Connect with us

പിറന്നാൾ ദിനത്തിൽ സൂര്യയുടെ സർപ്രൈസ്!‌ അങ്ങനെ ബിഗ്‌ബോസിൽ വെച്ച് പറഞ്ഞ ആ ആഗ്രഹം സഫലമാക്കി…

Malayalam

പിറന്നാൾ ദിനത്തിൽ സൂര്യയുടെ സർപ്രൈസ്!‌ അങ്ങനെ ബിഗ്‌ബോസിൽ വെച്ച് പറഞ്ഞ ആ ആഗ്രഹം സഫലമാക്കി…

പിറന്നാൾ ദിനത്തിൽ സൂര്യയുടെ സർപ്രൈസ്!‌ അങ്ങനെ ബിഗ്‌ബോസിൽ വെച്ച് പറഞ്ഞ ആ ആഗ്രഹം സഫലമാക്കി…

കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ്സ് താരം സൂര്യയുടെ പിറന്നാൾ. സോഷ്യൽ മീഡിയയിലടക്കം നിരവധി പേരായിരുന്നു പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയത്. ബിഗ് ബോസ്സിലെ സഹ താരങ്ങൾ സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് എത്തിയിരുന്നു.

രമ്യ പണിക്കർ, ഡിംപിൾ ബാൽ , ഋതു മന്ത്ര എന്നിവരാണ് സൂര്യയ്ക്ക് ആശംസകൾ അറിയിച്ചത്. ഒരു പക്ഷെ നമ്മൾ പ്രതീക്ഷിക്കാത്ത ആളുകളായിരിക്കും നമ്മളുടെ ബെസ്റ്റ് ഫ്രണ്ടായി വരുകയെന്ന് രമ്യ യുടെ പോസ്റ്റ് പങ്കുവെച്ചതിന് ശേഷം സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് നന്ദി അറിയിച്ച് ഇതിന് പിന്നാലെ സൂര്യ എത്തിയിരുന്നു. ഇരുപത്തിയൊന്നോളം അമ്മമാരുടെ കൂടെ സ്നേഹ വീട്ടിൽ ആയിരുന്നു സൂര്യ ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. തന്റെ യൂട്യൂബ് ചാനലിൽ സൂര്യ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പിറന്നാൾ ദിനത്തിൽ സൂര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ആരാധകരുടെ കണ്ണിന് ഈറനണയിക്കുകയാണ്

കുറിപ്പ് ഇങ്ങനെയായിരുന്നു

ഇന്നെന്റെ പിറന്നാളാണ്. ആയുസ്സിൽ നിന്ന് ഒരു വർഷം കൂടി കുറഞ്ഞു എന്നതിനേക്കാൾ കുറച്ച് നല്ല കാര്യങ്ങൾ കൂടി ചെയ്യാൻ ദൈവം എനിയ്ക്ക് ഒരു അവസരം തന്നു എന്ന് ചിന്തിക്കാനാണ് എനിയ്ക്ക് ഇഷ്ടം. എന്റെ പിറന്നാൾ കുറെ അമ്മമാരുടെ കൂടെയാണ് ഇത്തവണ ആഘോഷിക്കുന്നത്. മക്കൾക്ക് നിവർന്ന് നില്ക്കാൻ സ്വാന്തനം വിയർപ്പ് ഒഴുക്കി ഭക്ഷണം കൊടുത്തു. ആ മക്കൾ തന്നെ ആ അമ്മമാരെ വൃദ്ദ സദനത്തിൽ ഉപേക്ഷിച്ചു. ആ അമ്മമാരുടെ കണ്ണിൽ ഇപ്പോഴും മക്കൾ തിരിച്ചുവരുമെന്ന് പ്രതീക്ഷയുടെ തിളക്കം ഞാൻ കണ്ടു. പ്രിയ അമ്മമാർക്ക് ഒരു നേരത്തെ ഭക്ഷണമോ? വസ്ത്രമോ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പറിൽ ബന്ധപ്പെടണം , സ്നേഹ വീട് എന്നാണ് വീഡിയോ പങ്കുവെച്ച് സൂര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്

പുതിയ തലമുറ കാണേണ്ട വീഡിയോ, ആഘോഷങ്ങൾ നല്ലതാണ് പക്ഷെ ആഹാരം വേസ്റ്റ് ആക്കി ആഘോഷിക്കുന്നവർ ഇത് ഒന്ന് കാണുക.. ഇതുപോലെ കുറെ പേർ ഉണ്ട്… ഒരു പങ്ക് അവർക്കും മാറ്റിവെക്കണം, സൂര്യ ചേച്ചിക്ക് എന്നും നല്ലതു വരും, വേദനിക്കുന്നവരുടെ മനസറിഞ്ഞ് അവരുടെ കൂടെ കൂടാൻ കുറച്ചു പേ൪ക്കേ കഴിയു.അതിൽ ഒന്നാണ് ചേച്ചിയും, ഇന്ന് ഈ അമ്മമാർക്ക്‌ ഒരു പാട് സ്നേഹം കൊടുത്തു ചേച്ചിക്ക് എന്റെ വക ഒരു ബിഗ് സെല്യൂട്ട് തുടങ്ങിയ ക മന്റുകളാണ് ആരാധകർ സ്നേഹത്തോടെ കുറിച്ചത്

മോഡലായും നടിയായും ഡിജെ ആയുമെല്ലാം കഴിവ് തെളിയിച്ച സൂര്യ ബിഗ്‌ബോസ് മലയാളം സീസണ്‍ 3യില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ആദ്യം ദുര്‍ബലയായ മല്‍സരാര്‍ഥിയായി വിശേഷിപ്പിച്ചിരുന്ന സൂര്യ പക്ഷേ, ബിഗ് ബോസിന്റെ അവസാന ഘട്ടത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരമായി മാറുകയായിരുന്നു. ബിഗ് ബോസ് മല്‍സരാര്‍ഥിയായ ശേഷം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സൂര്യ ഇന്ന് മലയാളികളുടെ പ്രിയങ്കരിയായ കലാകാരിയാണ്. നടി ഐശ്വര്യ റായിയെ അനുകരിച്ചുള്ള അവരുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top