സുമിത്രയുടെ അറസ്റ്റ് പല കഥകളും പുറത്തുകൊണ്ടു വരും; സുമിത്രയെ രക്ഷിക്കാനെത്തിയവരുടെ കൂട്ടത്തില്‍ സിദ്ധാര്‍ഥും; ഭാര്യയെ ഉപേക്ഷിക്കാന്‍ കാരണമെന്താണെന്ന് ഉടൻ തെളിയും ; റേറ്റിങ്ങിൽ രണ്ടാമതായി കുടുംബവിളക്ക്!

കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മ കടന്നുപോകുന്ന അസാധാരണമായ ജീവിതമാണ് നാടകീയമായി പരമ്പര പറഞ്ഞു വയ്ക്കുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ സുമിത്ര പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയി കരുത്തുറ്റ കഥാപാത്രമായി മാറുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും, പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും പ്രതിസന്ധികളോട് പൊരുതാനാണ് സുമിത്ര തീരുമാനിക്കുന്നത്.
സുമിത്രയെ ഉപേക്ഷിച്ച് സിദ്ധാര്‍ത്ഥ് വിവാഹം കഴിക്കുന്നത് വേദിക എന്ന സ്ത്രീയെയാണ്. സുമിത്രയെ തകര്‍ക്കാന്‍ വേദിക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സുമിത്ര നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ എപ്പോഴാണ് അവസാനിക്കുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇപ്പോൾ , സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്തോട് കൂടി കുടുംബവിളക്ക് പ്രേക്ഷകരും നിരാശയിലാണ്. ഇതുവരെ നന്നായി പോയിരുന്ന കഥ പെട്ടെന്ന് ട്വിസ്റ്റിലേക്ക് കൊണ്ട് വന്നത് ശരിയായില്ലെന്നാണ് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും പറയാനുള്ളത്. എന്നാല്‍ മുന്‍ഭാര്യയെ കുറിച്ച് സിദ്ധാര്‍ഥ് പറഞ്ഞ കാര്യങ്ങള്‍ വളരെ മനോഹരമായിട്ടുണ്ട്. സുമിത്രയെ കാണാന്‍ പോലീസ് സ്റ്റേഷനില്‍ എത്തുമ്പോഴാണ് സിദ്ധാര്‍ഥിന് മുന്നില്‍ ഈ ചോദ്യം എത്തുന്നത്. അവിഹിതത്തിന്റെ പേരിലാണോ ഭാര്യയെ ഉപേക്ഷിച്ചതെന്ന് ഡിസിപി ചോദിക്കുമ്പോള്‍ സിദ്ധാര്‍ഥ് സുമിത്രയെ വാനോളം പുകഴ്ത്തുന്നുണ്ട്.
സിദ്ധാര്‍ഥ് മാത്രമല്ല രോഹിത് ഗോപാലും ശ്രീകുമാറുമെല്ലാം ചേര്‍ന്ന് സുമിത്രയെ കുറിച്ച് പറഞ്ഞതൊക്കെ ഡിസിപിയുടെ ഉള്ളിലും ചെറിയൊരു മാറ്റം വരുത്തി. എന്നാല്‍ കഥയില്‍ ഒരു ലോജിക്കും ഇല്ലാതായി പോവുകയാണെന്നാണ് പ്രേക്ഷകര്‍ക്ക് പറയാനുള്ളത്. പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോയില്‍ സുമിത്രയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുറ്റക്കാരി അല്ലെന്ന് പറയാനും തെളിയിക്കാനും ഇരുപത്തിനാല് മണിക്കൂര്‍ കൊടുത്തിരിക്കുകയാണ്. അതിനുള്ളില്‍ കാര്യങ്ങള്‍ മാറണമെന്നാണ് വീഡിയോയ്ക്ക് താഴയായി ആരാധകർ പ്രതികരിക്കുന്നത്. പുതിയ റേറ്റിങ്ങിൽ കുടുംബവിളക്ക് രണ്ടാം സ്ഥാനത്തേക്ക് മാറിയതിന് കാരണം ഈ പ്രശ്നമാകാം എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...