Malayalam
ബാലയുടെയും അമൃതയുടെയും ജീവിതത്തിൽ മോൺസന്റെ ആ ഇടപെടൽ! കള്ളികൾ വെളിച്ചത്തേക്ക്… ബാല പറയുന്നത് പച്ചക്കള്ളമോ?നടുക്കുന്ന വെളിപ്പെടുത്തലുമായി അമൃതയുടെ അഭിഭാഷകന്…
ബാലയുടെയും അമൃതയുടെയും ജീവിതത്തിൽ മോൺസന്റെ ആ ഇടപെടൽ! കള്ളികൾ വെളിച്ചത്തേക്ക്… ബാല പറയുന്നത് പച്ചക്കള്ളമോ?നടുക്കുന്ന വെളിപ്പെടുത്തലുമായി അമൃതയുടെ അഭിഭാഷകന്…
നടൻ ബാലയും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്ന് ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷിന്റെ അഭിഭാഷകൻ പ്രേം രാജ്. അഭിഭാഷകന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതോട് കൂടി നടുങ്ങിയിരിക്കുകയാണ് മലയാളികൾ.
അമൃത സുരേഷും ബാലയും തമ്മിലുള്ള വിവാഹ മോചനത്തിലും മോൻസൺ ഇടപെട്ടുവെന്ന അഭിഭാഷകൻ പറയുന്നു. മോൻസണിന്റെ വീട്ടിൽവച്ചാണ് മദ്ധ്യസ്ഥ ചർച്ച നടന്നത്. ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് ആ വീട്ടിലുണ്ടായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയിൽ ബാല എത്തിയത് മോൻസണിന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് കാർ ഓടിച്ചിരുന്നത്. ഒരു അയൽവാസി എന്ന ബന്ധം മാത്രമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നതെങ്കിൽ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളിൽ മോൻസൺ ഇടപെടില്ലായിരുന്നുവെന്നും അഭിഭാഷകൻ പറയുന്നു.
മോന്‍സണുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ബാല പറയുന്നത് . എന്നാല്‍ മോന്സണ് പറഞ്ഞാല്‍ ബാല എന്തും കേള്‍ക്കും എന്ന ബാലയുടെ സുഹൃത്തിന്റെ അഭിപ്രായപ്രകാരമാണ് മധ്യസ്ഥചര്‍ച്ചയ്ക്കായി മോന്‍സനെ സമീപിച്ചതെന്നും പ്രേംരാജ് പറയുന്നു.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ ചേര്‍ത്തല സ്വദേശി മോന്സണ് മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെട്ടുവെന്ന വിവരമായിരുന്നു ആദ്യം പുറത്ത് വന്നത്. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെടുകയായിരുന്നു. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു.
തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. മോന്‍സണുമായി യാതൊരു പണമിടപാടുമില്ലെന്നും എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ തുണിയില്ലാതെ നടക്കുമെന്നും താന്‍ ഒരു തറവാടിയാണെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ ബാല പ്രതികരിക്കുകയും ചെയ്തു. വേട്ടയാടപ്പെടുകയാണ്. വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങള്‍ നേരിട്ടു. ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഒരു രീതിയിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ബാല പറയുകയാണ്.
കൊച്ചിയില്‍ താമസിച്ചിരുന്നപ്പോള്‍ അയല്‍വാസിയായിരുന്നു. ജീവകാരുണ്യ പ്രവൃത്തികള്‍ കണ്ടാണ് ആകൃഷ്ടനായത്. തട്ടിപ്പ് നടത്തുന്ന ഒരാളായി തോന്നിയിട്ടില്ല. മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചുകൊടുക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ലെന്നും ബാല ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു
