Connect with us

തന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്, തമാശവിട്ടൊരു കളിയില്ലെന്ന് സുരാജ് വെഞ്ഞറാമൂട്

Malayalam

തന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്, തമാശവിട്ടൊരു കളിയില്ലെന്ന് സുരാജ് വെഞ്ഞറാമൂട്

തന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്, തമാശവിട്ടൊരു കളിയില്ലെന്ന് സുരാജ് വെഞ്ഞറാമൂട്

മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്.കോമഡി ട്രാക്കില്‍ നിന്നും മാറി ഗൗരവമുള്ള കഥാപാത്രങ്ങളിലാണ് നടൻ ഇപ്പോൾ തിളങ്ങുന്നത്.

ഇപ്പോൾ ഇതാ ഇനി ഹാസ്യ വേഷങ്ങള്‍ ചെയ്യുന്നില്ലേ എന്ന ചോദ്യങ്ങളോട് മറുപടി പറഞ്ഞിരിക്കുകയാണ് സുരാജ്. തന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ് എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.

തമാശവിട്ടൊരു കളിയില്ല എന്നും സുരാജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ”സുരാജ് സീരിയസായോ, ഹാസ്യ വേഷങ്ങള്‍ ഇനി ചെയ്യില്ലേ എന്നെല്ലാം പലരും ചോദിക്കുന്നുണ്ട്. തമാശവിട്ടൊരു കളിയില്ല. എന്നെ ഗൗരവക്കാരനാക്കുന്നത് എഴുത്തുകാരും സംവിധായകരുമാണ്.”

”കോമഡി വേഷങ്ങള്‍ ചെയ്യാന്‍ എന്നും താല്‍പര്യമാണ്. അത്തരം കഥകളും കഥാപാത്രങ്ങളും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായി നില്‍ക്കുകയാണ്. പൃഥ്വിരാജിന് ഒപ്പമെത്തുന്ന ജനഗണമനയില്‍ എ.സി.പി.യുടെ വേഷമാണ്. സുനില്‍ ഇബ്രാഹിമിന്റെ റോയ് ആണ് പ്രദര്‍ശനത്തിനൊരുങ്ങിയ മറ്റൊരു ചിത്രം.”

”എം പദ്മകുമാറിന്റെ ‘പത്താമത്തെ വളവി’ലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. കോമഡി ട്രാക്കിലൊരു പടം അടുത്തുതന്നെ വരുന്നുണ്ട്. ദുബായ് ആകും ചിത്രത്തിന്റെ ലൊക്കേഷന്‍” എന്ന് സുരാജ് വ്യക്തമാക്കി. മനു അശോകന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കാണെക്കാണെ ആണ് സുരാജിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top