Malayalam
മുട്ടയുടെ വെള്ള ഉപേയാഗിച്ചാണ് മുടി പുറകിലേക്ക് ഒതുക്കി കെട്ടിവെച്ചു ; ആ സിനിമയിലെ മേക്കോവറിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബാബു ആന്റണി !
മുട്ടയുടെ വെള്ള ഉപേയാഗിച്ചാണ് മുടി പുറകിലേക്ക് ഒതുക്കി കെട്ടിവെച്ചു ; ആ സിനിമയിലെ മേക്കോവറിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബാബു ആന്റണി !
നായകസ്ഥാനത്തായാലും പ്രതിനായകസ്ഥാനത്തായാലും ഒരുപോലെ ഇഷ്ട്ടപ്പെട്ടുപോകുന്ന നടനാണ് മലയാളികൾക്ക് ബാബു ആന്റണി. ബ്ലാക്ക് ബെല്‍ട്ട് എന്നതിനെ കുറിച്ച് മലയാളി പ്രേക്ഷകരില്‍ ഭൂരിഭാഗവും അറിഞ്ഞത് ബാബു ആന്റണിയിലൂടെ ആയിരിക്കും. കരാട്ടെയുടെ മറുവാക്കായിരുന്നു മലയാളി പ്രേക്ഷകര്‍ക്ക് ബാബു ആന്റണി. ഒരുകാലത്ത് ബാബു ആന്റണിയുടെ സ്റ്റണ്ടുകള്‍ ഉള്ള ചിത്രങ്ങള്‍ വൻ ഹിറ്റായി മാറിയിരുന്നു.
വീണ്ടും പവര്‍സ്റ്റാറായി തിരിച്ച് വരവിന് ഒരുങ്ങുകയാണ് ഇപ്പോൾ ബാബു ആന്റണി.പൊക്കം കൂടിയ ശരീരവും നീട്ടി വളര്‍ത്തിയ തലമുടിയുമൊക്കെ അന്ന് ബാബു ആന്റണിയുടെ ഐഡന്റിറ്റി ആയിരുന്നു. ജിമ്മോ, ബ്യൂട്ടിപാര്‍ലറോ സജീവമല്ലാത്ത അക്കാലത്ത് ഫിറ്റ്നെസ് കാത്തുസൂക്ഷിക്കാന്‍ ബാബു ആന്റണിയ്ക്ക് സാധിച്ചിരുന്നു. ദൗത്യം എന്ന സിനിമയ്ക്ക് വേണ്ടി താന്‍ ഒരുങ്ങിയത് എങ്ങനെയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. മുട്ടയുടെ വെള്ള ഉപയോഗിച്ച് തലമുടി പുറകിലേക്ക് ഒതുക്കി കെട്ടിയത് മുതല്‍ മേക്കോവറിന് വേണ്ടി ശ്രമിച്ചതിനെ പറ്റി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ പറയുകയാണ് താരം. ഇതിന് താഴെ ഓര്‍മ്മകള്‍ പങ്കുവെച്ച് ആരാധകരുമെത്തി.
ഇന്നത്തെ ലേറ്റസ്റ്റ് ട്രെന്‍ഡ് ആയ കുടുമ്മിയും, താടിയും, കമ്മലും, മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അന്ന് ഹെയര്‍ ജെല്ല് അത്ര സുലഭം അല്ലായിരുന്നു. സ്റ്റോക്ക് തീര്‍ന്നപ്പോള്‍ മുട്ടയുടെ വെള്ള ഉപേയാഗിച്ചാണ് മുടി പുറകിലേക്ക് ഒതുക്കി കെട്ടിയതു. ഫിലിം ‘ദൗത്യം’. നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച സിനിമ. സൂപ്പര്‍ ഹിറ്റും ആയിരുന്നു. മറ്റു ഭാഷകളില്‍ റീമയ്ക്ക് ചെയ്തിരുന്നു എന്നാണ് കേട്ടത്. തെലുങ്ക് റീമേക്കില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചു.. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ബാബു ആന്റണി പറയുന്നത്.
എന്നാല്‍ മലയാളക്കര വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത നടനാണ് ബാബു ആന്റണി എന്ന് പറയുകയാണ് ആരാധകര്‍. താരത്തിന്റെ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ‘ബാബു ആന്റണിയെ നന്നായി ഉപയോഗിച്ചിരുന്നെങ്കില്‍ മലയാള സിനിമയുടെ ലെവല്‍ തന്നെ മാറിയേനെ. മാഫിയ പോലെയുള്ള സിനിമകളില്‍ എന്ത് ലുക്ക് ആയിരുന്നു. അടിപൊളി ആക്ഷനും. ഒരുപാട് ഇഷ്ടമുള്ള നടനാണെന്നും ഒരാള്‍ പറയുന്നു. അതേ സമയം മലയാള സിനിമയില്‍ ഒരുപാട് വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നവര്‍ ഉണ്ടെകിലും ബാബു ചേട്ടന്റെ അത്രയും വരില്ലെന്നാണ് മറ്റൊരാള്‍ പറയുന്നത്.
ചേട്ടന്റെ ഉയരം വെച്ച് എതിര് ടീം ലെ സിനിമയിലെ കഥ പാത്രങ്ങളെ തല്ലി തോല്പിക്കും എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം അന്നും ഉണ്ട് ഇപ്പോളും ഉണ്ട്. നല്ലൊരു തിരിച്ചു വരവിനായി ആഗ്രഹിക്കുന്നു. ചാത്താന് കോളനിയുടെ ദാദ ഭരതന്, കമ്പോളം, ഭരണകൂടം, സ്പെഷ്യല്‍ സ്കോട് തുടങ്ങി ഒരു കാലഘട്ടത്തില്‍ ബാബു ആന്റണിയുടെ സിനിമ ഇറങ്ങുവാന്‍ കാത്തു നില്ക്കുന്ന ഘട്ടം ഉണ്ടായിരുന്നു. പണ്ടൊക്കെ സിനിമകളില്‍ അടിപൊളി ആക്ഷന്‍ സീനുകള്‍ കാണണമെങ്കില്‍ ബാബു ആന്റണി ചേട്ടന്റെ പടങ്ങള്‍ കാണണം. വില്ലന്‍ ആയാലും നായകന് ആയാലും ആക്ഷന്‍സിന് ഒരു കുറവും ഉണ്ടാവില്ല. റിയല്‍ മാസ്സ് ഹീറോ ആണ്.
രാജകീയം രാജധാനി, ചന്ത, കമ്പോളം, ഗ്ലോറിയ ഫര്‍ണാണ്ടസ് ഫ്രം യുഎസ്എ, ഉപ്പുകണ്ടം ബ്രദേഴ്സ്, തുടങ്ങി ബാബു ആന്റണിയുടെ എല്ലാ പടങ്ങളും ഞങ്ങള്‍ക്ക് ഇഷ്ടമാണ്. ഇനിയും അതുപോലെയുള്ള പടങ്ങള്ക്കായിട്ടാണ് കാത്തിരിക്കുന്നത്. അക്കാലത്ത് മുടി പിന്നോട്ട് വളര്‍ത്തിയ ആളുകള്‍ക്ക് എല്ലാം ബാബു ആന്റണി എന്ന് ആയിരുന്നു വിളിപ്പേര് വരെ ഉണ്ടായിരുന്നു. പൊക്കം കൂടുതലാണെങ്കിലും ഇതേ പേരിലായിരിക്കും അറിയപ്പെടുക.
about babu antony
