Connect with us

‘നീ അപ്പയുടെ പേരില്‍ അല്ലെ വന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്’ ; ജയറാമിനെ കുറിച്ച് കാളിദാസ്‌ ജയറാം അവാര്‍ഡ് വേദിയില്‍ പറഞ്ഞ വാക്കുകൾ!

Malayalam

‘നീ അപ്പയുടെ പേരില്‍ അല്ലെ വന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്’ ; ജയറാമിനെ കുറിച്ച് കാളിദാസ്‌ ജയറാം അവാര്‍ഡ് വേദിയില്‍ പറഞ്ഞ വാക്കുകൾ!

‘നീ അപ്പയുടെ പേരില്‍ അല്ലെ വന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്’ ; ജയറാമിനെ കുറിച്ച് കാളിദാസ്‌ ജയറാം അവാര്‍ഡ് വേദിയില്‍ പറഞ്ഞ വാക്കുകൾ!

മലയാളത്തിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന നടനാണ് ജയറാം. കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളിലൂടെ ജനപ്രിയ നടനായി മാറുകയായിരുന്നു ജയറാം. ജയറാമിന്റെ ഭാര്യ പാർവതിയും മലയാളികളുടെ പ്രിയപ്പെട്ട നായികയാണ്. കേരളക്കര ഏറ്റെടുത്ത താരകുടുംബത്തിൽ നിന്നും കാളിദാസ് ജയറാമിനും ഉണ്ട് നിരവധി ആരാധകർ. അച്ഛന്റെ മകൻ എന്നത് കഴിവുകൊണ്ടുതന്നെ കാളിദാസ് തെളിയിച്ചതാണ്. ബാലതാരമായിട്ടായിരുന്നു കാളിദാസ് ജയറാമിന്റെ സിനിമാ പ്രവേശനം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കാളിദാസ് ആദ്യ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ന്ന് രണ്ടാമത്തെ സിനിമയായ എന്റെ വീട് അപ്പൂന്റേം ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരം കാളിദാസ് നേടി. ആദ്യ രണ്ട് സിനിമകളിലും ജയറാമിന്‌റെ മകനായി തന്നെയാണ് കാളിദാസ് അഭിനയിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായകനടനായി കാളിദാസ് എത്തിയത്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലെ നടന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ കോളേജ് ചെയര്‍മാനായുളള കാളിദാസിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. എന്നാൽ, പൂമരത്തിന് പിന്നാലെ തുടര്‍ച്ചയായ പരാജയ ചിത്രങ്ങളാണ് കാളിദാസിന് മലയാളത്തില്‍ ലഭിച്ചത്. സിനിമകളെല്ലാം പരാജയപ്പെട്ട സമയത്ത് നടനെ എഴുതിതളളിയവര്‍ വരെയുണ്ടായിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പുത്തം പുതുകാലൈ, പാവകഥൈകള്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ വേറിട്ട പ്രകടനമാണ് കാളിദാസ് കാഴ്ചവെച്ചത്..

പാവകഥൈകളിലെ സത്താര്‍ എന്ന റോള്‍ കാളിദാസിന്‌റെ എറ്റവും മികച്ച കഥാപാത്രമായാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം നടന്‌റെ പ്രകടനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയിലും എത്തുകയുണ്ടായിരുന്നു . പാവകഥൈകള്‍ ആന്തോളജിയില്‍ തങ്കം എന്ന സിനിമയിലാണ് കാളിദാസ് ജയറാം പ്രധാന വേഷത്തില്‍ എത്തിയത്. ശാന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ തുടങ്ങിയവരാണ് നടനൊപ്പം മറ്റ് വേഷങ്ങളില്‍ എത്തിയത്. പാവകഥൈകളിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും നേടിയിരുന്നു കാളിദാസ്.

അച്ഛനും അമ്മയും താരങ്ങളായതുകൊണ്ട് കാളിദാസിന് സിനിമയില്‍ എത്തുക എന്നത് എളുപ്പമായിരുന്നു. എന്നാല്‍ നായകനടനായ ശേഷം സിനിമാലോകത്ത് തന്‌റെതായ സ്ഥാനം കണ്ടെത്തുക എന്നത് മറ്റ് താരങ്ങളെ പോലെ കാളിദാസിനും വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടക്കത്തില്‍ ചെയ്ത സിനിമകളൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയതിന് ശേഷം പാവകഥൈകളാണ് നടന്‌റെ ജീവിതം തന്നെ മാറ്റിമറിച്ചത്. സിനിമ ലോകത്തോട് വിടപറയാന്‍ തീരുമാനിച്ച സമയത്താണ് തനിക്ക് ഈ അവസരം ലഭിക്കുന്നതെന്ന് മുന്‍പ് അഭിമുഖങ്ങളില്‍ കാളിദാസ് പറഞ്ഞിട്ടുണ്ട്.

അതേസമയം പാവകഥൈകളിലെ പ്രകടനത്തിന് മികച്ച നടനുളള ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് ഐക്കണ്‍സ് അവാര്‍ഡ് ഇത്തവണ കാളിദാസിനാണ് ലഭിച്ചത്. പുരസ്കാരം നേടിയതിന് ശേഷം കാളിദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത് . ഒരൊറ്റ ദിവസം കൊണ്ട് ജീവിതം മാറുമെന്ന് പല നടന്മാരും പറയുന്നത് കേട്ടിട്ടുണ്ട്. എന്റെ കാര്യത്തില്‍ അതായിരുന്നു പാവകഥൈകള്‍ എന്ന് കാളിദാസ് പറയുന്നു. ഇത്തരമൊരു വേഷം തന്നതിന് സുധ മാമിനോടാണ് നന്ദി.

പലരും എന്നോട് ചോദിക്കാറുണ്ട്; നീ അപ്പയുടെ പേരില്‍ അല്ലെ വന്നത് എന്ന്. അതെ ഞാന്‍ അപ്പയുടെ പേരില്‍ തന്നെയാണ് വന്നത്. ഇന്ന് ഞാനത് അഭിമാനത്തോടെ തന്നെ പറയുന്നു. നമ്മള്‍ എവിടുന്നു വന്നാലും നമ്മള്‍ കൊടുക്കുന്ന എഫേര്‍ട്ട് ആണ് നമ്മളെ ഇങ്ങനെ ഇവിടെ കൊണ്ടുനിര്‍ത്തുന്നത്, കാളിദാസ് ജയറാം അവാര്‍ഡ് വേദിയില്‍ പറഞ്ഞു. അതേസമയം കമല്‍ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിക്രം ആണ് കാളിദാസ് ജയറാമിന്‌റെ പുതിയ സിനിമ. കൂടാതെ മലയാളത്തിലും തമിഴിലുമായി രജനി എന്ന ചിത്രവും കാളിദാസിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നു.

about kalidas

More in Malayalam

Trending

Recent

To Top