Malayalam
ഇന്നാണ് സൂര്യയുടെ ജീവിതെത്തിലെ ആ സുദിനം; ആശംസകൾ കൊണ്ട് മൂടി ആരാധകർ.. അപ്രതീക്ഷിതമായി ആ സമ്മാനങ്ങളും
ഇന്നാണ് സൂര്യയുടെ ജീവിതെത്തിലെ ആ സുദിനം; ആശംസകൾ കൊണ്ട് മൂടി ആരാധകർ.. അപ്രതീക്ഷിതമായി ആ സമ്മാനങ്ങളും
മലയാളികൾക്ക് സൂര്യ ജെ മേനോനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സൂര്യ. മോഡലായും നടിയായും ഡിജെ ആയുമെല്ലാം കഴിവ് തെളിയിച്ച സൂര്യ ബിഗ്ബോസ് മലയാളം സീസണ് 3യില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
ആദ്യം ദുര്‍ബലയായ മല്‍സരാര്‍ഥിയായി വിശേഷിപ്പിച്ചിരുന്ന സൂര്യ പക്ഷേ, ബിഗ് ബോസിന്റെ അവസാന ഘട്ടത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരമായി മാറുകയായിരുന്നു
ഇന്ന് സൂര്യയ്ക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിനമാണ്. സൂര്യയുടെ പിറന്നാളാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെ ആരാധകരും സുഹൃത്തുക്കളും സൂര്യയ്ക്ക് പിറന്നാളാശംസകളുമായി എത്തുകയാണ്. തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് നന്ദി അറിയിച്ച് സൂര്യ എത്തിയിട്ടുണ്ട്.
ബിഗ് ബോസ്സിലെ സഹാറ താരങ്ങൾ സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച എത്തിയിട്ടുണ്ട്. രമ്യ പണിക്കർ, ഡിംപിൾ ബാൽ , ഋതു മന്ത്ര എന്നിവരാണ് സൂര്യയ്ക്ക് ആശംസകൾ അറിയിച്ചത്. ഒരു പക്ഷെ നമ്മൾ പ്രതീക്ഷിക്കാത്ത ആളുകളായിരിക്കും നമ്മളുടെ ബെസ്റ്റ് ഫ്രണ്ടായി വരുകയെന്ന് രമ്യ യുടെ പോസ്റ്റ് പങ്കുവെച്ചതിന് ശേഷം സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ്.
ബിഗ് ബോസ് മല്‍സരാര്‍ഥിയായ ശേഷം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സൂര്യ ഇന്ന് മലയാളികളുടെ പ്രിയങ്കരിയായ കലാകാരിയാണ്. നടി ഐശ്വര്യ റായിയെ അനുകരിച്ചുള്ള അവരുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം മലയാളത്തിന്റെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളായ സൂര്യ കൂടുതല്‍ മേഖലകളിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. ഈ അടുത്തായിരുന്നു സൂര്യ എഴുതിയ ഒരു കഥാസമാഹാരം പുറത്തിറങ്ങിയത്. പാറൂട്ടി എന്നാണ് പുസ്തകത്തിന്റെ പേര്. നടന് ജയസൂര്യ ആദ്യ പകര്‍പ്പ് സ്വീകരിച്ചു. കൃത്യമായ ലക്ഷ്യത്തോടെ നീങ്ങുന്ന സൂര്യ തന്റെ ഓരോ ലക്ഷ്യങ്ങളും കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. ആദ്യ ലക്ഷ്യം നേടിയതിന്റെ സന്തോഷവും, ജയസൂര്യ പുസ്തകത്തിന്റെ പകര്‍പ്പ് വാങ്ങുന്ന ചിത്രവും സൂര്യ പങ്കുവെച്ചിരുന്നു
ബിഗ് ബോസിന് ശേഷം ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിച്ചിരിക്കുന്നു. ആദ്യ കഥാ സമാഹാരം ഇന്ന് ഇറങ്ങുകയാണ്. പുസ്തകത്തിന്റെ ആദ്യ കോപ്പി സിനിമാ താരം ജയസൂര്യ സ്വീകരിച്ചു. കൊവിഡ് കാലത്തും ഇതുമായി സഹകരിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ സൂര്യ, പാറുട്ടി എന്ന തന്റെ പുസ്തകം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറും പങ്കുവച്ചു.
സൂര്യ ഒരുക്കിയ കഥയില്‍ ഒരു സിനി വരുന്നുണ്ട് എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒന്നിലധികം ഭാഷകളില്‍ ചിത്രം ഇറങ്ങിയേക്കുമെന്നും കേള്‍ക്കുന്നു. പ്രധാന വേഷയത്തില്‍ സൂര്യ ജെ മേനോന് ഉണ്ടാകുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തുടര്‍ കാര്യങ്ങള്‍ സൂര്യ വൈകാതെ പങ്കുവയ്ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
