Connect with us

സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതല്‍, വിദേശത്തൊക്കെ പോയി ജീവിച്ചിട്ടും മാറ്റമൊന്നുമില്ല; ട്രൗസര്‍ വിവാദത്തില്‍ മറുപടിയുമായി സയനോര

Malayalam

സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതല്‍, വിദേശത്തൊക്കെ പോയി ജീവിച്ചിട്ടും മാറ്റമൊന്നുമില്ല; ട്രൗസര്‍ വിവാദത്തില്‍ മറുപടിയുമായി സയനോര

സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതല്‍, വിദേശത്തൊക്കെ പോയി ജീവിച്ചിട്ടും മാറ്റമൊന്നുമില്ല; ട്രൗസര്‍ വിവാദത്തില്‍ മറുപടിയുമായി സയനോര

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഗായികയാണ് സയനോര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. മാത്രമല്ല, ഇടയ്ക്കിടെ താരം സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകാറുണ്ട്. എന്നാല്‍ ഇതിനെയെല്ലാം ശക്തമായ നിലപാടുകളിലൂടെയാണ് താരം നേരിടാറുള്ളത്. അനാവശ്യമായി വിമര്‍ശിച്ചെത്തുന്നവര്‍ക്കെല്ലാം തക്കതായ രീതിയില്‍ മറുപടിയും താരം നല്‍കാറുണ്ട്.

കഴിഞ്ഞ ദിവസം നടിമാരായ ഭാവനയും രമ്യ നമ്പീശനും ശില്‍പ ബാലയും ഗായിക സയനോരയും മൃദുല മുരളിയും ഒരുമിച്ച് ചെയ്ത ഒരു ഡാന്‍സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ ഏറ്റെടുത്ത വീഡിയോ ആയിരുന്നു. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാടിന് മനോഹരമായ നൃത്തച്ചുവടുകളുമായിട്ടായാരുന്നു ഇവര്‍ എത്തിയത്. താരങ്ങളുടെ നൃത്ത ചുവടുകള്‍ അനുകരിച്ചും ആരാധകര്‍ എത്തിയിരുന്നു.

അതേസമയം, താരങ്ങള്‍ പോസ്റ്റു ചെയ്ത ഈ വീഡിയോയ്ക്ക് താഴെ പതിവുപോലെ മോശം കമന്റുകളും നിറഞ്ഞു. കൂടുതലും സയനോരയ്ക്ക് എതിരായുള്ള കമന്റുകളായിരുന്നു വന്നത്. സയനോര ഷോര്‍ട്ട് ധരിച്ച് ഡാന്‍സ് ചെയ്തതായിരുന്നു സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്. നമ്മുടെ സംസ്‌ക്കാരത്തിന് ചേര്‍ന്ന വസ്ത്രധാരണമല്ല ഇതെന്നും കൊച്ചുകുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ട് എന്നോര്‍മ്മ വേണം എന്നൊക്കെയുള്ള കമന്റുകളായിരുന്നു വന്നത്. സയനോരയുടെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചും അങ്ങേയറ്റം അസഭ്യം കലര്‍ന്ന രീതിയിലുള്ള കമന്റുകളായിരുന്നു ചിലര്‍ എഴുതിവിട്ടത്.

എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സയനോര. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇതേ കുറിച്ച് പറഞ്ഞത്. ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതായത്, കാലാകാലങ്ങളായി നമ്മള്‍ ചില ധാരണകള്‍ക്കനുസരിച്ച് ജീവിക്കുന്നവരാണ്. സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതല്‍.

വിദേശത്തൊക്കെ പോയി ജീവിച്ചിട്ടും ശരീരവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളെ നഖശിഖാന്തം എതിര്‍ക്കുന്നവരാണ് പലരും. പുരോഗമനമെന്നത് ട്രൗസറിട്ട് നടക്കുന്നതാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊക്കെയപ്പുറം പല മാനങ്ങളുള്ള ഒരു ആശയമാണ്. അതിലേക്ക് ഭൂരിപക്ഷവും എത്തിപ്പെട്ടിട്ടില്ല. മാനസികമായുണ്ടാകേണ്ട ഒരു വികാസം കൂടിയാണത്. ഇപ്പോള്‍ പലരും പ്രകടിപ്പിക്കുന്ന, പറയുന്ന പുരോഗമനം ഒരു മൂടുപടം മാത്രമാണ് എന്നും സയനോര പറഞ്ഞു.

മാത്രമല്ല, ഇതില്‍ ആരും ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം കൂടിയുണ്ട് എന്നും താരം പറയുന്നു. അത് മാതൃത്വവുമായി ബന്ധപ്പെട്ടാണ്. ‘ഒരു അമ്മയാണ് നീ…ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല’ എന്നാണ് ചിലരുടെ ഉപദേശം. എനിക്ക് കുറേപ്പേര്‍ പേഴ്‌സണല്‍ മെസേജായും ഈ ഉപദേശം തന്നു. അതെന്താണ് അമ്മമാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തത് ? എന്തുകൊണ്ട് ? അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ ? ഒരിക്കലുമില്ല. ഒരാളുടെ അധികാരി അയാള്‍ തന്നെയാണ്. നമ്മളാണ് തീരുമാനിക്കേണ്ടത്. നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ എന്തു സംസാരിക്കും എന്നോര്‍ത്ത് ലൈഫിന്റെ തിളക്കം കുറയ്ക്കാന്‍ ഇനി എനിക്കു പറ്റില്ല. എനിക്കും നേരത്തെ സ്ലീവ് ലസ്സ് ഒക്കെയിടാന്‍ പേടിയായിരുന്നു. അയ്യേ…ആള്‍ക്കാര്‍ എന്തു വിചാരിക്കും എന്റെ കൈ നല്ല തടിച്ചിട്ടല്ലേ…എന്നൊക്കെ. ഞാന്‍ ആ ചിന്തകളില്‍ നിന്നു പതിയെപ്പതിയെ പുറത്തു വന്നു.

ഞാന്‍ എന്റെ ശരീരത്തെ ഇപ്പോഴാണ് സ്‌നേഹിക്കാന്‍ തുടങ്ങിയത്. അതൊരു വലിയ സത്യമാണ്. ഈ കാലഘട്ടത്തില്‍ നമ്മുടെ ശരീരത്തെ അളവുകോലുകളില്ലാതെ വളരെ ആത്മാര്‍ഥമായി സ്‌നേഹിക്കാന്‍ പറ്റുക എന്നത് വളരെ വളരെ ബുദ്ധിമുട്ടാണ്. ഞാനതാണ് ഇപ്പോള്‍ ചെയ്യുന്നത്. ശരീരം എന്നത് ഒരാളുടെത് മാത്രമാണ്. അയാള്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് അയാളാണ്. മറ്റൊരാള്‍ക്കും അതില്‍ അവകാശമില്ല. നമ്മള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് എന്തു പഠിക്കുന്നു എന്നതാണ് പ്രധാനം.

സ്വയം തിരുത്താന്‍ ശ്രമിക്കുക. മാതൃത്വത്തില്‍ മാത്രം ഞാന്‍ എന്നെ ഒതുക്കി നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. അത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ എന്റെ മോളോട് ഞാന്‍ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. വിഡിയോയുടെ അടിയില്‍ കമന്റുകള്‍ വന്നതൊക്കെ ഞാന്‍ മോളോട് പറഞ്ഞു. ‘മമ്മയ്ക്ക് തടിയുള്ളതു കൊണ്ട് ഷോര്‍ട്‌സ് ഇട്ട് ഡാന്‍സ് കളിച്ചതിന് ആള്‍ക്കാന്‍ എന്തൊക്കെയോ പറഞ്ഞു’ എന്നു പറഞ്ഞു. ‘ഹൗ റൂഡ്’ എന്നായിരുന്നു മോളുടെ പ്രതികരണം. ‘മമ്മ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പോകുന്നുണ്ട് കേട്ടോ’ എന്നു പറഞ്ഞപ്പോള്‍ പ്രതീക്ഷിക്കാതെ അവളും സപ്പോര്‍ട്ട് ചെയ്തു. ആള് പുലിയാണ്.

അതേസമയം, ഷോട്ട്സ് ഇട്ട് വളരെ കൂളായി ഇരിക്കുന്ന തന്റെ ഫേട്ടോയാണ് സയനോര പങ്കുവെച്ചത്. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘മൈ ലൈഫ്, മൈ ബോഡി, മൈ വേ’ എന്നിങ്ങനെയുള്ള ഹാഷ് ടാഗും താരം ഉപയോഗിച്ചിട്ടുണ്ട്. നേരത്തെ കളിച്ച വീഡിയോയില്‍ ഇട്ട അതേ ടോപ്പാണ് ഈ ഫോട്ടോയിലും താരം ധരിച്ചത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് താഴെയും അധിക്ഷേപ കമന്റുമായി ചിലര്‍ എത്തിയിട്ടുണ്ട്. വീട്ടില്‍ ആരും നോക്കാന്‍ ഇല്ലാത്തതിന്റെ കേടാണെന്നും ,എവിടെയോ കണ്ട് പരിചയം ഉണ്ട്. ആഫ്രിക്കയിലാണോ എന്നൊരു സംശയം എന്നൊക്കെ പറഞ്ഞാണ് ചിലരുടെ കമന്റുകള്‍. അതേസമയം സയനോരയെ പിന്തുണച്ചും നിരവധി പേര്‍ കമന്റിട്ടിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top