക്കേണ്ടതില്ല. താനും ഭാര്യയോട് ഇങ്ങനെയൊരു രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നായിരുന്നു കൃഷ്ണശങ്കര് പറഞ്ഞത്.
ലിപ് ലോക് ചെയ്യാന്‍ കിച്ചുവിന് നാണമായിരുന്നു. പെര്‍ഫ്യൂമും മൊയ്സചറൈസറൊക്കെ അടിച്ചായിരുന്നു ലിപ് ലോക് ചെയ്തത്. തുടക്കത്തില്‍ മടിയായിരുന്നുവെങ്കിലും പിന്നീട് കിച്ചു മികച്ച രീതിയില്‍ അഭിനയിച്ചുവെന്നും ദുര്‍ഗ സാക്ഷ്യപ്പെടുത്തിയിരുന്നു. ഫൈറ്റ് ചെയ്ത് പരിക്ക് പറ്റിയപ്പോഴൊന്നും ആരും ചോദിച്ചില്ലെന്നും രണ്ട് സെക്കന്‍ഡ് ലിപ് ലോക് കഴിഞ്ഞതിന് ശേഷം എല്ലാവരും അതേക്കുറിച്ച് ചോദിച്ചിരുന്നുവെന്നുമായിരുന്നു കിച്ചു പറഞ്ഞത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...