ജനപ്രീയ പരമ്പരകളിലൊന്നാണ് കൂടെവിടെ. രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള പിണക്കങ്ങളും വഴക്കുകളും പുറത്ത് കാണിക്കാത്ത സ്നേഹവുമെല്ലാം ആരാധകരുടെ മനസ് കവരുകയാണ്.
എന്നാൽ അടുത്തിടെയായി സൂര്യയുടെയും ഋഷിയുടെയും ഒരു സീൻ പോലും കാണിക്കുന്നില്ലന്നാണ് ആരാധകരുടെ പരാതി. ഇപ്പോഴിതാ പുത്തൻ എപ്പിസോഡിൽ സൂര്യയുടെ അച്ഛൻ ജോലി ചെയ്യുന്നിടത്തേക്ക് അതിഥി ടീച്ചറും സൂര്യയും എത്തുകയാണ്. അച്ഛൻ ഇവരെ കാണുകയാണ് . അച്ഛൻ സൂര്യയെ കണ്ടപ്പോൾ തന്നെ ആകെ ഷോക്ക് ആയി നിന്നു. കാരണം ഇത്ര കഷ്ട്ടപെട്ട ഒരു ജോലിയാണ് താൻ ഈ പട്ടണത്തിൽ വന്നു ചെയ്യുന്നത് എന്ന് മക്കളെ അറിയിക്കാൻ ആ അച്ഛന് താല്പര്യം ഇല്ല..
അങ്ങനെ സൂര്യ കാണാതിരിക്കാൻ മറഞ്ഞു നിൽക്കുകയാണ് അച്ഛൻ. ചായയും കൊണ്ട് മറഞ്ഞു നില്ക്കാൻ ശ്രമിക്കുമ്പോഴാണ് അവിടുത്തെ മാനേജരുടെ ദേഹത്തേക്ക് ചായ വീഴുന്നത്. അങ്ങനെ ആ മാനേജർ അച്ഛനെ കണക്കിന് വഴക്കു പറയുന്നുണ്ട്. ആ പ്രായത്തെപ്പോലും ഒന്ന് മുഖവുരയ്ക്ക് എടുക്കാതെയാണ് മാനേജർ വഴക്കു പറയുന്നത് .
ഇതെല്ലാം സൂര്യയും ടീച്ചറും കണ്ടുകൊണ്ടാണ് അവിടേക്ക് കടന്നുവരുന്നത്. സൂര്യ ഇത് കേൾക്കുമ്പോൾ തന്നെ അങ്ങോട്ട് ചെന്ന് ചോദിക്കാൻ ഇങ്ങനെ നിൽകുവാണ് . എന്നാൽ, ടീച്ചർ അത് വേണ്ട എന്നുപറഞ്ഞ് തടയുകയാണ്. പക്ഷെ, ടീച്ചേറെ ധിക്കരിച്ചു തന്നെ സൂര്യ അവരുടെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും അച്ഛൻ അവിടുന്ന് മാറി.. സൂര്യ ആ മാനേജർക്ക് നല്ല വഴക്ക് കൊടുക്കുന്നുണ്ട്.
സൂര്യ ഈ ചെയ്യുന്നതെല്ലാം ടീച്ചറുടെ കൂട്ടുകാരി കൂടിയായ കമ്പനി ഉടമ രമാദേവി കാണുന്നുണ്ട്… പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ!
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...