Connect with us

വളരെ ഉപകാരപ്രദമായ ഒരു സമ്മാനം നൽകിയ കൂട്ടുകാരിയോട് നന്ദി; കൂട്ടുകാരി തന്ന വിലമിക്കാനാവാത്ത സമ്മാനത്തെ കുറിച്ച് സംവൃത സുനിൽ!

Malayalam

വളരെ ഉപകാരപ്രദമായ ഒരു സമ്മാനം നൽകിയ കൂട്ടുകാരിയോട് നന്ദി; കൂട്ടുകാരി തന്ന വിലമിക്കാനാവാത്ത സമ്മാനത്തെ കുറിച്ച് സംവൃത സുനിൽ!

വളരെ ഉപകാരപ്രദമായ ഒരു സമ്മാനം നൽകിയ കൂട്ടുകാരിയോട് നന്ദി; കൂട്ടുകാരി തന്ന വിലമിക്കാനാവാത്ത സമ്മാനത്തെ കുറിച്ച് സംവൃത സുനിൽ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടൻ പെണ്‍കുട്ടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടി. ഒട്ടേറെ ഹിറ്റുകള്‍ സംവൃത സുനില്‍ സ്വന്തമാക്കിയിട്ടുണ്ട്. ലാൽജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സുനിൽ സിനിമയിലേക്കെത്തിയത്. രസികനിലെ തങ്കമണി എന്ന കഥാപാത്രവും സംവൃത എന്ന നടിയും ചിത്രത്തിന്റെ റിലീസിന് ശേഷം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

അഖിൽ ജയരാജുമായുള്ള വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ഫെബ്രുവരി 27നാണ് സംവൃതയ്ക്ക് രണ്ടാമതും കുഞ്ഞ് ജനിച്ചത്.മൂത്ത മകന് അ​ഗസ്ത്യയെന്നാണ് സംവൃത പേര് നൽകിയിരിക്കുന്നത്. രണ്ടാമത്തെ കു‍ഞ്ഞിന്റെ പേര് രുദ്രയെന്നാണ്. 2004ൽ ആയിരുന്നു സംവൃതയുടെ സിനിമാ ജീവത്തിന് തുടക്കമായത്. പിന്നീട് ചുരുങ്ങിയ കാലയളവ് മാത്രമെ നടി സിനിമയുമായി സജീവമായിരുന്നുള്ളൂവെങ്കിലും ചുരുങ്ങിയ സിനിമകളിലൂടെ നിരവധി ആരാധകരെ സംവൃത സമ്പാദിച്ചു. കൂട്ടാതെ അഭിനയ സാധ്യതയുള്ള നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനും സംവൃതയ്ക്ക് കഴിഞ്ഞു.

രഞ്ജിത്ത് സംവിധാനം ചെയ്ത നവ്യാ നായർ ചിത്രമായ നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ക്ഷണം ലഭിക്കുന്നത്. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. തുടർന്ന് മലയാളത്തിൽ ശ്രദ്ധേയമായ ചില വേഷങ്ങൾ സംവൃതക്ക് ലഭിച്ചു. 2006ൽ ശ്രീകാന്ത് നായകനായ ഉയിർ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സംവൃത സാന്നിധ്യമറിയിച്ചിട്ടുണ്ട്. തെലുങ്കിൽ ഈ ചിത്രംവലിയ ഹിറ്റായിരുന്നു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉയരമുള്ള നായികയെന്ന ഖ്യാതിയും സംവൃതയ്ക്ക് സ്വന്തമായിരുന്നു.

സംവൃതയ്ക്ക് 5 അടി 10.5 ഇഞ്ച് ഉയരമുണ്ട്. മലയാള സിനിമയിലെ ശരാശരി അഞ്ചരയടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള കൂടെ അഭിനയിച്ച മിക്കവാറും എല്ലാ നായകന്മാരെക്കാളും ഉയരം കൊണ്ട് മുന്നിൽ നിന്നിരുന്ന സംവൃത തിളങ്ങിയത് അസാധാരണ അഭിനയ മികവ് കൊണ്ടുമാത്രമായിരുന്നു. ചന്ദ്രോത്സവം, നേരറിയാൻ സിബിഐ, അച്ഛനുറങ്ങാത്ത വീട്, അറബിക്കഥ, ചോക്ലേറ്റ്, മിന്നാമിന്നിക്കൂട്ടം, തിരക്കഥ, ​ഗുലുമാൻ, നീലത്താമര, മല്ലുസിങ്, അയാളും ഞാനും തമ്മിൽ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകൾ.

2012ലെ വിവാഹത്തോടെ അഭിനയത്തിന് അവധികൊടുത്ത് സംവൃത അമേരിക്കയിലേക്ക് പോയി. പിന്നീട് വർഷങ്ങൾക്ക് ശേഷ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ സംവൃത വീണ്ടും അഭിനയം ആരംഭിച്ചു. ജി.പ്രജിത്തായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. വലിയ വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ തിരിച്ചുവരവിനെ ആരാധകർ ആഘോഷമാക്കി. ശേഷം ചില റിയാലിറ്റി ഷോകളിൽ ജഡ്ജായി കുഞ്ചാക്കോ ബോബനും ലാൽ ജോസിനുമൊപ്പം സംവൃത പ്രത്യക്ഷപ്പെട്ടു. ശേഷം നടി വീണ്ടും വീട്ടുകാര്യങ്ങളിലേക്ക് മടങ്ങിപോയി.

എങ്കിലും തന്റെ പ്രിയപ്പെട്ട ആരാധകർക്ക് വേണ്ടി എല്ലാ വിശേഷങ്ങളും സോഷ്യൽമീ‍ഡിയ വഴി പങ്കുവെക്കാൻ താരം മടികാണിക്കാറില്ല. അടുത്തിടെ ഓണാഘോഷ വിശേഷങ്ങളും സംവൃത പങ്കുവെച്ചിരുന്നു. ഇപ്പോൾ തനിക്ക് കൂട്ടുകാരിയിൽ നിന്നും ലഭിച്ച വലിയൊരു സമ്മാനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംവൃത സുനിൽ. പാചകത്തിൽ മുൻ പരിചയമൊന്നുമില്ലാത്ത തനിക്കും ഭർത്താവ് അഖിലിനും വളരെ സഹായകരമായ കൂട്ടുകാരി തന്ന റെസിപ്പി പുസ്തകത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽമീ‍ഡിയ വഴി സംവൃത പങ്കുവെച്ചത്.

‘ഞാൻ വിവാഹം കഴിഞ്ഞ് യുഎസിലേക്ക് പോകുന്നതിന് മുമ്പ് വളരെ ഉപകാരപ്രദമായ ഒരു സമ്മാനം നൽകിയ കൂട്ടുകാരിയോട് നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. പാചകവുമായി ബന്ധപ്പെട്ട വളരെ ചെറിയ വിശദാംശങ്ങൾ വരെ കൈകൊണ്ട് എഴുതിയ ആ പാചകപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ധാന്യങ്ങളുടെയും പയറുകളുടെയും ചെറിയ സാമ്പിളുകൾ പോലും ആ പുസ്തകത്തിൽ പിൻ ചെയ്തുവച്ചിരുന്നു. അതുവരെ യാതൊരുവിധ പാചക അനുഭവവും ഇല്ലാതിരുന്ന ഞങ്ങളെ പോലുള്ള ദമ്പതികൾക്ക് ഏറെ സഹായകരമായിരുന്നു ആ​ പുസ്തകം.

വിവാഹശേഷമുള്ള ആദ്യത്തെ പലചരക്ക് ഷോപ്പിംഗ് മുതൽ ആ പുസ്തകം ഞങ്ങളെ രക്ഷിച്ചു. ശരിയായ അരി തെരഞ്ഞെടുക്കാൻ ഇത് ഞങ്ങളെ സഹായിച്ചു. അതുവരെ അരികളുടെ വ്യത്യസ്ത പേരോ ആകൃതിയോ വലിപ്പോ ഒന്നും ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. ഒമ്പത് വർഷങ്ങൾക്കിപ്പുറം അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ ഞാനെല്ലാം പാചകം ചെയ്യുകയും ബേക്ക് ചെയ്യുകയും ചെയ്യുമ്പോൾ എന്റെ ജീവിതത്തിൽ കുറച്ച് ആളുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അതിൽ ഒരാളാണ് അമ്മു എബ്രഹാം.’ സംവൃത കുറിച്ചു. ഒപ്പം കൂട്ടുകാരി നൽകിയ റെസിപ്പി ബുക്കിലെ ഇനമായ കേക്ക് വിജയകരമായി ഉണ്ടാക്കിയതിന്റെ ചിത്രവും സംവൃത പോസ്റ്റ് ചെയ്തിട്ടുണ്ട്.

about samritha

More in Malayalam

Trending

Recent

To Top