Connect with us

‘പാപ്പുവിന് ബാല നൽകിയത് കോടികളുടെ സമ്മാനം’; ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും! വിമർശങ്ങൾക്കുള്ള മറുപടി

Malayalam

‘പാപ്പുവിന് ബാല നൽകിയത് കോടികളുടെ സമ്മാനം’; ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും! വിമർശങ്ങൾക്കുള്ള മറുപടി

‘പാപ്പുവിന് ബാല നൽകിയത് കോടികളുടെ സമ്മാനം’; ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും! വിമർശങ്ങൾക്കുള്ള മറുപടി

നടൻ ബാലയും അദ്ദേഹത്തിന്റ രണ്ടാം വിവാഹത്തിലെ വിശേഷങ്ങളുമാണ് ഇപ്പോഴും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അമൃതയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം അടുത്തിടെയാണ് ബാല രണ്ടാമത് വിവാഹിതനായത്.

അതിന് ശേഷം ഭാര്യ എലിസബത്തുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും ബാല പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ബാല വലിയ രീതിയിലുള്ള വിമർശങ്ങൾ സോഷ്യൽ മീഡിയയയിലൂടെ നേരിടേണ്ടിവന്നിരുന്നു

ആദ്യ ബന്ധത്തിൽ തനിക്കുണ്ടായ മകളോടുള്ള സ്നേഹത്തെ പറ്റി ബാല വിവാഹ ശേഷം ഭാര്യയുടെ മുന്നിലിരുന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭാര്യയെക്കാളിഷ്ടം മകളെയാണ് എന്ന് ബാല പറഞ്ഞത് ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

എന്നാൽ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകളുടെ പിറന്നാളിന് ബാല സോഷ്യൽ മീഡിയയിലൂടെ ആശംസ അറിയിച്ചിരുന്നില്ല. എല്ലാവർഷവും മകൾക്ക് സ്പെഷ്യൽ വീഡിയോകളും മറ്റുമായി എത്തി ബാല പിറന്നാൾ ആശംസിക്കാറുമുണ്ട്. എന്നാൽ ഇത്തവണ ബാലയുടെ വക അതുണ്ടായില്ല. ഓരോ നിമിഷത്തെ സംഭവങ്ങളും ആരാധകരോട് പങ്കുവെക്കാറുള്ള ബാല ഇത്തവണ മകൾക്ക് പിറന്നാൾ ആശംസിക്കാതെ പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള വീഡിയോ മാത്രം പങ്കുവെക്കുകയാണ് ചെയ്തത്.

ഇത് ആരാധകർ ചൂണ്ടിക്കാട്ടുകയും മകൾക്ക് ആശംസ അറിയിക്കാത്തതിലെ കാരണം കമൻ്റുകളിലൂടെ ചോദിക്കുകയുമായിരുന്നു.ആരാധകരുടെ ആ കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

മകളുടെ പിറന്നാളിന് ആശംസ അറിയിക്കാത്ത അച്ഛൻ ഒരു നല്ല പിതാവല്ല എന്നായിരുന്നു ചിലർ വിമർശനപരമായി ചൂണ്ടിക്കാട്ടിയത്. അങ്ങനെ തോന്നുന്നില്ലെന്നും കഴിഞ്ഞ 8 വർഷമായി അവൻ തന്റെ മകളെ മറ്റെന്തിനേക്കാളും കൂടുതൽ സ്നേഹിക്കുന്നുണ്ടെന്നും ഇപ്പോഴും മകൾക്കായിട്ടാണ് അദ്ദേഹം സമയം ചെലവഴിക്കുന്നുണ്ടെന്നും ഒരു ആരാധിക കുറിച്ചിരിക്കുന്നു. ഇനി ബാലയും എലിസബത്തും സന്തോഷകരമായി ജീവിക്കട്ടെയെന്നും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കാനാകട്ടെ എന്നും ആരാധിക കുറിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒട്ടനവധി പേർ ബാലയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.

കുട്ടിക്ക് ബാല എഴുപത് ശതമാനം ആസ്തി കൊടുത്തു എന്നും ഇനി ബാല ഒരു ലൈഫ് തുടങ്ങട്ടെ എന്നും മിനി ജോൺ എന്ന പ്രൊഫൈലിൽ നിന്ന് കുറിച്ചിരിക്കുന്നു. ഒരു മനുഷ്യനെ ഇതുപോലെ ദ്രോഹിക്കാമോ?. ഇന്നല്ലെങ്കിൽ നാളെ ആ കുട്ടി അവളുടെ അച്ഛൻ്റെ അടുത്ത് വരും. കുട്ടിയെ പിരിഞ്ഞ് എട്ട് വർഷത്തോളമാണ് അദ്ദേഹം അദ്ദേഹത്തിൻ്റെ ജീവിതം തള്ളി നീക്കിയത്. ഇപ്പോൾ അയാൾ അയാളുടെ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ബാല അയാളുടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി, ബാലയെയും എലിസബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും മിനി ജോൺ കമൻ്റിലൂടെ കുറിച്ചിട്ടുണ്ട്.

അതേസമയം മിനിയുടെ അഭിപ്രായത്തോട് വിയോജിപ്പ് അറിയിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

മിനി ജോൺ നിരത്തിയ വാദങ്ങളോട് എതിർപ്പുമായി സേതു എന്ന പ്രൊഫൈലും രംഗത്തെത്തുകയുണ്ടായി. സേതു പറയുന്നത് ഇങ്ങനെയാണ്.

‘എന്തു വിവരം ഇല്ലായ്മ ആണ് നിങ്ങളീ പറയുന്നത്.. ബാല വിവാഹം കഴിച്ചെന്നു പറഞ്ഞ് മകൾ മകളല്ലാതെ ആകുമോ.. ആ കുട്ടിയേ ഒന്ന് വിഷ് ചെയ്തു പോസ്റ്റ് ഇടാൻ നേരം ഇല്ലാത്ത വിധം രണ്ടാം ഭാര്യക്ക് വേണ്ടി ടൈം സ്പെൻ്റ് ചെയ്യണോ… വിവാഹം കഴിഞ്ഞ ഉടൻ ഇങ്ങനെ ആകുമ്പോൾ ഒരു കുട്ടി കൂടി ജനിച്ചു കഴിഞ്ഞാലോ.. അപ്പോഴും നിങ്ങൾ പറയുമോ 8 വർഷങ്ങൾ സ്നേഹം കൊടുത്തത് അല്ലേ എന്ന്.. നിങ്ങൾ പിന്നെ എന്തു ഷോ കാണിക്കാൻ ആണ് അഭിപ്രായം പറഞ്ഞത്..’

‘നിങ്ങൾ ആദ്യം നിങ്ങളുടെ കാര്യം നോക്ക്.. സോഷ്യൽ മീഡിയയിൽ വന്നു വിവരക്കേട് പറയുന്നു.. മകൾക്ക് സ്വത്ത് കൊടുത്താൽ അച്ഛന്റെ കടമ കഴിഞ്ഞോ..കൊവിഡ് ടെസ്റ്റ്‌ ചെയ്യാൻ പോയ അമൃത മോൾക്ക് ഫോൺ കൊടുക്കാൻ താമസിച്ചു എന്ന് പറഞ്ഞ് വീഡിയോ ചെയ്ത ഒരു വ്യക്തി ഒരു വിവാഹം കഴിച്ചതോടെ മകളെ മറന്നു എങ്കിൽ ആരാണ് കുറ്റം ചെയ്തത്… ആ വീഡിയോ കണ്ട് അമൃതയെ തെറ്റിദ്ധരിച്ചവർ തന്നെയാണ് ബാലയുടെ പേജിൽ മകൾക്ക് വേണ്ടി ഉള്ള ബർത്ത്ഡേ വിഷസ് കാണാൻ വന്നത്’. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഇവർക്ക് വിവാഹ മംഗളാശംസകളേകു എന്നായിരുന്നു മിനി നൽകിയ മറുപടി. അത് ശരിവെച്ച് മറ്റൊരു പ്രൊഫൈലുമെത്തുകയായിരുന്നു.

അതേസമയം സോഷ്യൽമീഡിയ വഴി മകൾക്ക് പിറന്നാൾ ആശംസിക്കാതിരുന്നതിന്റെ പേരിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം ബാല എത്തിയിരുന്നു

ബാലയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

‘നശിപ്പിക്കാൻ എളുപ്പമാണ്, പക്ഷേ ഒരു ജീവിതം കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്. കൂടുതൽ പേരാണ് നെഗറ്റിവിറ്റിയ്ക്ക് മനപ്പൂർവ്വം പിന്തുണ കൊടുക്കുന്നത്. അതേസമയം ഞാൻ കൂടുതൽ പോസിറ്റിവിറ്റി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എനിക്കെന്റെ ഉത്തരവാദിത്തങ്ങളും അനുമാനങ്ങളും എനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് എന്നെ നിരന്തരം ഉപദേശിക്കുന്നവർ ആദ്യം നിങ്ങളുടെ ജീവിതത്തിലേക്ക് ശ്രദ്ധിക്കൂ എന്നാണ് ബാല കുറിച്ചിരിക്കുന്നത്. ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ബാല കുറിച്ചതിങ്ങനെയായിരുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top