Connect with us

‘മോനേ മരുമോൾ വന്നിട്ടുണ്ട്’, കല്യാണിന്റെ വീട്ടിൽ പോയപ്പോൾ ‘അമ്മ പറഞ്ഞതിനെ കുറിച്ച് പറഞ്ഞ് പ്രതീക്ഷ ; വീഡിയോ വൈറലായതോടെ പ്രണയത്തിലാണോ എന്ന കമന്റുമായി ആരാധകർ!

Malayalam

‘മോനേ മരുമോൾ വന്നിട്ടുണ്ട്’, കല്യാണിന്റെ വീട്ടിൽ പോയപ്പോൾ ‘അമ്മ പറഞ്ഞതിനെ കുറിച്ച് പറഞ്ഞ് പ്രതീക്ഷ ; വീഡിയോ വൈറലായതോടെ പ്രണയത്തിലാണോ എന്ന കമന്റുമായി ആരാധകർ!

‘മോനേ മരുമോൾ വന്നിട്ടുണ്ട്’, കല്യാണിന്റെ വീട്ടിൽ പോയപ്പോൾ ‘അമ്മ പറഞ്ഞതിനെ കുറിച്ച് പറഞ്ഞ് പ്രതീക്ഷ ; വീഡിയോ വൈറലായതോടെ പ്രണയത്തിലാണോ എന്ന കമന്റുമായി ആരാധകർ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. 2019 ഡിസംബർ 16 ന് ആരംഭിച്ച പരമ്പര ഇന്നും സംഭവബഹുലമായി തന്നെയാണ് മുന്നേറുന്നത്. സീരിയലിന് മാത്രമല്ല ഇതിലെ താരങ്ങൾക്കും നിരവധി ആരാധകരുണ്ട്. കല്യാണി എന്ന പാവം പെൺകുട്ടിയുടേയും കിരൺ എന്ന ചെറുപ്പക്കാരന്റേയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന പരമ്പരയിൽ കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യയാണ്. നലീഫ് എന്ന പുത്തൻ നടനാണ് ആരാധകരുടെ പ്രിയങ്കരനായി മാറിയ കിരൺ ആയിട്ടെത്തുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പ്രതീക്ഷയും മൗനരാഗത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നെഗറ്റീവ് കഥാപാത്രമായി നിരവധി പരമ്പരകളിൽ തിളങ്ങിയ പ്രതീക്ഷ മൗനരാഗത്തിലും നെഗറ്റിവ് റോളിലാണ് എത്തുന്നത് .

ഇപ്പോഴിത അധികം വില്ലത്തി റോളുകൾ ലഭിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. അമൃത ടിവി അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സഹതാരം കല്യാണുമായിട്ടുളള രസകരമായ ഒരു സംഭവവും പ്രതീഷ പങ്കുവെയ്ക്കുന്നുണ്ട്.

മൗനരഗം പരമ്പരയിൽ വിക്രമാദിത്യൻ എന്ന കഥാപാത്രത്തെയാണ് കല്യാൺ ഖന്ന അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണിത്. കല്യാണിയുടെ സഹോദരനാണ് വിക്രം . അച്ഛൻ പ്രകാശനോടൊപ്പം ചേർന്ന് കല്യാണിയെ ദ്രേഹിക്കുകയാണ് ഈ സഹോദരനും പ്രതീഷയുടെ കഥാപാത്രമായ സരയുവിന്റെ അമ്മയിയുടെ മകളെയാണ് വിക്രം വിവാഹം കഴിച്ചിരിക്കുന്നത്. മൗനരാഗം സീരിയലിലെ ശക്തമായ വില്ലൻ കഥാപാത്രങ്ങളാണ് സരയുവും വിക്രമാദിത്യൻ എന്ന വിക്രമും. നടൻ ബാലാജിയാണ് പ്രകാശൻ എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്.

‘പറയാം നോടാം’ എന്ന പരിപാടിയിൽ ഗായകൻ എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ഒരു സീരിയലിൽ നെഗറ്റീവ് വേഷം ചെയ്താൽ പിന്നെ അങ്ങോട്ട് നെഗറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമേ വിളിക്കുകയുള്ളോ? എന്ന ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം. സീരിയലിന് മികച്ച അഭിപ്രായമാണുളളതെന്നും എംജി പറയുന്നുണ്ട്.

പ്രിയപ്പെട്ട ഗായകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രതീഷയുടെ വാക്കുകൾ. ” ആദ്യത്തെ സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് തുടർച്ചയായി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. അമ്മ എന്ന സീരിയലിലൂടെയാണ് പ്രതീക്ഷ മിനിസ്ക്രീനിൽ എത്തിയത്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കസ്തൂരിമാനിലെ ശിവാനി എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ ഇടയിൽ നടിയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. കസ്തൂരിമാനിന് ശേഷമാണ് മൗനരാഗത്തിൽ എത്തിയത്. നടി ദർശനയ്ക്ക് പകരക്കാരിയായിട്ടായിരുന്നു പ്രതീക്ഷ സീരിയലിൽ എത്തിയത്.

സഹതാരം കല്യാണിനോടൊപ്പമാണ് പ്രതീക്ഷ പറയാം നേടാം പരിപാടിയിൽ എത്തിയത്. ഇരുവരും തമ്മിലുള്ള ഒരു രസകരമായ സംഭവവും പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്. കല്യാണിന്റെ അമ്മ തന്റെ മരുമകളാണ് എന്ന് പറഞ്ഞേ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു ആ രസകരമായ സംഭവം നടി പങ്കുവെച്ചത്. പറഞ്ഞിരന്നു എന്നായിരുന്നു പ്രതീക്ഷയുടെ മറുപടി.

നടി പറഞ്ഞ വാക്കുകൾ വായിക്കാം…” ഒരിക്കൽ താനും അമ്മയും കൂടി കല്യാണിന്റെ വീട്ടിൽ പോയിരുന്നു. അന്ന് തങ്ങൾക്ക് പരസ്പരം അറിയില്ലായിരുന്നു. ആന്റിയെ കാണാൻ വേണ്ടിയിട്ടായിരുന്നു വീട്ടിൽ പോയത്. അവിടെ ചെന്നപ്പോൾ കല്യാൺ വീട്ടിൽ ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞ് മറ്റെന്തോ ആവശ്യത്തിനായി വീടിന് അടുത്ത് വന്നിരുന്നു. അപ്പോഴാണ് ആന്റി പറഞ്ഞത്” എട മോനേ മരുമകൾ വന്നിട്ടുണ്ടെന്ന്.പൊട്ടിച്ചിരിച്ച് കൊണ്ടാണ് പ്രതീക്ഷ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ തങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ലെന്നും നടി പറയുന്നത്. പരിപാടിയുടെ വീഡിയോ വൈറലായതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

about mounaragam

More in Malayalam

Trending

Recent

To Top