ഞാന്‍ ഒരിക്കലും പട്ടിണി കിടന്ന് മരിക്കില്ല; തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ കരണ്‍ ജോഹറിന്റെ സിനിമ ആവശ്യമില്ല; ബിഗ് ബോസ് വിജയിയുടെ വാക്കുകൾ ചർച്ചയാകുന്നു!
ഞാന്‍ ഒരിക്കലും പട്ടിണി കിടന്ന് മരിക്കില്ല; തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ കരണ്‍ ജോഹറിന്റെ സിനിമ ആവശ്യമില്ല; ബിഗ് ബോസ് വിജയിയുടെ വാക്കുകൾ ചർച്ചയാകുന്നു!
ഞാന്‍ ഒരിക്കലും പട്ടിണി കിടന്ന് മരിക്കില്ല; തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ കരണ്‍ ജോഹറിന്റെ സിനിമ ആവശ്യമില്ല; ബിഗ് ബോസ് വിജയിയുടെ വാക്കുകൾ ചർച്ചയാകുന്നു!
ബിഗ് ബോസിന്റെ ആദ്യ ഒ.ടി.ടി സീസണ് കഴിഞ്ഞിരിക്കുകയാണ്. വലിയ വിജയമായിത്തന്നെ ആദ്യ ഒ.ടി.ടി സീസണ് നടന്നത്. ഇപ്പോഴിതാ പരിപാടിയിലെ വിജയിയായ ദിവ്യ അഗര്‍വാളിന്റെ വാക്കുകൾ ബോളിവുഡില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
“തനിക്ക് തന്റെ കഴിവ് തെളിയിക്കാന്‍ കരണ്‍ ജോഹറിന്റെ സിനിമ ആവശ്യമില്ല” എന്നാണ് ദിവ്യ പറയുന്നത്. പരിപാടിയുടെ അവതാരകന് കൂടിയായ കരണ്‍ ജോഹറുമായി നിരവധി തവണ ദിവ്യ വഴക്കിടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.
ടാബ്ലോയ്ഡുമായി നടത്തിയ അഭിമുഖത്തിലാണ് ദിവ്യ ഇക്കാര്യം വെട്ടിത്തുറന്നു പറയുന്നത്. കരണ്‍ ജോഹറിന്റെ ബാഡ് ബുക്കില്‍ പേരു വന്നത് ഭാവിയില്‍ സിനിമാ ജീവിതത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരം ഇത്തരത്തിൽ ഒരഭിപ്രായം പറഞ്ഞത്.
‘ഒരു നടിയെന്ന നിലയില്‍ എനിക്കെന്റെ കഴിവുകളില്‍ വിശ്വാസമുണ്ട്. ഞാന്‍ ഒരിക്കലും പട്ടിണി കിടന്ന് മരിക്കില്ല എന്ന വിശ്വാസവും എനിക്കുണ്ട്. അതിനെല്ലാമുപരി എനിക്ക് എന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കരണ്‍ ജോഹറിന്റെ സിനിമ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല,’ ദിവ്യ പറയുന്നു.
‘സിനിമ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്താലും സിനിമയെന്ന എന്റെ പാഷനെ ആളുകള്‍ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ചില മത്സരാര്‍ത്ഥികളുമായുള്ള കരണിന്റെ യാത്ര ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ചതാണ് എന്നാല്‍ ഇപ്പോഴാണ് എന്റെ യാത്ര ആരംഭിക്കുന്നത്,’ ദിവ്യ പറഞ്ഞു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...